»   »  ചെന്നൈയില്‍ രണ്ടു വീടുണ്ട്, തെന്നിന്ത്യന്‍ താരറാണി താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ , കാരണം ??

ചെന്നൈയില്‍ രണ്ടു വീടുണ്ട്, തെന്നിന്ത്യന്‍ താരറാണി താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ , കാരണം ??

ചെന്നൈയില്‍ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടല്‍ക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്.

Written by: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ നയന്‍താരയ്ക്കു പിറകേയാണ് പാപ്പരാസികള്‍. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ അഭിനേത്രി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറിയത്. ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുള്ള താരം കൂടിയാണ് നയന്‍സ്.

നിരവധി തവണ പ്രണയ ഗോസിപ്പ് കോളങ്ങളില്‍ ഇടെ നേടിയിട്ടുള്ള താരം പുതിയ പ്രണയബന്ധത്തിലായിട്ട് അധികം നാളുകളായിട്ടില്ല. കാമുകനൊപ്പം സെല്‍ഫി പോസ്റ്റ് ചെയ്ത് അക്കാര്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടല്‍ക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പാപ്പരാസികളാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലില്‍ താമസിക്കുന്നതിന്റെ പിന്നിലെ കാരണവും ഇവര്‍ തന്നെ പറയുന്നുണ്ട്.

പാപ്പരാസികള്‍ കണ്ടെത്തിയത്

വീടുണ്ടായിട്ടും താമസിക്കുന്നത് ഹോട്ടലില്‍

ചെന്നൈയില്‍ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടല്‍ക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പാപ്പരാസികളാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലില്‍ താമസിക്കുന്നതിന്റെ പിന്നിലെ കാരണവും ഇവര്‍ തന്നെ പറയുന്നുണ്ട്.

കാരണം ?

പ്രചരിക്കുന്നത്

കാമുകനോടൊപ്പം താമസിക്കുന്നതിനായാണ് നയന്‍സ് ഹോട്ടലില്‍ താമസിക്കുന്നതെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പഴയ കാമുകനായ താരം ഈ ഹോട്ടലില്‍ താമസിക്കുന്നതു കൊണ്ടാണത്രേ നടി താമസം ഈ ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്.

സന്തോഷവതിയല്ലേ ?

സെല്‍ഫി പോസ്റ്റ് ചെയ്തു

തമിഴിലെ യുവ സംവിധായകരില്‍ പ്രമുഖനായ വിഘ്‌നേഷ് ശിവയും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ഇത്തരമൊരു കണ്ടുപിടുത്തവുമായി പാപ്പരാസികള്‍ രംഗത്തെത്തിയിട്ടുള്ളത്.

ചെയ്യുമോ??

പഴയ ബന്ധം വീണ്ടെടുക്കുന്നതിനോ

ഫുള്‍സ്റ്റോപ്പിട്ട ബന്ധം വീണ്ടും തുടങ്ങാന്‍ വേണ്ടിയാണോ നയന്‍താര ഈ ഹോട്ടലിലേക്ക് താമസം മാറിയതിന് പിന്നിലെന്ന് ചികയുകയാണ് പാപ്പരാസികള്‍. എന്തായാലും കാത്തിരുന്ന് അറിയാം എന്താണ് യഥാര്‍ത്ഥത്തില്‍ അരങ്ങേറുന്നതെന്ന്.

പ്രചരിക്കുന്നത്

വേറെയും ഗോസിപ്പുകള്‍

സ്വകാര്യ ചടങ്ങുകളിലൊക്കെ വെളുത്ത വസ്ത്രം ധരിച്ചാണ് നയന്‍താര പങ്കെടുക്കാറുള്ളത്. മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന വെളുത്ത നിറത്തിനോട് തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ചെന്നൈയിലെ വീടുകളുടെ പെയിന്റിങ്ങും പ്രധാന സാധനങ്ങളുമെല്ലാം വെളുത്ത നിറത്തിലാണ്. കാമുകനായ വിഘ്‌നേഷിന് വാങ്ങിക്കൊടുത്ത വസ്ത്രങ്ങളും ഇതേ നിറത്തിലുള്ളതാണ്.

കാമുകന്‍റെ പോസ്റ്റ് വൈറലായി

വനിതാദിനത്തില്‍ വൈറലായ പോസ്റ്റ്

വനിതാദിനത്തില്‍ കാമുകിയായ നയന്‍താരയ്ക്ക് സ്‌പെഷല്‍ ആശംസയുമായാണ് സംവിധായകനായ വിഷ്നേഷ് ശിവ രംഗത്തു വന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള കാര്യമായാണ് ഇതിനെ വിശേഷിപ്പിച്ചത്.

വ്യത്യസ്ത തരത്തിലുള്ള ആശംസ

കണ്ടതില്‍ വെച്ച് ഏറ്റവും ധീര നയന്‍സാണെന്ന്

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധീരയായ സ്ത്രീയായ നയന്‍താരയ്ക്ക് വനിതാദിനത്തില്‍ നല്‍കുന്ന ആശംസയും ഏറെ വ്യത്യസ്തമാണ്.വേദനകളെയും വീഴ്ചകളെയും അതിജീവിച്ച നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് വിഘ്‌നേഷ് തന്റെ ട്വീറ്റ് തുടങ്ങുന്നത്.

പ്രമോഷനല്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ല

പരസ്യം കൊണ്ട് സിനിമ ഓടിക്കാന്‍ പറ്റുമോ??

പരസ്യം ചെയ്തതുകൊണ്ട് മാത്രം സിനിമ ഓടിക്കാന്‍ കഴിയുമോ, നയന്‍താര പങ്കെടുത്തതുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്നാണ് തെന്നിന്ത്യന്‍ അഭിനേത്രിയായ നയന്‍താര പറയുന്നത്. പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കാത്തുകൊണ്ടു തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

ഒരേ വിഷയം നിരവധി തവണ സംസാരിക്കാന്‍ പറ്റില്ല

പല വേദി ഒരേ വിഷയം

വിവിധ വേദികളിലായി ഒരേ വിഷയം തന്നെ സംസാരിക്കുന്ന ഏര്‍പ്പാടിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നാണ് താരത്തിന്റെ നിലപാട്. നല്ല കഥയുണ്ടെങ്കിലേ സിനിമ വിജയിക്കൂ. പരസ്യം നല്‍കി പ്രമോട്ട് ചെയ്താലും മോശം സിനിമ വിജയിക്കില്ല.

English summary
Nayanthara is staying in a hotel at Chennai. Papparasi 's find out the reason behind it.
Please Wait while comments are loading...

Malayalam Photos

Go to : More Photos