twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയ്ക്ക് ഞങ്ങളെ ആരെയും വേണ്ട: കാവ്യ മാധവന്‍

    By Aswathi
    |

    നാടന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് കാവ്യ മാധവന്‍. തുടക്കകാലത്ത് കാവ്യ ചെയ്തതധികവും നാടന്‍ വേഷങ്ങളാണ്. രണ്ട് വര്‍ഷത്തെ ഇടവേള നല്‍കി സിനിമയില്‍ നിന്ന് വിട്ട് നിന്നപ്പോഴും കാവ്യയ്ക്ക് ഒത്തിരി അവസരങ്ങള്‍ വന്നു. എന്നാല്‍ തിരിച്ചുവരണം എന്ന താരം തീരുമാനിച്ചപ്പോഴാണ് അത് സംഭവിച്ചത്.

    ഷി ടാക്‌സിയുടെ റിലീസിന് ശേഷം കാവ്യ ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ്. ഖാലിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തില്‍, ഷി ടാക്‌സിയിലെ എന്ന പോലെ ശക്തമായ കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിയ്ക്കുന്നത്.

    kavya

    അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ 'താങ്കളെ പോലുള്ള നടികള്‍ക്ക് മലയാള സിനിമയില്‍ ഇപ്പോള്‍ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിയ്ക്കുന്നുണ്ടോ?' എന്ന ചോദ്യം നടിക്ക് നേരിടേണ്ടി വന്നു. ഇന്റസ്ട്രിയില്‍ ഓരോരുത്തര്‍ക്കും ഓരോ സ്ഥാനം വേണം എന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ലെന്നാണ് കാവ്യയുടെ മറുപടി.

    സിനിമയ്ക്ക് ഞങ്ങളാരെയും വേണ്ട. സിനിമ ഒരിക്കലും ഒരു വ്യക്തിയെ ആശ്രയിക്കുന്നില്ല. സിനിമ വേണ്ടവര്‍ക്കാണ് സിനിമ. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ ഉണ്ടാകും. ഇന്ന നടി വേണം, ഇന്ന നടന്‍ വേണം എന്നില്ല.

    ഒരുദാഹരണത്തിന് അമ്പിളി ചേട്ടനെ (ജഗതി ശ്രീകുമാര്‍) എടുക്കാം. അദ്ദേഹത്തിന് ഒരുപകടം പറ്റിയപ്പോള്‍ എങ്ങനെ മലയാള സിനിമ മുന്നോട്ട് പോകും എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തെ പോലെ അല്ലെങ്കിലും മറ്റ് ഹാസ്യതാരങ്ങളെയും കൊണ്ട് സിനിമ മുന്നോട്ട് പോകുക തന്നെ ചെയ്യുന്നു - കാവ്യ മാധവന്‍ പറഞ്ഞു

    English summary
    In the past, KavyaMadhavan was known best for her typical innocent village belle characters, a role she fitted to perfection. However, ever since the new wave hit Malayalam cinema, few films were being made with village settings, and Kavya too took a break from films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X