twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേളയില്‍ തിളങ്ങി സിദ്ധാര്‍ത്ഥയുടെ'101 ചോദ്യങ്ങള്‍'

    By Meera Balan
    |

    തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ തിളങ്ങി നൂറ്റൊന്ന് ചോദ്യങ്ങള്‍. നടന്‍ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത നൂറ്റൊന്ന് ചോദ്യങ്ങള്‍ എന്ന ചിത്രത്തിന് മേളയില്‍ പ്രേക്ഷകര്‍ ഏറെ. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധിഅവാര്‍ഡ് നേടിയ സംവിധായകനാണ് സിദ്ധാര്‍ത്ഥ. സിദ്ധാര്‍ത്ഥയുടെ നൂറ്റൊന്ന് ചോദ്യങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ കാണികള്‍ നന്നേ കുറവായിരുന്നു.

    എന്നാല്‍ ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച കൈരളി തീയേറ്ററില്‍ നിലത്തിരുന്നു വരെ പ്രേക്ഷകര്‍ സിനിമ കണ്ടു. തന്റെ ചിത്രത്തിന് മേളയില്‍ ലഭിച്ച അംഗീകാരം സംവിധായകനെ തെല്ല് നൊമ്പരപ്പെടുത്തി. മേളയില്‍ മത്സര വിഭാഗത്തലുള്‍പ്പെട്ട മലയാള ചിത്രങ്ങളിലൊന്നാണ് നൂറ്റൊന്ന് ചോദ്യങ്ങള്‍. ഇന്ദ്രജിത്താണ് നായകന്‍.

    101 Chodyangal

    ഇറാനിയന്‍ ചിത്രങ്ങളിലെ കഥപറയല്‍ രീതിയോട് സാമ്യമുള്ള ചിത്രം സിദ്ധാര്‍ത്ഥയുടെ കന്നി ചിത്രമാണ്. അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു കുട്ടിയുടെ പരിശ്രമമാണ് കഥാതന്തു. കുട്ടിയിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിയ്ക്കുകയാണ് സംവിധായകന്‍. മജീദ് മജീദി പുലര്‍ത്തി വന്ന തന്ത്രങ്ങള്‍ തന്നെയാണ് സിദ്ധാര്‍ത്ഥും കന്നി ചിത്രത്തില്‍ പയറ്റിയത്.

    പല മികച്ച മലയാള ചിത്രങ്ങളും അവാര്‍ഡ് ചിത്രമെന്ന പേരില്‍ തീയേറ്ററുകളില്‍ തഴയപ്പെടുമ്പോള്‍ ടിഡി ദാസനേയും നൂറ്റൊന്നു ചോദ്യങ്ങളേയും പോലുള്ള ചിത്രങ്ങള്‍ മേളകളിലൂടെ ഉയര്‍ത്തെഴുനേല്‍ക്കപ്പെടുകയാണ്. നല്ല ചിത്രങ്ങളെ സ്വീകരിയ്ക്കാന്‍ പ്രേക്ഷകര്‍ക്ക് മടിയില്ലെന്ന് നൂറ്റൊന്ന് ചോദ്യങ്ങളിലൂടെ വ്യക്തമാകുന്നു.

    English summary
    101 Chodyangal is a touching tale directed by the actor Siddharth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X