»   » എന്റെ മകളെ കൊണ്ട് കള്ളം പറയിപ്പിച്ചു, ഏതാണ് അഭിനയം എന്ന് തിരിച്ചറിയുന്നില്ല എന്ന് മഞ്ജു വാര്യര്‍

എന്റെ മകളെ കൊണ്ട് കള്ളം പറയിപ്പിച്ചു, ഏതാണ് അഭിനയം എന്ന് തിരിച്ചറിയുന്നില്ല എന്ന് മഞ്ജു വാര്യര്‍

Written by: Rohini
Subscribe to Filmibeat Malayalam

ഒടുവില്‍ പാപ്പരാസികള്‍ കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തില്‍ മഞ്ജു വാര്യരുടെ പ്രതികരണം എന്തായിരുന്നു എന്ന് അറിഞ്ഞു. വിവാഹ വാര്‍ത്ത തലേ ദിവസം ഉച്ചയോടെ തന്നെ മഞ്ജു അറിഞ്ഞിരുന്നുവത്രെ.

മഞ്ജുവിന് എന്നെ അറിയാം, മഞ്ജുവിനെയല്ലാതെ മറ്റാരെയും ഞാനത് ബോധ്യപ്പെടുത്തേണ്ട: കുഞ്ചാക്കോ ബോബന്‍

സൈറ ബാനു എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചാണ് മഞ്ജു വിവാഹക്കാര്യം അറിഞ്ഞത്. അറിഞ്ഞപ്പോള്‍ മഞ്ജുവിന്റെ പെരുമാറ്റത്തിലോ അഭിനയത്തിലോ മാറ്റമൊന്നും പ്രകടമായിരുന്നില്ല എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹം കണ്ടു

വിവാഹം കണ്ടു

രാത്രിയോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മഞ്ജു നേരത്തെ മടങ്ങിയത്രെ. കൊച്ചിയിലെ വീട്ടിലരുന്ന് മഞ്ജു ദിലീപിന്റെയും കാവ്യയുടെയും വിവാഹം ടിവിയില്‍ ലൈവായി കണ്ടു.

ദുഃഖം പ്രകടിപ്പിച്ചു

ദുഃഖം പ്രകടിപ്പിച്ചു

തന്റെയും ദിലീപിന്റെയും വിവാഹത്തിന് വന്ന് മംഗളം നേര്‍ന്നവര്‍ തന്നെ ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനെത്തി ആശംസകള്‍ നേര്‍ന്ന്, ഇരുവരുടെയും ഒത്തുചേരലില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞതിലും മഞ്ജുവിന് വിഷമമുണ്ടായിരുന്നുവത്രെ. അടുത്ത സുഹൃത്തുക്കളുടെ അടുത്ത് ദുഃഖം പ്രകടിപ്പിച്ചു എന്നാണ് കേട്ടത്

കള്ളം പറയിപ്പിച്ചു

കള്ളം പറയിപ്പിച്ചു

ഞാനാണ് അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് എന്ന് മീനാക്ഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ എന്റെ മകളെ കൊണ്ട് കള്ളം പറയിപ്പിച്ചു എന്നാണത്രെ മഞ്ജു പ്രതികരിച്ചത്.

 ഏതാണ് അഭിനയം

ഏതാണ് അഭിനയം

സിനിമയിലെ പോലെ തന്നെ ജീവിതത്തിലും പലരും അഭിനയിക്കുകയാണ്. ഏതാണ് ജീവിതം ഏതാണ് അഭിനയം എന്ന് തിരിച്ചറിയാന്‍ കഴിയാത്തത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു പറഞ്ഞുവത്രെ.

English summary
Manju Warrier's statement about Dileep-Kavya marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos