twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു ലക്ഷണമൊത്ത നടനേയല്ല: കലാഭവന്‍ മണി

    By ഭവാനി ശങ്കര്‍
    |

    Kalabhavan Mani
    കൊച്ചുവേഷങ്ങളില്‍ തുടക്കം കുറിക്കുമ്പോള്‍ കലാഭവന്‍ മണി പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. പിന്നീട് തന്റേതു മാത്രമായ പൊടിക്കൈകളിലൂടെ വളര്‍ന്നുവന്ന കലാഭവന്‍ മണിക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തകര്‍പ്പന്‍ കൈയടി നേടിക്കൊടുത്തു. ദേശീയചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ കലാഭവന്‍ മണിക്ക് ഇപ്പോള്‍ അംഗീകാരങ്ങളുടെ കാലമാണ്. തന്റെ നൂറാമത്തെ ചിത്രവും തികച്ചിരിക്കുന്ന കലാഭവന്‍ മണിയുമായി മലയാളം ഇന്ത്യാഇന്‍ഫോ നടത്തിയ അഭിമുഖത്തില്‍ നിന്ന്:

    നൂറുചിത്രങ്ങള്‍ തികച്ചല്ലോ. എന്തുതോന്നുന്നു?

    സന്തോഷം. ഒപ്പം നന്ദിയും.

    നന്ദി ആരോടൊക്ക?

    ആദ്യം സംവിധായകന്‍ അമ്പിളിയോട്. അദ്ദേഹമാണ് സമുദായം എന്ന ചിത്രത്തില്‍ എനിക്കൊരു വേഷം തന്നത്. പിന്നെ ലോഹിതദാസ്, കിരീടം ഉണ്ണി, സുന്ദര്‍ദാസ്, എന്നിവരോട്. ഇവരാണ് സല്ലാപത്തിലൂടെ എന്നെ ഈ കാണുന്ന ഞാനാക്കിയത്.

    നടനെന്ന നിലയില്‍ സ്വയം വിലയിരുത്തുമ്പോള്‍?

    പക്വതയില്ലാത്തയാളാണ് ഞാന്‍. ഗൗരവമില്ലാതെയാണല്ലോ അഭിനയിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്.

    താങ്കളിലെ നടന്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. പഴയ മിമിക്രിക്കാരനില്‍ നിന്ന് ഈ വിജയിയായ നടനിലേക്കുള്ള അകലത്തെ എങ്ങനെകാണുന്നു?

    ഒരകലവും ഇല്ല. ഞാനിപ്പോഴും പഴയ മിമിക്രിക്കാരന്‍ തന്നെയാണ്. സിനിമാക്കാരന്റെ ഒരു ജാടയിലും ഞാന്‍ പെട്ടുപോയിട്ടില്ല. ജീവിതം വേറെ, മിമിക്രി വേറെ, സിനിമ വേറെ. അതാണെന്റെ രീതി.

    ഏതുതരം വേഷങ്ങളോടാണ് താല്പര്യം?

    തീര്‍ച്ചയായും കോമഡി വേഷങ്ങളോടാണ്.

    പക്ഷേ വല്യേട്ടനിലും സാഫല്യത്തിലുമൊക്കെ നന്നായി വില്ലന്‍ വേഷങ്ങള്‍ ചെയ്തല്ലോ?

    സിനിമ കണ്ട പലരും പറഞ്ഞുനന്നായെന്ന്. വല്യേട്ടനിലേക്ക് എന്നെ നിര്‍ദേശിച്ചത് തിരക്കഥാകൃത്ത് രഞ്ജിത്താണ്. വല്യേട്ടനിലെ എന്റെ തരക്കേടില്ലാത്ത അഭിനയമാണ് വാഞ്ചിനാഥന്‍ എന്ന തമിഴ് സിനിമയില്‍ വില്ലന്‍വേഷം എന്നെക്കൊണ്ട് ചെയ്യിക്കാന്‍ ഷാജി കൈലാസിനെ പ്രേരിപ്പിച്ചത്.

    2

    Read more about: actor cinema kalabhavan mani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X