twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശവങ്ങളെ പീഡിപ്പിക്കും, മാംസം കഴിക്കും, ഈ സിനിമ കാണാന്‍ ധൈര്യമുണ്ടോ?

    By Sruthi K M
    |

    വ്യത്യസ്ത കഥാപാത്രങ്ങളുമായെത്തി ഹോളിവുഡ് പ്രേക്ഷകരെ ഞെട്ടിക്കുന്ന താരം ലിയനാര്‍ഡോ ഡി കാപ്രിയ വീണ്ടും എത്തുന്നു. ഇതു അഭിനയമാണോ, ശരിക്കുള്ള ജീവിതമാണോ എന്നു തോന്നിപ്പിക്കും വിധമാണ് ഡി കാപ്രിയയുടെ പ്രകടനം. ശവങ്ങളെ പീഡിപ്പിക്കുകയും കിടക്ക പങ്കിടുകയും ചെയ്യുന്ന നായകന്‍. ശവങ്ങളുടെ മാംസം കഴിക്കുകയും ചെയ്യും. ഇതെന്തു വിചിത്ര കഥയെന്നു തോന്നിപ്പോകാം.

    എന്നാല്‍, ദ് റെവണന്റ് എന്ന ചിത്രം ഇത്തരത്തിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. 1820ലെ കഥയാണ് ചിത്രം പറയുന്നത്. അമേരിക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഒരുപ്പറ്റം ജീവിതങ്ങളുടെ കഥ. ജീര്‍ണ്ണിച്ചു തുടങ്ങിയ മൃതശരീരത്തിനൊപ്പം കിടന്നും അവയുടെ മാംസം ഭക്ഷിച്ചും ജീവിക്കുന്ന ഒരു അമാനുഷികന്‍.

    therevenant

    തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത പല രംഗങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഡി കാപ്രിയ പറയുന്നു. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ബേഡ് മാന്‍' എന്ന ചിത്രം ഒരുക്കിയ അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിറ്റൊയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയ്ക്കും ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

    ബേഡ് മാന്‍ എന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച ഇമ്മാനുവല്‍ ലുബെസ്‌കിയാണ് ദ് റെവണന്റ് എന്ന ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

    English summary
    Alejandro G. Inarritu is putting the finishing touches on his hotly-debated epic The Revenant, but that doesn’t mean he isn’t keeping his sense of humor intact.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X