»   » ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാകുന്നു, മമ്മൂട്ടി മുത്തശ്ശനാകുന്നു... വാര്‍ത്ത അറിഞ്ഞ് ഡിക്യു 'ഞെട്ടി !!'

ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാകുന്നു, മമ്മൂട്ടി മുത്തശ്ശനാകുന്നു... വാര്‍ത്ത അറിഞ്ഞ് ഡിക്യു 'ഞെട്ടി !!'

Written by: Rohini
Subscribe to Filmibeat Malayalam

താന്‍ അച്ഛനാകാന്‍ പോകുന്ന വാര്‍ത്ത ഏതൊരു ഭര്‍ത്താവും ആദ്യം അറിയുന്നത് സ്വന്തം ഭാര്യയില്‍ നിന്നായിരിയ്ക്കും. എന്നാല്‍ സിനിമയിലെ പല താരങ്ങള്‍ക്കും അത്തരം വാര്‍ത്തകള്‍ ഏറ്റവും ആദ്യം കേള്‍ക്കേണ്ടി വന്നിരിക്കുക പാപ്പരാസികളില്‍ നിന്നാണ്.. എന്തിനേറെ താരങ്ങളുടെ ഭാര്യമാര്‍ പോലും താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത് അപ്പോഴായിരിക്കും എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ലാല്‍ ജോസിന്റെ ഭയങ്കര കാമുകന് എന്ത് പറ്റി, ദുല്‍ഖര്‍ സല്‍മാന്‍ സിനിമ ഉപേക്ഷിച്ചോ ?

അങ്ങനെ പാപ്പരാസികളുടെ കണക്ക് പുസ്തകത്തില്‍ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാകുന്നതായി വാര്‍ത്തകള്‍. അതിനെക്കാള്‍ വലിയ സന്തോഷം 65 വയസ്സിലും 45 ന്റെ ചെറുപ്പം നിലനിര്‍ത്തുന്ന മമ്മൂട്ടി മുത്തശ്ശനാകുന്നു എന്നതിലാണ്...

സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ ഗര്‍ഭിണിയാണെന്നും.. ദുല്‍ഖര്‍ അച്ഛനാകാന്‍ പോകുന്നു എന്നുമുള്ള തരത്തില്‍ ചില വാര്‍ത്തകള്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള നവമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ദുല്‍ഖര്‍ എന്ത് പറയുന്നു..

ദുല്‍ഖര്‍ എന്ത് പറയുന്നു..

എന്നാല്‍ ഈ കേട്ടതില്‍ സത്യമില്ലെന്നാണ് ദുല്‍ഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എനിക്ക് എന്നെ സ്‌നേഹിക്കുന്ന ആരാധകരില്‍ നിന്ന് യാതൊന്നും മറച്ചു വയ്ക്കാനില്ല എന്നും ഇത്രയും വലിയൊരു സംഭവം എന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ തീര്‍ച്ചയായും അത് ആരാധകരെ അറിയിക്കും എന്നും ദുല്‍ഖര്‍ പറഞ്ഞത്രെ.

വേദനിപ്പിയ്ക്കുന്നു

വേദനിപ്പിയ്ക്കുന്നു

ഇത്തരം വ്യാജ വാര്‍ത്തകള്‍ തന്നെയും തന്നെ കുടുംബത്തെയും വേദനിപ്പിയ്ക്കുന്നുണ്ട് എന്ന് ദുല്‍ഖര്‍ പറഞ്ഞു. തമാശയ്ക്കാണെങ്കിലും വ്യക്തപരമായ ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒന്നാലോചിക്കണമെന്നും താരപുത്രന്‍ പറഞ്ഞത്രെ

ആരാധകരോട് ബന്ധമുള്ള നടന്‍

ആരാധകരോട് ബന്ധമുള്ള നടന്‍

ശരിയാണ്.. ഔദ്യോഗികപരമായി വ്യക്തിപരമായും തന്റെ എല്ലാ വിശേഷങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ വഴി ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെ അറിയിക്കാറുണ്ട്. പുതിയ ഒരു സിനിമ ഏറ്റെടുത്താലും, ഭാര്യയുടെ പിറന്നാളും, വിവാഹ വാര്‍ഷികവും വാപ്പച്ചിയും സിനിമാ വിശേഷങ്ങളുമൊക്കെ ഫേസ്ബുക്കിലൂടെ അറിയിക്കുന്ന ദുല്‍ഖര്‍ ഇതുപോലൊരു സന്തോഷ വാര്‍ത്ത ഉണ്ടായാല്‍ അറിയിക്കാതിരിക്കുമോ?

അമാലും ദുല്‍ഖറും

അമാലും ദുല്‍ഖറും

2011 ലാണ് ദുല്‍ഖര്‍ സല്‍മാന്റെയും ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്ന അമാല്‍ സൂഫിയയുടെയും വിവാഹം നടന്നത്. ഇരുവീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷമാണ് ദുല്‍ഖര്‍ സിനിമാ ജീവിതത്തിലേക്ക് കടന്നത് പോലും..

English summary
News are spreading in social media that Dulquar Salmaan and Amal Sufiya are expecting a baby soon
Please Wait while comments are loading...

Malayalam Photos

Go to : More Photos