twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ? നടന്‍മാരെല്ലാം 'നല്ലകുട്ടി'കളോ?

    By ജാനകി
    |

    സിനിമ എന്ന് ഒരു കൂട്ടായ്മയാണ്, പരസ്പരം സ്‌നേഹം വിശ്വാസം ഒത്തൊരുമ ഇതൊക്കെ അനിവാര്യമായി വരുന്ന മേഖല. ഒരാള്‍ കൂട്ടത്തില്‍ നിന്നും അകന്ന് പോയാല്‍ പിന്നെ ഒപ്പമുള്ളവരുടെ താളം തെറ്റും അതാണ് അവസ്ഥ. അതായത് ഈ സിനിമ കൂട്ടായ്മയില്‍ വരുത്തുന്ന ഓരോ തെറ്റിനും ഓരോ താരവും ഉത്തരവാദികളാണ്. നടനായാലും നടിയായാലും. അപ്പോള്‍ പിന്നെ ഓരു തെറ്റിന് ഒരാളെ മാത്രം പരസ്യമായി അപമാനിയ്ക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

    തന്റെ നാലോളം ചിത്രങ്ങളില്‍ നായികയായ നടി മീരാ ജാസ്മിനെപ്പറ്റി സംവിധായകന്‍ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ കമലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. മീരാ ജാസ്മിനെ സഹിയ്ക്കുക പ്രയാസമാണ്, നടി ഷൂട്ടിംഗിന് വൈകിയെത്തുക പതിവാണ് ഇങ്ങനെ പോകുന്നു മീരയെപ്പറ്റിയുള്ള സംവിധായകന്റെ പരാതികള്‍.

    സംവിധായകനോട് ഒരു ചോദ്യം. മീരാ ജാസ്മിന്‍ മാത്രമേ സിനിമ സെറ്റില്‍ വൈകി എത്താറുള്ളോ? വൈകിയെത്തുന്ന നടന്‍മാരും സിനിമയില്‍ ഇല്ലേ. എന്തുകൊണ്ട് ഒരു നായികയെ പരസ്യമായി വിമര്‍ശിയ്ക്കുന്നതിലേയ്ക്ക് മാത്രം കമലിന്റെ പ്രതികരണം ഒതുങ്ങിപ്പോയി.

    ഒരു പക്ഷേ വൈകിയെത്തുന്ന അല്ലെങ്കില്‍ താരജാഡകാരണം സംവിധായകന് തലവേദന സൃഷ്ടിയ്ക്കുന്ന നായകന്‍മാരെപ്പറ്റി കൂടി കമല്‍ പറഞ്ഞിരുന്നുവെങ്കില്‍ കമല്‍ നടത്തിയത് ഒരു നടിയെ മാത്രം ലക്ഷ്യംവച്ചുള്ള പരാമര്‍ശം എന്ന് പറയേണ്ടി വരില്ലായിരുന്നു. ഉട്ടോപ്യയിലെ രാജാവ് പരാജയപ്പെട്ടതിന് മീരാജാസ്മിനിലൂടെ വിവാദമുണ്ടാക്കി രക്ഷപ്പെടാനാണ് കമല്‍ ശ്രമിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

     എന്ത് കൊണ്ട്

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ?

    സിനിമയില്‍ വൈകി വരുന്ന നടന്‍മാരില്ലേ? താര ജാഡകൊണ്ട് സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുന്നവരില്ലേ? സിനിമയില്‍ ഇത്രയും കാലത്തെ അനുഭവ സമ്പത്തുള്ള കമലിനെപ്പോലുള്ള സംവിധായകന്‍ കുഴപ്പക്കാരിയായി മീരാ ജാസ്മിനെ മാത്രമേ കണ്ടിട്ടുള്ളോ ഇതുവരെയുള്ള ജീവിതത്തില്‍

    തെറ്റാണ്

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ?

    ഷൂട്ടിംഗില്‍ കൃത്യ സമയം പാലിയ്ക്കാത്തത് തെറ്റ് തന്നെയാണ്. കാരണം സിനിമ ഒരു കൂട്ടായ്മയാണ്. ഒരാളുടെ വീഴ്ച മറ്റുള്ളവരേയും ബാധിയ്ക്കും

    എല്ലാം കാണുന്നുണ്ട്

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ?

    കാലമൊക്കെ ഏറെ മാറിയിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ സിനിമയെപ്പറ്റി അത്യാവശംയ നല്ല വിവരമൊക്കെ പ്രേക്ഷകര്‍ക്കും ലഭിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംവിധായകര്‍ക്ക് പ്രശ്‌നമുണ്ടാക്കു്‌നന താരങ്ങളെപ്പറ്റി പ്രേക്ഷകര്‍ക്കും അല്‍പ്പ സ്വല്‍പ്പം അറിവൊക്കെയുണ്ടാകും. പക്ഷേ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഒരു നടിയെ മാത്രം കുറ്റം പറയുന്നത് ശരിയാണ്

    മീര നടിയാണ്

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ?

    ഒരു നടനെതിരെ ഇത്ര പരസ്യമായി ഒരു പ്രസ്താവന നടത്താന്‍ എത്ര സംവിധായകര്‍ക്ക് ധൈര്യമുണ്ടാകും. അതോ നടന്മാരെല്ലാം കൃത്യസമയത്തെത്തി സംവിധായകരെ അനുസരിയ്ക്കുന്ന നല്ല കുട്ടികളാണോ

    നാല് സിനിമകള്‍

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ?

    കമലിനൊപ്പം നാല് സിനിമകളാണ് മീര ജാസ്മിന്‍ അഭിനയിച്ചത്. ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, പെരുമഴക്കാലം, മിന്നാമിന്നികൂട്ടം എന്നിവയാണ് സിനിമകള്‍. മീര ഒരു മികച്ച അഭിനേത്രിയാണെന്ന് കമല്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സഹിയ്ക്കാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ അവര്‍ ചെയ്‌തെങ്കില്‍ ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവരെ ഒഴിവാക്കാമായിരുന്നില്ലേ

    മാറില്ല...

    മീരാ ജാസ്മിന്‍റെ പേര് പറയാന്‍ മാത്രമേ കമലിന് ധൈര്യമുള്ളോ?

    സിനിമകള്‍ പലപ്പോഴും പുരുഷ കേന്ദ്രീകൃതമാണ്. പക്ഷേ സിനിമയ്ക്കുള്ളിലെ സിനിമാക്കാരും പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയുടെ വക്താക്കള്‍ തന്നെ?

    English summary
    Social Media criticized Kamal on his remarks against Meera Jasmine.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X