twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുദ്ധചിത്രവുമായി സ്പീല്‍ബര്‍ഗ് വീണ്ടുമെത്തുന്നു

    By Aiswarya
    |

    യുദ്ധചിത്രവുമായി ഹോളിവുഡിന്റെ മാസ്റ്റര്‍ ക്രാഫ്ട്മാന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് .യുദ്ധഫോട്ടോഗ്രാഫറുടെ ജീവിതമാണ് ഇക്കുറി പ്രമേയമാക്കുന്നത്.
    വിഖ്യാത ഫോട്ടോജേര്‍ണലിസ്റ്റ് ലിന്‍സേ അഡാരിയോയുടെ പുസ്തകം വാട്ട് ഐ ഡു, എ ഫോട്ടോഗ്രാഫേഴ്‌സ് ലൈഫ് ഓഫ് ലവ് ആന്‍ഡ് വാര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും സ്പീല്‍ബര്‍ഗിന്റെ സിനിമ.
    കൂടാതെ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇസ്രയേല്‍, കോംഗോ, ലിബിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലിന്‍സേയെ ലിബിയയില്‍ കേണല്‍ ഗദ്ദാഫിയുടെ സൈന്യം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിനുശേഷമാണു ലിന്‍സേ അഡാരിയോ മുഖ്യധാരയില്‍നിന്നു മാറി കുടുംബത്തിനൊപ്പം ജീവിതം ചെലവഴിക്കുന്നത്. എക്‌സ്‌മെന്‍, ഹംഗര്‍ ഗെയിംസ് സിനിമകളിലൂടെ ശ്രദ്ധേയയായ ജെന്നീഫര്‍ ലോറന്‍സായിരിക്കും ലിന്‍സേയെ അവതരിപ്പിക്കുക.

    steven-spielberg-birthday-best-movies.jpg

    റോവാള്‍ഡ് ഡാല്‍ഹിന്റെ കുട്ടികളുടെ ക്ലാസിക് ബി.എഫ്.ജിയുടെ പുതിയ സിനിമാരൂപം, ഇന്ത്യാനാ ജോണ്‍സിന്റെ അഞ്ചാംഭാഗം, ടോം ഹാങ്ക്‌സിനൊപ്പമുള്ള സ്‌പൈ ത്രില്ലര്‍ സെന്റ് ജെയിംസ് പ്ലെയ്‌സ് എന്നീ സിനിമകള്‍ക്കിടയിലാണു സ്പീല്‍ബര്‍ഗ് യുദ്ധചിത്രമൊരുക്കുന്നത്.

    ജൂതക്കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, സേവിംഗ് ദി പ്രൈവറ്റ് റ്യാന്‍ എന്നിവയാണു യുദ്ധപശ്ചാത്തലമുള്ള സ്പീല്‍ബര്‍ഗിന്റെ വിഖ്യാതസിനിമകള്‍.

    English summary
    Warner Bros, teaming with Steven Spielberg and Jennifer Lawrence, have won a bidding war to adapt a war photographer’s harrowing memoir.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X