»   » സൂപ്പര്‍ സ്റ്റാറില്‍ നിന്നും മെഗാസ്റ്റാറിലേക്ക്, മമ്മൂട്ടിയെ കാണാനൊരുങ്ങി രാജമൗലി, ബ്രഹമാണ്ഡ ചിത്രം

സൂപ്പര്‍ സ്റ്റാറില്‍ നിന്നും മെഗാസ്റ്റാറിലേക്ക്, മമ്മൂട്ടിയെ കാണാനൊരുങ്ങി രാജമൗലി, ബ്രഹമാണ്ഡ ചിത്രം

തമിഴില്‍ നിന്ന് വിജയ് യും മലയാളത്തില്‍ നിന്ന് മമ്മൂട്ടിയുടെ രാജമൗലിയുടെ ബ്രഹമാണ്ഡ ചിത്രത്തില്‍ വേഷമിടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Written by: Nihara
Subscribe to Filmibeat Malayalam

ബാഹുബലി 2 ന്‍റെ തിരക്കിലാണ് രാജമൗലി. ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞു. പ്രമോഷന്‍ വര്‍ക്കുകള്‍ തകൃതിയായി നടക്കുകയാണ്. അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയെയാണ് മലയാളത്തില്‍ നിന്നും സംവിധായകന്‍ സമീപിക്കുന്നതെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ബാഹുബലി 2 ന്‍റെ വര്‍ക്കുകള്‍ കഴിഞ്ഞാല്‍ തന്‍റെ സ്വപ്ന പദ്ധതിയായ മഹാഭാരതം ചെയ്യാനാണ് രാജമൗലിയുടെ പദ്ധതി. എന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഒരുപാട് ബാക്കിയാണ്. വര്‍ഷങ്ങള്‍ ചെലവഴിച്ച് തന്‍റെ സ്വപ്ന പദ്ധതി യുടെ പുറകേ സഞ്ചരിക്കാനാണ് സംവിധായകന്‍ താല്‍പര്യപ്പെടുന്നത്.

4 ഭാഷകളിലായി

മിത്തിനെ അടിസ്ഥാനമാക്കിയുള്ള സിനിമ

അതിനുമുമ്പ് മറ്റൊരു പ്രൊജക്ടിനാണ് രാജമൌലി ഒരുങ്ങുന്നത്. അതും നൂറുകണക്കിന് കോടികള്‍ ചെലവഴിച്ചുള്ള സിനിമയാണ്. ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളുമുണ്ടാകും.

 മമ്മൂട്ടിയും

വിജയ് യും മമ്മൂട്ടിയും

തമിഴില്‍ നിന്ന് വിജയ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയെ പരിഗണിക്കുമെന്നും സൂചനകളുണ്ട്. അധികം സമയമെടുക്കാതെ ചിത്രീകരിക്കാനാണ് രാജമൌലി പദ്ധതിയിടുന്നത്. ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമായാല്‍ അത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും.

രാജമൗലിയുടെ മഹാഭാരതം ഒരുങ്ങുന്നു

400 കോടി ബജറ്റ്

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന മഹാഭാരതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ്.

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

ബാഹുബലിക്ക് ശേഷം അടുത്ത ചിത്രം

മഹാഭാരത്തെ അടിസ്ഥാനമാക്കി 400 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.നേരത്തെ ഗരുഡ എന്നു പേരിട്ട് മഹാഭാരതം ആസ്പദമാക്കി രാജമൗലി ചിത്രമൊരുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ 4 വര്‍ഷം വേണ്ടി വരുമെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ചിത്രം ചെയ്യാന്‍ കഴിയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

English summary
SS Rajamouli, who is currently awaiting the release of his much-anticipated film Baahubali: The Conclusion, earlier quoted that he would love to make a film on Mahabharat. According to the latest reports, Rajamouli is now planning to approach Mammoottyin the mega-budgeted film.
Please Wait while comments are loading...

Malayalam Photos

Go to : More Photos