»   » പ്രമുഖ നടന്റെ പ്രതികാരം; ഷംന കാസിമിന് അവസരങ്ങള്‍ കുറയാന്‍ കാരണം?

പ്രമുഖ നടന്റെ പ്രതികാരം; ഷംന കാസിമിന് അവസരങ്ങള്‍ കുറയാന്‍ കാരണം?

ഒരു പ്രമുഖ നടനുമായുള്ള വഴക്കാണ് നടിയ്ക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം എന്നാണ് അണിയറയിലെ സംസാരം

Written by: Rohini
Subscribe to Filmibeat Malayalam

ടെലിവിഷന്‍ രംഗത്ത് നിന്നാണ് ഷംന കാസിം മലയാള സിനിമയില്‍ എത്തിയത്. എന്നാല്‍ മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ നടി അന്യഭാഷ ചിത്രങ്ങള്‍ തേടിപ്പോയി. ഒന്ന് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുമ്പോഴേക്കും അവിടെയും അവസരങ്ങള്‍ കുറഞ്ഞു.

ആഗ്രഹിച്ചതെല്ലാം നേടാമായിരുന്നു, പക്ഷേ പലയിടത്തും താണുകൊടുക്കേണ്ടി വരുമെന്ന് ഷംന കാസിം!

പിന്നീട് നൃത്തത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ഷംന കാസിം മിഷ്‌ക്കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രത്തിലൂടെ മടങ്ങി വരികയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തനിക്ക് അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ച് ഷംന സംസാരിക്കുകയുണ്ടായി.

വഴങ്ങിക്കൊടുത്തിരുന്നുവെങ്കില്‍

വഴങ്ങിക്കൊടുത്തിരുന്നുവെങ്കില്‍

പലയിടത്തും താഴ്ന്നു കൊടുത്തിരുന്നുവെങ്കില്‍ താനിന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി ആകുമായിരുന്നു എന്നാണ് ഷംന പറഞ്ഞിരുന്നത്. മലയാളത്തില്‍ ഭാഗ്യവും ഗോഡ്ഫാദറും ഉണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നും ഷംന പറഞ്ഞിരുന്നു.

അണിയറയിലെ സംസാരം

അണിയറയിലെ സംസാരം

എന്നാല്‍ ഒരു പ്രമുഖ നടനുമായുള്ള വഴക്കാണ് നടിയ്ക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം എന്നാണ് അണിയറയിലെ സംസാരം. ഷംനയുടെ അവസരങ്ങളെല്ലാം ഈ നടന്‍ ഒഴിവാക്കി പ്രതികാരം ചെയ്യുകയാണത്രെ.

പേര് പറയില്ല

പേര് പറയില്ല

ഈ പ്രമുഖ നടന്റെ പേര് ഷംന വെളിപ്പെടുത്തുകയില്ല എന്ന ഉറപ്പുണ്ട് എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അവസരങ്ങള്‍ കുറഞ്ഞതുകാരണമാണ് നടി ഡാന്‍സിലും സ്റ്റേജ് ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ചത്.

മടങ്ങിവരുന്നു

മടങ്ങിവരുന്നു

ഇപ്പോള്‍ മിഷ്‌ക്കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന കാസിം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടി കരഞ്ഞത് വാര്‍ത്തയായിരുന്നു. ഏറെ അഭിനയ സാധ്യതകളുള്ള ചിത്രമാണ് സവരക്കത്തി.

English summary
Who is the famous actor revenging Shamna Kasim
Please Wait while comments are loading...

Malayalam Photos

Go to : More Photos