twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡ്രസ് മാറുന്നത് പോലെ കാമുകന്മാരെ മാറ്റുന്ന പ്രമുഖ നടിമാരെ അറിയാമോ?

    |

    സിനിമയിലെത്തിയ ഉടനെ വലിയ സൗഹൃദങ്ങള്‍ ലഭിക്കുന്നതോടെ നടിമാര്‍ക്കെല്ലാം നിരവധി കാമുകന്മാരാണ്. ബോളിവുഡിലെ അവസ്ഥയാണ് കഷ്ടം. ഡ്രസ് മാറുന്നത് പോലെ കാമുകന്‍മാരെ മാറ്റുന്ന നടികളാണ് ബോളിവുഡില്‍ ഉള്ളത്.

    ദീപിക പദുക്കോണ്‍ അടക്കമുള്ള നടിമാരുടെ ബന്ധങ്ങള്‍ കുറച്ചൊന്നുമല്ല. ഒരെണ്ണം തകര്‍ന്നയുടനെ മറ്റൊരാളുമായി പ്രണയത്തിലാവുന്നു. പുതുമയില്ലാതെ മാറുകയാണെങ്കിലും ഇത്രയധികം കാമുകന്മാരെ എങ്ങനെയാണ് ഒരാള്‍ക്ക് സ്‌നേഹിക്കാന്‍ കഴിയുക എന്നതും ചോദ്യമാണ്.

     ലോക സുന്ദരി ഐശ്വര്യ റായിയുടെ കാമുകന്മാര്‍

    ലോക സുന്ദരി ഐശ്വര്യ റായിയുടെ കാമുകന്മാര്‍

    ലോകസുന്ദരിയായി വാഴ്ത്തപ്പെട്ട ഐശ്വര്യ റായിക്കും കാമുകന്മാരുണ്ടായിരുന്നെന്നാണ് പറയുന്നത്. ആദ്യം സല്‍മാന്‍ ഖാനുമായി നടി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അത് സത്യമാണെന്ന് തെളിഞ്ഞിരുന്നെങ്കിലും ഐശ്വര്യയുടെ വീട്ടുക്കാര്‍ക്ക് ആ ബന്ധത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.

    വിവേക് ഒബ്രോയി

    വിവേക് ഒബ്രോയി

    സല്‍മാന്‍ ഖാനുമായുണ്ടായിരുന്ന ബന്ധം പിരിഞ്ഞതിന് ശേഷം ഐശ്വര്യ വിവേക് ഒബ്രോയിയുമായി അടുത്ത ബന്ധത്തിലാവുകയായിരുന്നു. 2, 3 വര്‍ഷം തുടര്‍ന്ന ബന്ധം വേര്‍പിരിയാനായിരുന്നു വിധി.

    അഭിഷേക് ബച്ചന്‍

    അഭിഷേക് ബച്ചന്‍

    രണ്ട് പ്രണയങ്ങളും വേര്‍പിരിഞ്ഞതിന് ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി അടുപ്പത്തിലാവുന്നത്. ഗോസിപ്പിലുടെ ഇരുവരുടെയും ബന്ധം പരന്നത്. എന്നാല്‍ ആ ബന്ധം ദൃഢമായി തന്നെ തുടരുകയും 2007 ഏപ്രിലില്‍ ഇരുവരും കല്യാണം കഴിക്കുകയുമായിരുന്നു.

    ദീപിക പദുക്കോണും ഒട്ടും മോശമല്ല

    ദീപിക പദുക്കോണും ഒട്ടും മോശമല്ല

    പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ ദീപിക പദുക്കോണും ഒട്ടും മോശമല്ല. നിഹാര്‍ പാണ്ഡ്യയുമായി നടിക്ക് ബന്ധമുണ്ടായിരുന്നു. സിനിമ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയിരുന്നത്. അവിടുന്ന് തുടങ്ങിയ ബന്ധം മൂന്ന് വര്‍ഷം തുടര്‍ന്നിട്ട് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.

    ഉദന്‍ പട്ടേല്‍

    ഉദന്‍ പട്ടേല്‍

    നിഹാര്‍ പാണ്ഡെയുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ദീപിക ഉദന്‍ പട്ടേലുമായി റിലേഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ ആ ബന്ധവും നടി അവസാനിപ്പിക്കുകയായിരുന്നു.

    മുസാമില്‍ ഇബ്രാഹിം

    മുസാമില്‍ ഇബ്രാഹിം

    ദീപികയുമായി നടനും മോഡലുമായിരുന്ന മുസാമില്‍ ഇബ്രാഹിമ്മിന് ബന്ധമുണ്ടായിരുന്നെന്ന് പാപ്പരാസികള്‍ പറഞ്ഞു നടന്നിരുന്നു. എന്നാല്‍ നിരന്തരം പ്രണയം തകരുന്ന ദീപികയുടെ ലിസ്റ്റില്‍ താരത്തിന്റെ പേരുമുണ്ട്.

     യുവരാജ് സിംഗ്

    യുവരാജ് സിംഗ്

    ക്രിക്കറ്ററായ യുവരാജ് സിംഗുമായി ദീപികക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധം മുന്നോട്ട് പോവാതിരുന്നതിനാല്‍ ഇരുവരും നല്ല സുഹൃത്തുക്കളായി പിരിയിരുകയായിരുന്നു.

     സിദ്ധാര്‍ത്ഥ് മല്യ

    സിദ്ധാര്‍ത്ഥ് മല്യ

    വിജയ് മല്യയുടെ മകനും നടനും മോഡലുമായ സിദ്ധാര്‍ത്ഥ് മല്യയുമായി ദീപിക പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.ഐ പി എല്‍ മത്സരങ്ങളിലും മറ്റ് പരിപാടികളിലും ഇരുവരുമൊന്നിച്ച് പങ്കെടുത്തിരുന്നത് പാപ്പരാസികള്‍ക്ക അവസരമൊരുക്കുകയായിരുന്നു.

    രണ്‍ബീര്‍ കപൂര്‍

    രണ്‍ബീര്‍ കപൂര്‍

    രണ്‍ബീര്‍ കപൂറുമായി ദീപികയ്ക്ക് അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നു. ഇരുവരും ഇഷ്ടത്തിലാണെന്ന് പുറത്ത് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ വഴക്കുകള്‍ തുടങ്ങിയതോടെ ബന്ധം പിരിയുകയായിരുന്നു.

    രണ്‍വീര്‍ സിംഗ്

    രണ്‍വീര്‍ സിംഗ്

    നിലവില്‍ ദീപിക രണ്‍വീര്‍ സിംഗുമായി ഇഷ്ടത്തിലാണ്. ആ ബന്ധം ഇപ്പോഴും തുടര്‍ന്നു കൊണ്ടു പോവുകയാണെന്നാണ് വാര്‍ത്തകള്‍.

    റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും

    റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും

    റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും ഇഷ്ടത്തിലായിരുന്നെന്ന വാര്‍ത്ത ബോളിവുഡിലെ പരസ്യമായിരുന്നു. എന്നാല്‍ ഈ ബന്ധത്തിനോട് അഭിഷേകിന്റെ മാതാവ് ജയ ബച്ചന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് ഇരുവരുടെയും വേര്‍പിരിയലിന് കാരണമായി.

    ഗോവിന്ദ

    ഗോവിന്ദ

    റാണി മുഖര്‍ജിയുടെ റൂമില്‍ നിന്നും ഗോവിന്ദയെ വീട്ടിലിടുന്ന വേഷത്തില്‍ കണ്ടതാണ് പാപ്പരാസികള്‍ ആഘോഷിച്ചത്. മാത്രമല്ല റാണിക്ക് വേണ്ടി അദ്ദേഹം നിരവധി പൈസ മുടക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. റാണിക്ക് വേണ്ടി കാര്‍, ഡയമണ്ട്, ആഡംബര ഫഌറ്റ്, എന്നിങ്ങനെ ഗോവിന്ദ ചിലവഴിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇരുവരും അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെന്ന് സമ്മതിച്ചിരുന്നില്ല.

    ആമിര്‍ ഖാന്‍

    ആമിര്‍ ഖാന്‍

    ആമിര്‍ ഖാനുമൊപ്പം ഒന്നിച്ച് 'വിക്രം ഭട്ട്‌സ് ഗുലാം' എന്ന സിനിമയിലുടെയാണ് ഗോസിപ്പുകാരുടെ കൈയില്‍പ്പെടുന്നത്. ആമിര്‍ ഖാന്‍ ആദ്യ ഭാര്യയുമായി പിരിഞ്ഞു നിന്നിരുന്ന സമയമായിരുന്നതിനാല്‍ അതിനുള്ള ബലവും കൂടി. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നെന്ന് തെളിയിക്കുകയായിരുന്നു.

     ആദിത്യ ചോപ്ര

    ആദിത്യ ചോപ്ര

    പ്രണയ ബന്ധങ്ങളില്‍ തകര്‍ച്ച നേരിട്ടിരുന്നെങ്കിലും ആദിത്യ ചോപ്രയെ നടിയുടെ വിവാഹം കഴിക്കുകയായിരുന്നു.

    മാധുരി ദീക്ഷിത്

    മാധുരി ദീക്ഷിത്

    1990 ലാണ് മാധുരി ദീക്ഷിതും ആമിര്‍ ഖാനുമായി ഒന്നിച്ചഭിനയിക്കുന്നത്. ആ സമയത്ത് ആമിര്‍ ഖാന്‍ അറിയപ്പെട്ടു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു. അക്കാലത്ത് ഇരുവരും നല്ല ബന്ധത്തിലായിരുന്നെന്ന് വിശദീകരണം വാര്‍ത്തയായി നിറഞ്ഞിരുന്നു.

     സല്‍മാന്‍ ഖാനുമായി ഇഷ്ടത്തില്‍

    സല്‍മാന്‍ ഖാനുമായി ഇഷ്ടത്തില്‍

    മാധുരിയും സല്‍മാന്‍ ഖാനും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും 'ഹം ആപ്‌കെ ഹെയിന്‍ ഹ്യുന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരും പിരിയുകയായിരുന്നു.

    ഷാരുഖ് ഖാനുമായി

    ഷാരുഖ് ഖാനുമായി

    ഷാരുഖ് ഖാനും മാധുരിയുമായി സ്‌ക്രീനിനുള്ളില്‍ കമിതാക്കളായി തകര്‍ത്തിരുന്നു. അതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുകയായിരുന്നു.

     സഞ്ജയ് ദത്ത്

    സഞ്ജയ് ദത്ത്

    സഞ്ജയ് ദത്തുമായുണ്ടായിരുന്ന പ്രണയമാണ് മാധുരി ദീക്ഷിതിന്റെ ജീവിതത്തിലെ വലിയ പ്രണയമായിരുന്നു. എന്നാല്‍ സഞ്ജയ്് ദത്ത് കേസില്‍പ്പെട്ട് ജയിലില്‍ ആയതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുകയായിരുന്നു.

    അനില്‍ കപൂര്‍

    അനില്‍ കപൂര്‍

    മാധുരിയും അനില്‍ കപൂറും തമ്മിലും സിനിമയിലുണ്ടായിരുന്ന കെമിസ്ട്രിയാണ് ഇവരെയും വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നത്.

    English summary
    Long List Of Bollywood Actresses Love Affairs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X