twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ കൈയ്യടക്കാന്‍ ദിലീപ് ശ്രമം നടത്തുന്നു, നീക്കങ്ങള്‍ തടയാന്‍ മോഹന്‍ലാലും ?

    By Rohini
    |

    സിനിമകള്‍ തമ്മിലുള്ള മത്സരം എന്നതിനപ്പുറം താരങ്ങള്‍ തമ്മിലുള്ള ബിസിനസ് ആയി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍ മലയാള സിനിമ. അത്തരത്തിലുള്ള വാര്‍ത്തകളാണ് അണിയറയില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്. തിരശ്ശീലയ്ക്ക് പിന്നില്‍ സൂപ്പര്‍സ്റ്റാറും ജനപ്രിയനായകനും തമ്മില്‍ ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിയ്ക്കുകയാണത്രെ.

    കോപ്പിയടി വിവാദത്തില്‍ കുരുങ്ങിയ ജയറാം സിനിമ, ഒടുവില്‍ ദിലീപും ശ്രീനിവാസനും ഇടപെട്ടു !!

    മലയാള സിനിമാ ലോകത്തെ കൈയ്യടക്കാന്‍ ദിലീപും ആ ശ്രമങ്ങള്‍ തടയാന്‍ മോഹന്‍ലാലും ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് കേള്‍ക്കുന്നത്. സിനിമയുടെ തിരക്കഥകളെ വെല്ലുന്നതാണ് അണിയറക്കഥകള്‍ എന്നത് ആരാധകരെയും ഞെട്ടിയ്ക്കുന്നു.

    തിയേറ്റര്‍ സമരം ഒതുക്കിയത്

    തിയേറ്റര്‍ സമരം ഒതുക്കിയത്

    സിനിമാ മേഖലയിലെ തിയേറ്റര്‍ ഉടമകളുടെ സംഘടനയെ കൈപ്പിടിയിലൊതുക്കിയ ദിലീപിന്റെ നീക്കമാണ് പുതിയ താര യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീക്കുന്നത്. സിനിമാ മേഖലയെ കൈവള്ളയിലൊതുക്കാന്‍ തിയേറ്റര്‍ സംഘടനയ്ക്ക് കഴിയുമെന്നതിനാല്‍ മലയാള സിനിമാ ലോകം ദിലീപിന്റെ കൈയ്യടക്കത്തിലാകുമെന്ന ആശങ്കയിലാണെത്രെ സൂപ്പര്‍താരങ്ങള്‍.

    തിയേറ്റര്‍ സമരം

    തിയേറ്റര്‍ സമരം

    മലയാള സിനിമയെ വെല്ലുവിളിച്ച് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തിയേറ്റര്‍ സമരം പ്രഖ്യാപിച്ച ലിബര്‍ട്ടി ബഷിറിന്റെ ചെയ്തികളാണ് ദിലീപിന് പുതിയ തിയേറ്റര്‍ സംഘടന രൂപീകരിക്കാന്‍ സഹായകമായത്. അതിന് മോഹന്‍ലാലുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളും പിന്തുണച്ചു. മോഹന്‍ലാലിന്റെ തിയേറ്റര്‍ ഉടമയായ ആന്റണി പെരുമ്പാവൂരിനെ സംഘടനാ തലപ്പത് എത്തിക്കുകയും ചെയ്തു.

    കാര്യങ്ങള്‍ കൈവിട്ടു, ബഷീറിനെ ഇറക്കുന്നു

    കാര്യങ്ങള്‍ കൈവിട്ടു, ബഷീറിനെ ഇറക്കുന്നു

    പക്ഷെ കാര്യങ്ങള്‍ കൈവിട്ടതോടെ ദീലീപിനെ ഒതുക്കാനാണ് പുതിയ നീക്കങ്ങളെന്നാണ് സിനിമാ ലോകത്തുനിന്നും വരുന്ന വാര്‍ത്തകള്‍. അതിനായി ലിബര്‍ട്ടി ബഷീറിനെ തന്നെ വീണ്ടും രംഗത്തിറക്കിയാണ് കളികള്‍. ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് മൂന്നുമാസമായി പുതിയ സിനിമകള്‍ അനുവദിക്കാത്തത് ചര്‍ച്ചയാക്കാനാണ് നീക്കം.

    ബഷീര്‍ രംഗത്തെത്തി

    ബഷീര്‍ രംഗത്തെത്തി

    തനിക്ക് സിനിമ നല്‍കാത്ത വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കമലും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലിബേര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. എന്നാല്‍ ചലച്ചിത്രതാരങ്ങളും ജനപ്രതിനിധികളുമായ സുരേഷ് ഗോപിയും കെ.ബി. ഗണേശ് കുമാറും പലതവണ ഇടപെട്ടിട്ടും ബഷീറിന് സിനിമ നല്‍കാന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള വിതരണക്കാരുടെ സംഘടന തയ്യാറായിട്ടില്ല.

    ബഷീറിന്റെ പ്രശ്‌നം

    ബഷീറിന്റെ പ്രശ്‌നം

    വര്‍ഷംതോറും 1.20 കോടി രൂപ നികുതിയടയ്ക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ ഉടമയാണ് ബഷീര്‍. നിര്‍മ്മാണത്തിലിരിക്കുന്നതടക്കം ഏഴു തിയേറ്ററുകളിലായി 65 തൊഴിലാളികളുണ്ട്. വിലക്ക് ബാധിക്കുന്നത് ഇവരുടെ ജീവിതത്തെക്കൂടിയാണ് ബഷീര്‍ പറയുന്നു. ഇത് മനസ്സിലാക്കിയാണ് പ്രശ്‌നപരിഹാരത്തിന് സുരേഷ് ഗോപിയും ഗണേശും രംഗത്ത് വന്നത്. തിരുവനന്തപുരം ലോബിയുടെ പിന്തുണയും ഉണ്ടായിരുന്നു.

    ലാല്‍ ശ്രമിച്ചിട്ടും നടന്നില്ല

    ലാല്‍ ശ്രമിച്ചിട്ടും നടന്നില്ല

    മോഹന്‍ലാലും ലിബര്‍ട്ടി ബഷീറിനോട് പിണക്കം മാറ്റാമെന്ന പക്ഷക്കാരനായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും വിതരണക്കാരുടെ സംഘനയില്‍ അംഗവും ഭാരവാഹിയും ആണ്. എന്നാല്‍ ആന്റണി പെരുമ്പാവൂരിന് പോലും ലിബര്‍ട്ടി ബഷീറിന്റെ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ പിടിമുറുക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.

    ലാലിന്റെ നീക്കങ്ങള്‍

    ലാലിന്റെ നീക്കങ്ങള്‍

    പെരുമ്പാവൂരില്‍ ആശിര്‍വാദ് സിനിമാസ് മള്‍ട്ടിപ്ലസ് ശൃംഖലയ്ക്ക് തുടക്കും കുറിച്ചിരുന്നു. കേരളമൊട്ടാകെ ആശിര്‍വാദ് സിനിമാസിന്റെ തീയേറ്റര്‍ ശ്യംഖല വളര്‍ത്താനാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിന്റെ ശ്രമം. ഇതോടെ തീയേറ്റര്‍ രംഗത്തെ ദിലീപിന്റെ മേല്‍കോയ്മ തകര്‍ക്കാമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷവും അടുത്തവര്‍ഷവുമായി മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് അഞ്ച് ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്.

    എല്ലാം ദിലീപിന്റെ തീരുമാനം

    എല്ലാം ദിലീപിന്റെ തീരുമാനം

    നിലവില്‍ സിനിമയുടെ റിലീസിങില്‍ തീരുമാനമെടുക്കുന്നത് ദിലീപിന്റെ സംഘടനയാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ആഗ്രഹിച്ച ദിവസം റിലീസ് പോലും സാധ്യമായില്ല. ഇതിന് പിന്നില്‍ ദിലീപിന്റെ ഇടപെടലായിരുന്നു. ഇതിന് മാറ്റമുണ്ടാക്കാനാണ് ലാലിന്റെ കരുനീക്കം. കേരളത്തിലെ ഒട്ടുമിക്ക തീയേറ്റര്‍ ഉടമകളെയും ദീലീപ് കൈയിലെടുത്തു കഴിഞ്ഞു. സംഘടനയുടെ അമരക്കാരന്‍ ദിലീപ് തന്നെ ആയതിനാല്‍ തീയേറ്ററുകളില്‍ ഇനി ദീലീപ് ചിത്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റിലീസ് ചെയ്യാനാകും.

    ദിലീപിനെ ഒതുക്കണം

    ദിലീപിനെ ഒതുക്കണം

    സ്വന്തം തിയേറ്ററായ ഡി കമ്പനിയും സംഘടനാ അംഗങ്ങളുടെ തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നത് ദിലീപിന് വേണ്ടി മാത്രമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദിലീപിന്റെ കരുണ കാത്ത് നില്‍ക്കുന്നതാണ് അവസ്ഥ. അതിനാല്‍ ദിലീപിനെ പിടിച്ചുകെട്ടാനാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആന്റണി പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ആശിര്‍വാദ് സിനിമാസിന്റെ ശ്രമമെന്നാണ് സൂചന.

    English summary
    Star war for Malayalam cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X