twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലനില്‍ നിന്ന് നായകനിലേക്ക്

    By ഭവാനി ശങ്കര്‍
    |

    Indrajith
    ഇന്ദ്രജിത്ത് മധുവിധു ആഘോഷത്തിലാണ്. പ്രണയസാഫല്യത്തിന്റെ നിറവ് ആഘോഷിക്കുന്ന ദിനങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്ത് വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് തിരിച്ചെത്തും.

    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയമായി തുടങ്ങിയ ഇന്ദ്രജിത്തിനെ തേടി ഇപ്പോള്‍ വ്യത്യസ്ത വേഷങ്ങളാണെത്തുന്നത്. വിജി തമ്പിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിലെ വേഷവും രഞ്ജിത്തിന്റെ മിഴി രണ്ടിലുമിലെ ഡോക്ടര്‍ കഥാപാത്രവും മികച്ച വേഷങ്ങളാണെന്ന് രഞ്ജിത്ത് പറയുന്നു. ഇന്ദ്രജിത്തുമായി ദാറ്റ്സ്മലയാളം നടത്തിയ അഭിമുഖത്തില്‍ നിന്ന്:

    ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണല്ലോ, വിവാഹം....എന്തു തോന്നുന്നു?

    ജീവിതം അങ്ങനെയാണല്ലോ. എന്തായാലും കൂടുതല്‍ ഉത്തരവാദിത്വവും ഗൗരവവും അനുഭവപ്പെടുന്നു. പെട്ടെന്ന് ഉത്തരവാദിത്തങ്ങള്‍ ഞങ്ങളെ തേടിയെത്തിയപോലെ. പ്രണയിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒന്നും കാര്യമായിരുന്നില്ല. ഇപ്പോള്‍ സംഗതികളെല്ലാം മാറിയപോലെ.

    ഏതായാലും ബന്ധുവീട് സന്ദര്‍ശനവും മറ്റും കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് തിരിച്ചെത്തും.

    കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ ചേയ്യേണ്ടിവരുമെന്ന ആശങ്കയുണ്ടോ?

    ഒരിക്കലുമില്ല. മീശ മാധവനിലെ നെഗറ്റീവ് കഥാപാത്രം ഒരു വില്ലന്റെ പരിവേഷം എനിക്ക് നല്‍കിയിട്ടുണ്ടാവാം. വില്ലന്‍ വേഷം ചെയ്യുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ഏത് വേഷവും ഞാന്‍ ചെയ്യും. നായകനായാലും വില്ലനായാലും എനിക്കെന്തെങ്കിലും ചെയ്യാനുണ്ടാവുന്ന കഥാപാത്രങ്ങളാവണം.

    ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളേതൊക്കെയാണ്?

    രഞ്ജിത്തിന്റെ മിഴി രണ്ടിലും കഴിഞ്ഞതേയുള്ളൂ. ഒരു ഡോക്ടറായാണ് ആ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ട അഛനമ്മമാരുടെ മകന്‍. ദൈവമാണ് ആ വേഷം എനിക്ക് എത്തിച്ചുതന്നത്. കാരണം ഉടനെ രണ്ട് ചിത്രങ്ങള്‍ കൂടി എനിക്ക് ലഭിച്ചു. വിജി തമ്പിയുടെ ഫിഫ്റ്റി ഫിഫ്റ്റിയും ടി. കെ. രാജീവ്കുമാറിന്റെ സീതാകല്യാണവും. രണ്ട് ചിത്രത്തിലും കാര്യമായ വേഷമാണ് എനിക്ക് ചെയ്യാനുള്ളത്.

    ഫിഫ്റ്റി ഫിഫ്റ്റിയില്‍ അനുജന്‍ പൃഥ്വിരാജിനോടൊപ്പമാണല്ലോ അഭിനയിക്കുന്നത്. എങ്ങനെയുണ്ട് ആ അനുഭവം?

    യഥാര്‍ഥത്തില്‍ ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുകയാണെന്നത് ഞങ്ങള്‍ മറന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരുമിച്ച് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റിയില്‍ ഗംഭീരമായ ഒരു വേഷമാണ് പൃഥ്വിരാജിനുള്ളത്. ഞാന്‍ ഒരു എക്സിക്യൂട്ടീവിന്റെ വേഷത്തിലും.

    Read more about: indrajith actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X