»   » കാവ്യയും മീനാക്ഷിയും തമ്മില്‍ മുട്ടന്‍ വഴക്ക്; നവമാധ്യമങ്ങള്‍ക്ക് ദിലീപിനെ വെറുതെവിടാന്‍ ഉദ്ദേശമില്ല

കാവ്യയും മീനാക്ഷിയും തമ്മില്‍ മുട്ടന്‍ വഴക്ക്; നവമാധ്യമങ്ങള്‍ക്ക് ദിലീപിനെ വെറുതെവിടാന്‍ ഉദ്ദേശമില്ല

Written by: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ അതിരു വിടുന്നു.. ഒരു സമയത്ത് നടന്‍ പൃഥ്വിരാജിനെ പച്ചയ്ക്ക് കൊളുത്തും വിധം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ നവ മാധ്യമങ്ങള്‍ ഉന്നം വച്ചിരിയ്ക്കുന്നത് നടന്‍ ദിലീപിനു നേരിയാണ്. താരങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നിരിയ്‌ക്കെ, ദിലീപിനും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയ ജീവികള്‍ ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്നത്.

എന്തുകൊണ്ട് കാവ്യയ്ക്കും ദിലീപിനും പുരസ്‌കാരം നല്‍കിയില്ല, 'പിന്നെയും' തഴയപ്പെടാന്‍ കാരണം ?

പാപ്പരാസികളെയും സോഷ്യല്‍ മീഡിയയിലെ ബുദ്ധിജീവികളുടെയും ആക്രമണം സഹിക്കവയ്യാതെയാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും ഇരുവരെയും തേടിപ്പിടിച്ച് കാരണങ്ങള്‍ കണ്ടെത്തി ആക്രമിയ്ക്കുകയാണ് നവമാധ്യമങ്ങള്‍. കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ മുട്ടന്‍ വഴക്കാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ ദിലീപിനെയും കുടുംബത്തെയും ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇത് അല്പം കടന്നുപോയി എന്നേ പറയാനാവൂ...

കാവ്യാ - ദിലീപ് ഗോസിപ്പുകള്‍

പ്രേം നസീറിനും ഷീലയ്ക്കും ശേഷം മലയാളത്തില്‍ ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരജോഡികാളാണ് കാവ്യ മാധവനും ദിലീപും. ഇരുവരടെയും ജോടി പൊരുത്തവും പ്രേക്ഷകര്‍ അംഗീകരിച്ചു. അതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വരാന്‍ ആരംഭിച്ചു. മഞ്ജുവും ദിലീപും പിരിയാന്‍ കാരണവും, കാവ്യ ആദ്യ വിവാഹം ബന്ധം വേര്‍പെടുത്തിയതിന് കാരണവും ദിലീപ് - കാവ്യാ ബന്ധമാണെന്ന് വരെ ആരോപിയ്ക്കപ്പെട്ടു.

ഗോസിപ്പുകളോടുള്ള പ്രതികരണം

ആദ്യമൊക്കെ ഗോസിപ്പുകളോട് കാവ്യ മാധവനും ദിലീപും പ്രതികരിക്കാതെയിരുന്നു. ഒടുവില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുന്ന എന്ന തരത്തില്‍ പത്രവാര്‍ത്തകള്‍ എത്തി. ദിലീപിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴുമാണ് ഈ വിവാഹ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമായിരുന്നു. ഒടുവില്‍ കാവ്യ മാധവന്റെ അച്ഛന്‍ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചു. ദിലീപ് മകളുടെ ഇഷ്ടമാണ് വലുത് എന്നായിരുന്നു അപ്പോഴും പറഞ്ഞത്.

ഞെട്ടിച്ചുകൊണ്ട് വിവാഹം

എല്ലാ ഗോസിപ്പുകളും ഊഹാപോഹങ്ങളും അവസാനിപ്പിച്ച് 2016 നവംബര്‍ 25 ന് ദിലീപും കാവ്യ മാധവനും വിവാഹിതരായി. വിവാഹ ദിവസമാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും, അതുവരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച പാപ്പരാസികള്‍ പോലും ആ വാര്‍ത്ത അറിഞ്ഞത്. മകളുടെ പൂര്‍ണ സമ്മതത്തോടെ കാവ്യയുടെ വീട്ടുകാരുമായി ആലോചിച്ച് നടത്തുന്ന വിവാഹമാണെന്നാണ് ദിലീപ് പ്രതികരിച്ചത്. താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യുന്നു എന്നും നടന്‍ പറഞ്ഞു.

ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു

ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിട്ടും സോഷ്യല്‍മീഡിയ ആക്രമണങ്ങള്‍ കൂടിക്കൊണ്ടേയിരുന്നു. കാവ്യയെയും ദിലീപിനെയും പലതവണ സോഷ്യല്‍ മീഡിയയില്‍ വിവാഹം കഴിപ്പിച്ചവര്‍ പോലും യഥാര്‍ത്ഥത്തില്‍ അത് സംഭവിച്ചപ്പോള്‍ വിമര്‍ശനവുമായി എത്തി. ചിരിച്ചുകൊണ്ട് അച്ഛന്റെ രണ്ടാം വിവാഹത്തിന് പങ്കെടുത്ത മീനാക്ഷിയെയും വിമര്‍ശകര്‍ വെറുതേ വിട്ടില്ല. വിവാഹത്തിന്റെ പിറ്റേ ദിവസം മുതല്‍ തന്നെ വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരുമുണ്ട്.

ഒന്നും കൂസലാക്കാതെ ദിലീപ്

എന്നാല്‍ അപ്പോഴും ദിലീപ് ഒന്നും കൂസലാക്കിയില്ല. കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം പഴയതിലും സന്തോഷത്തോടെ മുന്നോട്ട് പോയി. പുതിയ വീടും കാറും വാങ്ങി.. യാത്രകള്‍ ചെയ്തു... മറുവശത്ത് സിനിമാതിരക്കുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും.. ഗോസിപ്പുകളെ കുറിച്ചാലോചിക്കാന്‍ ദിലീപിന് ഒട്ടും സമയമില്ലായിരുന്നു. വിവാഹ ശേഷവും കാവ്യ ലക്ഷ്യ എന്ന വസ്ത്രവ്യാപാര മേഖല തുടര്‍ന്നുകൊണ്ടു പോന്നു..

നടിയെ ആക്രമിച്ച സംഭവം

അതിനിടയില്‍ കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പ്രതിച്ചേര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തി. ദിലീപാണ് പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നും, ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ആദ്യമൊന്നും ദിലീപ് മിണ്ടിയില്ല. ഒടുവില്‍ പള്‍സര്‍ സുനി അറിസ്റ്റിലായി, സത്യം പുറത്ത് വന്നതോടെ ദിലീപ് പൊട്ടിത്തെറിച്ചു. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ദിലീപ് വികാരഭരിതനായി. മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്കാണ് തന്നെ ഇപ്പോള്‍ ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് നടന്‍ പറഞ്ഞു..

വീണ്ടും കാവ്യ വിഷയം

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ഒന്നും ചെയ്യാന്‍ കഴിയാത്ത വിമര്‍ശകര്‍ ഇപ്പോള്‍ വീണ്ടും കാവ്യയുടെ പേര് ഉപയോഗിച്ച് ദിലീപിനെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. മീനാക്ഷിയും കാവ്യയും തമ്മില്‍ വഴക്കാണെന്നും, വഴക്കിട്ട് കാവ്യ ഇറങ്ങിപ്പോയി എന്നുമൊക്കെ ചില നവമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നു. ഉറങ്ങാന്‍ വേണ്ടി മാത്രമാണത്രെ കാവ്യ ഇപ്പോള്‍ ദിലീപിന്റെ വീട്ടില്‍ എത്തുന്നത്. തന്റെ സ്വകാര്യതയില്‍ മീനാക്ഷി ഇടപെടുന്നത് കാവ്യയ്ക്കും, തന്നില്‍ കൂടുതല്‍ ഉത്തരവാദിത്വം കാവ്യ കാണിയ്ക്കുന്നത് മീനാക്ഷിയ്ക്കും ഇഷ്ടമല്ലത്രെ.

ഇത് ക്രൂരമാണ്

ഒരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. ഒരു തരത്തിലും വെറുതേ വിടില്ല എന്ന ചിലരുടെ ആസൂത്രിതപരമായ നീക്കങ്ങളാണ് ദിലീപിനെ വിടാതെ പിന്തുടരുന്നത്. നടന്‍ എന്നതിനപ്പുറം ദിലീപ് ഒരു മനുഷ്യനാണെന്ന പരിഗണനയെങ്കിലും കൊടുക്കണം. സോഷ്യല്‍ മീഡിയയിലെ ബുദ്ധി ജീവികളെ മാറ്റി നിര്‍ത്തിയാല്‍, കുടുംബ പ്രേക്ഷകരുടെ പിന്തുണ എന്നും ഉണ്ട് എന്നതാണ് ദിലീപിന്റെ ശക്തി.

 

 

English summary
Social Media attack celebrity couples crossing the limti
Please Wait while comments are loading...

Malayalam Photos

Go to : More Photos