twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയം ഏകലക്ഷ്യമല്ല - അഭിരാമി

    By Super
    |

    Abhirami
    അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലൂടെ വെള്ളിത്തിരയിലെത്തിയ അഭിരാമി ഇപ്പോള്‍ മലയാളത്തിലെ തിരക്കുള്ള നടിയാവുകയാണ്. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലെ നായികയായി നല്ല അഭിനയം കാഴ്ചവെച്ച അവര്‍ ജോഷിയുടെ പത്രത്തിലും അപ്രധാനമല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ ശ്രദ്ധയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അഭിരാമി എ. പ്രസാദുമായി സംസാരിക്കുന്നു.

    നായികയാകുകയെന്നത് ചെറുപ്പകാലത്തുതന്നെയുള്ള ആഗ്രഹമായിരുന്നോ?

    ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സഹപാഠി ടി.വി. സീരയലില്‍ അഭിനയിച്ചതിനെ പ്രിന്‍സിപ്പാളും മറ്റ് സ്കൂള്‍ ജീവനക്കാരും അഭിനന്ദിച്ചപ്പോള്‍ എനിക്കും ഒരിക്കല്‍ അങ്ങനെയാകണമെന്ന് തോന്നിയിരുന്നു. അടൂരിന്റെ ചിത്രം വരുന്നതുവരെ ഞാന്‍ കാത്തിരുന്നു. അന്ന് ഞാന്‍ 8-ാം ക്ലാസിലാണ് പഠിച്ചിരുന്നത്. ക്യാമറക്കു മുന്നില്‍ അഭിനയിക്കാതെ സിനിമയിലെ കഥാപാത്രമായി ജീവിക്കാനായിരുന്നു എന്നോട് അടൂര്‍ ആവശ്യപ്പെട്ടത്. എന്നിലുളവായ ഭയം ഇല്ലാതാക്കാന്‍ ഈ നിര്‍ദേശം വളരെ സഹായിച്ചു. അതിനുശേഷം കെ.കെ. ചന്ദ്രന്‍, ഭരത് ഗോപി, പി.സി. സേനന്‍, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെ സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചു. ജൂഡ് അട്ടിപ്പേറ്റിയുടെ ടെലിഫിലിമില്‍ ചെയ്ത കഥാപാത്രമാണ് എന്റെ മികച്ച വേഷങ്ങളിലൊന്ന്.

    ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് റോളായിരുന്നല്ലോ?

    ശരിയാണ്. നായികയെന്ന നിലയിലുള്ള എന്റെ ആദ്യത്തെ ചിത്രമായിരുന്നു അത്. എനിക്ക് ആ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ കഥാപാത്രത്തെക്കുറിച്ച് എന്നോട് വ്യക്തമായി പറഞ്ഞിരുന്നു. അഭിനേത്രിയെന്ന നിലയില്‍ നല്ല തുടക്കമാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു.

    ഇപ്പോഴത്തെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്...

    മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുക എന്ന എന്റെ ആഗ്രഹം ഈ ചിത്രത്തോടെ സഫലമാവുകയാണ്. ശോഭനയെപ്പോലുള്ള കഴിവുറ്റ നടികളോടൊപ്പം അഭിനയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.

    നിങ്ങളുടെ ആദ്യചിത്രമായി വാനവില്ലിനെക്കുറിച്ചെന്തെങ്കിലും...

    ഗ്ലാമറിനു തീരെ പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഗുണ എന്ന ചിത്രത്തിലെ അഭിരാമി എന്ന നായിക എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതിനാലാണ് ദിവ്യയായ ഞാന്‍ സിനിമയില്‍ അഭിരാമി എന്ന പേര്‍ സ്വീകരിച്ചത്. മണിരത്നത്തിന്റെ ഒരു പടത്തില്‍ അഭിനയിക്കുക എന്നത് എന്റെ വലിയൊരാഗ്രഹമാണ്.

    ഇനി ആരാകണമെന്നാണ് മോഹം?

    ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു ചെറുപ്പകാലത്തെ ആഗ്രഹം. എന്നാല്‍ ശസ്ത്രക്രിയ എനിക്ക് തീരെ ഇഷ്ടമില്ലാത്തതുകൊണ്ട് അതില്‍ നിന്ന് പിന്തിരിഞ്ഞു. പൈലറ്റാകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഷോര്‍ട്ട് സൈറ്റ് ചതിച്ചു. അമേരിക്കയില്‍ പോയി സിനിമയുടെ സാങ്കേതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി ഒരു സംവിധായികയായി തിരിച്ചുവരണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. എന്തുതന്നെയായാലും അഭിനയം എന്റെ ജീവിതത്തിലെ ഏകലക്ഷ്യമല്ല.

    Read more about: actress cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X