»   » ചെയ്യുന്ന സിനിമകളെല്ലാം പരാജയം, പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട എന്ന് കാവ്യ മാധവന്‍

ചെയ്യുന്ന സിനിമകളെല്ലാം പരാജയം, പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട എന്ന് കാവ്യ മാധവന്‍

Written by: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ ഇപ്പോള്‍ ലക്ഷ്യയില്‍ മാത്രമാണോ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യുന്നില്ലല്ലോ. ജീത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ടെങ്കിലും അത് എന്ന് തുടങ്ങും എന്ന ചോദ്യത്തിന് കാവ്യയ്ക്ക് പോലും വ്യക്തമായ ഉത്തരമില്ല എന്നാണ് കേള്‍ക്കുന്നത്.

വിഷാദ രോഗത്തില്‍ നിന്ന് തന്നെ രക്ഷിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു

കാവ്യ എന്തുകൊണ്ട് സിനിമയില്‍ നിന്ന് ഇപ്പോള്‍ അകലം പാലിയ്ക്കുന്നു എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. നല്ല കഥകള്‍ ലഭിക്കാത്തതും പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുമാണത്രെ കാവ്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം.

കാമ്പില്ലാത്ത കഥ

കാമ്പില്ലാത്ത കഥ

പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ താത്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നു. കാമ്പില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ട എന്ന തീരുമാനത്തിലാണത്രെ കാവ്യ.

പുതിയ നായകന്മാര്‍ക്ക്

പുതിയ നായകന്മാര്‍ക്ക്

പുതിയ നായകന്മാര്‍ക്കൊന്നും തന്നെ വേണ്ട എന്നതും കാവ്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണമാണത്രെ. ദിലീപ്, പൃഥ്വിരാജ്, മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ച കാവ്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ യുവ താരങ്ങള്‍ മടിയ്ക്കുന്നു എന്ന്.

സിനിമകളുടെ പരാജയം

സിനിമകളുടെ പരാജയം

സമീപകാലത്ത് കാവ്യ മാധവന്‍ ചെയ്ത സിനിമകളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത ഷി ടാക്‌സി പൊട്ടിപ്പോയി. അത് കഴിഞ്ഞ് ചെയ്ത ആകാശവാണിയ്ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

ജീത്തു ജോസഫ് ചിത്രം

ജീത്തു ജോസഫ് ചിത്രം

കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മിയ്ക്കുന്ന ജീത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രമാണ് കാവ്യ കരാറൊപ്പിട്ടിട്ടുള്ള ഏക ചിത്രം. എന്നാല്‍ ജീത്തു ജോസഫ് ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ഇപ്പോള്‍. അത് കഴിഞ്ഞാല്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കും. എന്നിട്ടേ കാവ്യയുടെ സിനിമ പ്രതീക്ഷിക്കേണ്ടതുള്ളൂ...

English summary
Why did Kavya Madhavan took break from Film
Please Wait while comments are loading...

Malayalam Photos

Go to : More Photos