»   » വിനായകന്‍, കാവ്യാ മാധവന്‍, സംസ്ഥാന അവാര്‍ഡ് ജേതാക്കളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ പ്രവചനങ്ങള്‍

വിനായകന്‍, കാവ്യാ മാധവന്‍, സംസ്ഥാന അവാര്‍ഡ് ജേതാക്കളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ പ്രവചനങ്ങള്‍

ടൈറ്റില്‍ കഥാപാത്രമല്ലാത്തതിനാല്‍ പ്രമുഖ താരത്തിന് അവാര്‍ഡ് നിഷേധിച്ച സംഭവം ഇത്തവണ ആവര്‍ത്തിക്കുമോയെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Written by: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. പോയവര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നാണ് വിവിധ വിഭാഗത്തിലായി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അവാര്‍ഡിനായി മത്സരിച്ച 68 ഓളം ചിത്രത്തില്‍ നിന്നും പത്തു സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്. ഇതില്‍ത്തന്നെ മിക്ക സിനിമകള്‍ക്കും നിലവാരം പോരെന്നാണ് അവാര്‍ഡ് സമിതി വിലയിരുത്തിയിട്ടുള്ളത്.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ കൂടിയെ ബാക്കിയുള്ളൂ. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ ആദ്യമേ തന്നെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു കഴിഞ്ഞു.അന്തിമ വിധി വരുന്നതിനു മുന്‍പ് സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

കീഴ് വഴക്കങ്ങള്‍ തെറ്റിക്കുമോ??

ടൈറ്റില്‍ കഥാപാത്രമല്ലാത്തതിനാല്‍ വിനായകന് ജസ്റ്റ് മിസ്സാവുമോ?

വിനായകനാണ് മികച്ച നടനെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ടൈറ്റില്‍ കഥാപാത്രത്തിനാണ് മികച്ച നടന്‍ പുരസ്്കാരം നല്‍കുന്നതെന്ന കീഴ് വഴക്കം ഇത്തവണ തെറ്റും. കമ്മട്ടിപ്പാടത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. അതു കൊണ്ടു തന്നെ വിനായകന്റെ കാര്യത്തില്‍ ചെറിയൊരു ആശങ്കയുണ്ട്.

 മോഹന്‍ലാലും

അവസാന റൗണ്ട് മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍

ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളിലെ പ്രകടവുമായി മികച്ച നടനാവാന്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ദിലീപും ഫഹദ് ഫാസിലും പിന്തള്ളപ്പെട്ടു

കടുത്ത മത്സരത്തില്‍ മോഹന്‍ലാലും വിനായകനും

ദിലീപും ഫഹദ് ഫാസിലുമൊക്കെ മികച്ച നടനുള്ള മത്സരത്തിനുണ്ടായിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ ഇടം നേടിയില്ല. മോഹന്‍ലാലും വിനായകനും തമ്മിലാണ് ഇപ്പോള്‍ കടുത്ത മത്സരം അരങ്ങേറുന്നത്. ടൈറ്റില്‍ കഥാപാത്രമല്ലാത്തതിന്റെ പേരില്‍ അവാര്‍ഡ് നിഷേധിച്ച സംഭവം വീണ്ടും ആവര്‍ത്തിക്കുമോയെന്ന കാര്യം കാത്തിരുന്ന് അറിയേണ്ടത് തന്നെയാണ്.

മൂന്നാം വട്ടം

മികച്ച നടിയായി കാവ്യാ മാധവന്‍ തിരഞ്ഞെടുക്കപ്പെടുമോ??

മികച്ച നടിയായി കാവ്യാ മാധവനെ തിരഞ്ഞെടുക്കുമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. പെരുമഴക്കാലം, ഗദ്ദാമ, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് കാവ്യാ മാധവന്‍ സംസ്ഥാന പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. വിവാഹ ശേഷം ലഭിക്കുന്ന പുരസ്‌കാരമായതിനാല്‍ത്തന്നെ ഇത്തവണ പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ അത് കാവ്യയ്ക്ക് ഇരട്ട സന്തോഷമാവും.

അവസാന റൗണ്ടിലെത്തിയ സിനിമകള്‍

അവസാന റൗണ്ടില്‍ ഇടംപിടിച്ച ചിത്രങ്ങള്‍

അവാര്‍ഡ് സിനിമകളുടെ തോഴനായ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം, ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി തുടങ്ങിയ സിനിമകളെല്ലാം അവസാന റൗണ്ടില്‍ ഇടം നേടിയിട്ടുണ്ട്.

ജനപ്രീതി തേടി ജോമോനും മുന്തിരിവള്ളിയും

മത്സര രംഗത്തുള്ള ചിത്രങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാല്‍ ജിബു ജേക്കബ് ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒരു മുത്തശ്ശി ഗദ, ഗപ്പി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങള്‍ ജനപ്രിയ സിനിമ വിഭാഗത്തില്‍ മത്സരത്തിനുണ്ട്.

മാറ്റങ്ങള്‍ക്കു വഴിതെളിയിച്ച് മലയാള സിനിമ

മലയാള സിനിമയിലും മാറ്റങ്ങള്‍

നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനടക്കം മൂന്നു സിനിമകളാണ് സൂപ്പര്‍ സ്റ്റാറിന്റേതായി പുറത്തിറങ്ങിയത്. ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയായിരുന്നു മൂന്നും. പുരസ്‌കാര്ങ്ങള്‍ തേടിയെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട്. എന്നാല്‍ ബോക്‌സോഫീസില്‍ വന്‍പരാജയമായ വൈറ്റാണ് മെഗാസ്റ്റാറിന്റേതായി പോയവര്‍ഷം പുറത്തിറങ്ങിയ ഒരേയൊരു സിനിമ.

English summary
social media predictions about state film award.
Please Wait while comments are loading...

Malayalam Photos

Go to : More Photos