twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകത്തിന്‍റെ കിം; ഇനി കേരളത്തിന്റേയും

    By Soorya Chandran
    |

    തിരുവനന്തപുരം: സിനിമ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന കൊറിയന്‍ സംവിധായകന്‍ അങ്ങനെ മലയാളത്തിന്റെ നാട്ടിലും കാല് കുത്തി. തന്റെ സിനിമകള്‍ കൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്ന കിം കി ഡൂക് എന്ന സംവിധായകനെ എന്നും മലയാളികള്‍ നെഞ്ചോടുപ്പിച്ചിരുന്നു.

    രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കിം കി ഡൂക്ക് വിമാനമിറങ്ങിയത്. ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യാതിഥിയാണ് കിം കി ഡൂക്.

    കഴിഞ്ഞ കുറേ വാര്‍ഷങ്ങളായി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് കിം കി ഡൂക്. സ്പിങ് സമ്മര്‍ ഫാള്‍ വിന്റര്‍, സമരിറ്റന്‍ ഗേള്‍, ഐല്‍, പിയാത്ത തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.

    തന്റെ ഏറ്റവും പുതിയ ചിത്രമായ മോബിയസുമായാണ് കിം ഐഎഫ്എഫ്‌കെ ക്ക് എത്തുന്നത്. സഹിക്കാവുന്നതിനപ്പുറമാണ് മോബിയസിലെ വയലന്‍സ് രംഗങ്ങള്‍ എന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കിമ്മിന്റെ ജന്‍മരാഷ്ട്രമായ ദക്ഷിണ കൊറിയയില്‍ പോലും കടുത്ത സെന്‍സറിങ്ങിന് ശേഷമാണത്രെ പടം റിലീസ് ചെയ്തത്.

    Kim Ki Duk

    കിം കി ഡൂക്ക് കേരളത്തിലെത്തുമ്പോള്‍ ചലച്ചിത്ര അക്കാദമിക്ക് മറ്റൊരു അധിക ചെലവ് കൂടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് അത്ര പിടിയില്ലാത്ത കിമ്മിന് വേണ്ടി ഇംഗ്ലീഷും കൊറിയന്‍ ഭാഷയും അറിയുന്ന ഒരാളെ കണ്ട് പിടിക്കാന്‍ മേള അധികൃതര്‍ നന്നായി പാടുപെട്ടു. ഒടുവില്‍ ദിവസം നൂറ് ഡോളര്‍ ചെലവിട്ടാണ് ഒരു ദ്വിഭാഷിയെ കണ്ടെത്തിയത്. ചെന്നൈയിലെ ഇന്തോ-കൊറിയന്‍ സ്റ്റഡി സെന്ററില്‍ നിന്നുള്ള കൊറിയന്‍ വിദ്യാര്‍ത്ഥിനിയാണ് കിമ്മിനെ മലയാളികള്‍ക്കായി മൊഴിമാറ്റുക.

    English summary
    Kim Ki Duk reached Kerala to attend IFFK.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X