twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉദയനാണ് താരത്തിനു ശേഷം വീണ്ടുമൊരു തിരക്കഥ മോഷണം

    By Sruthi K M
    |

    ഈ തിരക്കഥയും നമ്മുടെ ശ്രീനിവാസനാണോ മോഷ്ടിച്ചതെന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിച്ചു കാണും അല്ലേ.. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ആണ് നമ്മള്‍ കണ്ടത് തിരക്കഥ മോഷണം പോയ കഥ. ആ സിനിമ കണ്ടു നിന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു ശ്രീനിവാസനെ തല്ലണം. ശ്രീനിവാസന്‍ എന്തു പണിയാ കാണിച്ചതെന്ന്. മറ്റൊരാളുടെ തിരക്കഥ മോഷ്ടിച്ച് സിനിമ നിര്‍മ്മിച്ച് പ്രശസ്തനായ കഥ. വീണ്ടും തിരക്കഥ മോഷണം പോയിരിക്കുന്നു. ഇത്തവണ തിരക്കഥ മോഷണം പോയത് സിനിമയിലെ രംഗം അല്ലെന്ന് മാത്രം.

    ഹോളിവുഡിലാണ് തിരക്കഥ മോഷണം പോയിരിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ 24ാം ചിത്രം സ്‌പെക്ട്രറിന്റെ തിരക്കഥയാണ് മോഷണം പോയത്. സോണി പിക്‌ചേഴ്‌സില്‍ നടന്ന ഹാക്കിംഗിലാണ് തിരക്കഥ നഷ്ടമായത്. ഓസ്‌കാര്‍ ജേതാവായ സാം മെന്‍ഡസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസമാണ് തുടങ്ങിയത്. തിരക്കഥ നഷ്ടമായതോടെ സ്‌പെക്ട്രര്‍ ഉള്‍പ്പെടെയുള്ള പുതിയ സിനിമകളുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചതായി സോണി വക്താവ് അറിയിച്ചു.

    james-bond-spectre

    ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയും ആയ ജെയിംസ് ബോണ്ടിന്റെ വേഷം അണിയുന്നത് ഡാനിയല്‍ ക്രെയ്ഗ് ആണ്. നാലാമത്തെ തവണയാണ് ഡാനിയല്‍ ജെയിംസ് ബോണ്ടായി വെളളിത്തിരയില്‍ എത്തുന്നത്. അടുത്തവര്‍ഷം നവംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തു വിട്ടിരുന്നില്ല. ഇതിനിടയിലാണ് തിരക്കഥ അടിച്ചുമാറ്റിയിരിക്കുന്നത്.

    ഉത്തരകൊറിയയാണ് മോഷ്ടാക്കള്‍ എന്നാണ് സിനിമയുടെ നിര്‍മ്മാതാവ് പറയുന്നത്. ദി ഇന്റര്‍വ്യൂ എന്ന ചിത്രത്തില്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍നെ നെഗറ്റീവ് റോളില്‍ ചിത്രീകരിച്ചതിന് പകരം വീട്ടാനാണ് ഉത്തരകൊറിയ സോണിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം ഉത്തരകൊറിയ തള്ളി കളയുകയാണ് ചെയ്തത്.

    English summary
    James bond spectre film script stolen in Sony hacking
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X