»   » റെക്കോര്‍ഡ് നേട്ടത്തില്‍ തെന്നിന്ത്യന്‍ സുന്ദരി രകുല്‍ പ്രീത്??? അത്യപൂര്‍വം ഈ റെക്കോര്‍ഡ്!!!

റെക്കോര്‍ഡ് നേട്ടത്തില്‍ തെന്നിന്ത്യന്‍ സുന്ദരി രകുല്‍ പ്രീത്??? അത്യപൂര്‍വം ഈ റെക്കോര്‍ഡ്!!!

ഒരു കുടുംബത്തിലെ എല്ലാ നായകന്മാരുടേയും ജോഡിയായി അഭിനിയച്ചുവെന്ന റെക്കോര്‍ഡിലേക്ക് രകുല്‍ പ്രീത് സിംഗ്.

Written by: Karthi
Subscribe to Filmibeat Malayalam

സിനിമ ലോകത്ത് റെക്കോര്‍ഡുകള്‍ക്ക് കുറവൊന്നും ഇല്ല. പ്രധാനമായും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക താരങ്ങളാണ് സിനിമയുടെ കളക്ഷനില്‍. നായികമാര്‍ക്കും അവസരമുണ്ട് പലപ്പോഴും അത് പ്രതിഫലത്തിന്റെ കാര്യത്തിലായിരിക്കുമെന്ന് മാത്രം. ഇക്കാര്യത്തില്‍ നായകന്മാരും സജീവമാണ്.

രകുല്‍ പ്രതീപ് സിംഗും ഒരു റെക്കോര്‍ഡ് നേട്ടത്തിനുള്ള തീവ്രശ്രമത്തിലാണ്. സംഗതി വിജയകരമായാല്‍ അത് ലോക സിനിമയിലെ തന്നെ അത്യപൂര്‍വ സംഭവമാകും. തെലുങ്കിലാണ് രാകുല്‍ ഈ നേട്ടത്തിന് ശ്രമിക്കുന്നത്.

ഒരു കുടുംബത്തിലെ നായകന്മാര്‍ക്കൊപ്പം

ഒരു കുടുംബത്തിലെ നായകന്മാര്‍ക്കൊപ്പം ജോഡിയായി അഭിനിയാക്കനുള്ള അവസരമാണ് രകുലിന് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ കുടുംബത്തിലെ നായകന്മാരുടെ ജോഡിയായിട്ടാണ് രകുല്‍ എത്തുന്നത്. പല ചിത്രങ്ങളും അണിയറിയിലാണ്. ഇത് സംഭവിച്ചാല്‍ അപൂര്‍വമായൊരു നേട്ടമായി അത് മാറും.

ആദ്യം റാംചരണിനൊപ്പം

ചിരഞ്ജീവിയുടെ മകന്‍ റാം ചരണിനൊപ്പമാണ് രകുല്‍ ഈ കുടുംബത്തിലെ നായക നടന്റെ ജോഡിയായി ആദ്യമെത്തുന്നത്. 2015ല്‍ റിലീസായ ബ്രൂസ് ലി ദ ഫൈറ്റര്‍ എന്ന തെലുങ്ക് ചിത്രമായിരുന്നു അത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. 

ചിരഞ്ജീവിക്കൊപ്പം

തൊട്ടുപിന്നാലെ ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിന്റെ 150ാം ചിത്രത്തില്‍ രകുല്‍ ജോഡിയായി എത്തി. ചിത്രം നിര്‍മിച്ചത് റാം ചരണായിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുന്‍ ചിത്രത്തിലും രകുല്‍ നായികയായി. മാത്രമല്ല വരുണ്‍ തേജ്, സായി വരുണ്‍ തേജ് എന്നിവര്‍ക്കൊപ്പം ജോഡിയാകാനും രകുല്‍ കരാറായിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ പവന്‍ കല്യാണിനൊപ്പം ഒരു ചിത്രത്തില്‍ നായികയാകാനും ശ്രമം നടത്തുന്നുണ്ട്. 

എല്ലാ ബന്ധങ്ങളും

ചിരഞ്ജീവി കുടുംബത്തിലെ ബന്ധങ്ങളിലെ നായക നടന്മാരെല്ലാം രകുലിന്റെ നായകന്മാരിയി കഴിഞ്ഞു. പവന്‍ കല്യാണ്‍ ചിത്രം കൂടെ കരാറായി കഴിഞ്ഞാല്‍ അത് പൂര്‍ണമാകും. അച്ഛന്‍, ചിറ്റപ്പന്‍, മകന്‍, അമ്മാവന്റെ മകന്‍, ചിറ്റപ്പന്റെ മകന്‍, അമ്മാവിയുടെ മകന്‍ അങ്ങനെ എല്ലാവരും രകുലിന്റെ നായകന്മാരാകും. 

തമിഴില്‍ പരാജയപ്പെട്ട് തെലുങ്കിലേക്ക്

കന്നട സിനിമയിലൂടെ അഭിനയം ആരംഭിച്ച രകുല്‍ രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലും മൂന്നാമത്രെ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. ഗൗതം കാര്‍ത്തിക് ചിത്രമായ എന്നവോ ഏതോ എന്ന തമിഴ് ചിത്രം പരാജയമായതോടെയാണ് പൂര്‍ണമായും തെലുങ്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. രകുല്‍ അഭിനയിച്ച എല്ലാ തെലുങ്ക് ചിത്രങ്ങളും ഹിറ്റായി. 

എആര്‍ മുരുകദോസ് മഹേഷ് ബാബു ചിത്രം

തെലുങ്കിലെ ശ്രദ്ധയേയ താരമായ രകുല്‍ ഇപ്പോള്‍ ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വിശാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ രകുല്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം പിന്മാറിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ചതുരംഗ വേട്ടൈ സംവിധായകനായ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകാനുള്ള തയാറെടുപ്പിലാണ് താരം.

English summary
Rakul Preeth Singh may soon got the record that she had been the heroin of all heroes in one family.
Please Wait while comments are loading...

Malayalam Photos

Go to : More Photos