twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്തിരിവള്ളികള്‍ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പടര്‍ന്ന് പന്തലിക്കും; തിരക്കഥാകൃത്ത് സിന്ധുരാജ്

    By ശ്രീകാന്ത് കൊല്ലം
    |

    വിവിധ കലാരൂപങ്ങളുടെ സംഗമവേദിയായ ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഇപ്പോഴും മറ്റ് സാഹിത്യ രൂപങ്ങള്‍ക്ക് ഉള്ള സ്ഥാനവും ആദരവും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു സിനിമയ്ക്ക് വേണ്ടി എഴുതുന്ന തിരക്കഥ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് അതൊരു സിനിമ ആകുമ്പോള്‍ ആണ്.

    സിന്ധുരാജിനൊപ്പം

    സിന്ധുരാജിനൊപ്പം

    കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനേയും ചുറ്റുപാടുകളേയും പ്രേക്ഷകര്‍ക്ക് വിശ്വാസയോഗ്യമായ തരത്തില്‍ റിയലസ്റ്റിക്ക് എഴുത്തിലൂടെ നമ്മുക്ക് മുന്നില്‍ എത്തിക്കുന്ന യുവ തിരക്കഥാകൃത്താണ് സിന്ധുരാജ്. തന്റേതായ തനത് ശൈലികളിലൂടെ ഒരുപിടി നല്ല സിനിമകളും ശുദ്ധമായ നര്‍മ്മങ്ങളും നമ്മുക്ക് സമ്മാനിച്ച സിന്ധുരാജുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്.

    ആദ്യ സിനിമയിലേക്ക്

    ആദ്യ സിനിമയിലേക്ക്

    ആലപ്പുഴയിലെ ഡിഗ്രി പഠനത്തിന് ശേഷം ഒരു മാഗസിനില്‍ സബ് എഡിറ്റര്‍ ജോലി. ഒപ്പം ഇടവേളകളില്‍ പാരലല്‍ കോളേജ് അധ്യാപകനായും ജോലി നോക്കി. അതിനിടയിലാണ് B.Ed ന് ചേരുന്നത്. ആ സമയങ്ങളില്‍ നാടകം എന്ന കലയോട് ഒരു താല്പര്യം തോന്നുകയും പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി തുടങ്ങുകയും ചെയ്തു. അക്കാലത്ത് എഴുതിയ നാടകങ്ങളില്‍ കോട്ടയം നാഷണലിന്റെ അര്‍ത്ഥമാനസം, അഗ്നിഹോത്രം എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു. ശരിക്കും നാടകം എഴുത്ത് എന്ന ഒരു കളരിയാണ് സിന്ധുരാജിനെ ഇന്ന് ഒരു തിരക്കഥാകൃത്ത് ആക്കുന്നത്. ആ സമയത്ത് നാടകത്തിന് വേണ്ടി എഴുതിവച്ചിരുന്ന ഒരു കഥ, സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം സുരേഷ് ഗോപിയോട് പറയാം എന്നായി. അന്ന് വരെ സിനിമയ്ക്ക് വേണ്ടി കഥകള്‍ രചിക്കണം എന്ന മോഹമുദിക്കാത്ത മനസ്സ് ഒന്ന് ഉണരുകയും, ആ കഥ സുരേഷ് ഗോപിയോട് പറയുകയും ഉണ്ടായി. കഥ കേട്ട് തൃപ്തനായ സുരേഷ്‌ഗോപി ഇതൊരു സിനിമയാക്കാം എന്നൊരു ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ വരെ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു സിനിമ അതിന്റെ തിരക്കഥ അന്ന് തയ്യാറാക്കി. ആ തിരക്കഥയുമായി ഒരു സംവിധായകനെ തേടിയുള്ള പരക്കം പായ്ചിലില്‍ ഒരു പിടി നിര്‍മ്മാതാക്കളേയും സംവിധായകരേയും സിനിമാ സുഹൃത്തുക്കളേയും അടുത്തറിയാന്‍ കഴിഞ്ഞു. എങ്കിലും നിര്‍ഭാഗ്യവശാല്‍ ആദ്യ തിരക്കഥ സിനിമായാവാതെ പോയി. പിന്നീട് സിനിമയ്ക്കായി ഒരു കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ട്രിവാന്‍ഡ്രം ഹോട്ടലിലെ ചില നേര്‍കാഴ്ചകളില്‍ നിന്ന് ഒരു സിനിമാക്കഥ ഉദിച്ചു. അങ്ങനെ വന്നതാണ് ആദ്യ സ്വതന്ത്ര തിരക്കഥയായി പുറത്തിറങ്ങിയ 'പട്ടണത്തില്‍ സുന്ദരന്‍' (2003) എന്ന ദിലീപ് ചിത്രം.

    മറ്റ് ചിത്രങ്ങള്‍:

    മറ്റ് ചിത്രങ്ങള്‍:

    2004 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം, 2008 ല്‍ മുല്ല (ലാല്‍ ജോസ്), 2009 ല്‍ പുതിയ മുഖം (ദിപിന്‍), 2010 ല്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി (ലാല്‍ ജോസ്), 2012 ല്‍ താപ്പാന (ജോണി ആന്റണി), 2013 ല്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും (ലാല്‍ ജോസ്), 2015 ല്‍ രാജമ്മ@യാഹു (രഘു രാമ വര്‍മ്മ) ഇവയാണ് സിന്ധുരാജ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ മലയാള ചിത്രങ്ങള്‍. കൂടാതെ ഒരു ഹിന്ദി ചിത്രത്തിനും തിരക്കഥ ഒരുക്കിയിട്ടുണ്ട് (ഫിര്‍ കഭി)

    ഹിന്ദി ചിത്രം ഫിര്‍ കഭി:

    മലയാള സിനിമയ്ക്ക് വേണ്ടി തന്നെ എഴുതിയ കഥയായിരുന്നു 'ഫിര്‍ കഭി' എന്ന ഹിന്ദി ചിത്രമായി മാറിയത്. വാര്‍ദ്ധക്യ കാലത്തെ പ്രണയം ആണ് സിനിമ പറയുന്നത്, ആ പ്രണയത്തിന് പിന്നിലെ കുട്ടിക്കാലവും പറയുന്ന സിനിമയായിരുന്നു. VK പ്രകാശ് സംവിധാനം ചെയ്ത മിഥുന്‍ ചക്രവര്‍ത്തി നായകനായ ഈ ചിത്രം 2009 ല്‍ പുറത്തിറങ്ങി.

    മുന്തിരിവള്ളികള്‍ തളിക്കുന്നത്

    മുന്തിരിവള്ളികള്‍ തളിക്കുന്നത്

    2011 ല്‍ പ്രസിദ്ധീകരിച്ച VJ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന കഥയില്‍ നിന്ന് ഒരു ആശയം എടുക്കുകയും അതില്‍ സിനിമയ്ക്കുള്ള ഒരു തിരക്കഥ ഒരുക്കുകയും ചെയ്തു. ആ കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ ഒരു സിനിമ ഉണ്ടെന്ന് ചിന്തിക്കുകയുണ്ടായിരുന്നു. തിരക്കഥ തയ്യാറാക്കി ആദ്യം സോഫിയ പോളിന്റെ (നിര്‍മ്മാതാവ്) അടുത്താണ് കഥ പറയുന്നത്. തുടര്‍ന്ന് ലാലേട്ടനോട് കഥ പറഞ്ഞു. ലാലേട്ടന്‍ കഥകേട്ട് ഓകെ പറഞ്ഞതിന് ശേഷമാണ് ജിബു ജേക്കബിനെ സംവിധായകനാക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചലചിത്രം ഉടലെടുക്കുന്നത്.

    സിനിമയെ കുറിച്ച്

    സിനിമയെ കുറിച്ച്

    'മൈ ലൈഫ് ഈസ് മൈ വൈഫ്' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. സാധാരണ കുടുംബത്തിന്റെ കഥയാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' പറയുന്നത്. ഇവിടെ ഗൃഹനാഥനായ ഉലഹന്നാനും ഭാര്യ ആനിയമ്മയുടേയും കുടുംബത്തിന്റെ നേര്‍ക്കാഴ്ചകള്‍ പറയുന്നു. ഉലഹന്നാന്‍ സാധാരണക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ എല്ലാ ദിവസവും ഒരുപോലെയാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നു, ബസ്സില്‍ കയറുന്നു, ഓഫീസില്‍ പോകുന്നു തിരിച്ച് വീട്ടില്‍ വരുന്നു. ഇതിനിടയില്‍ അദ്ദേഹം തന്റെ കുടുംബ ജീവിതത്തെ തിരിഞ്ഞ് നോക്കുന്നു അവിടെയാണ് ചിത്രം. ഇതൊരു പ്രണയ ചിത്രമാണ് ഒപ്പം ഒരു കുടുംബ ചിത്രവും.

    ഉലഹന്നാനെ പോലെതന്നെ ആനിയമ്മയ്ക്കും തുല്യ പ്രാധാന്യം ഉണ്ട്. മോഹന്‍ലാല്‍ - മീന അവരുടെ ഹസ്ബന്റ് വൈഫ് കെമിസ്ട്രി വളരെ ഹിറ്റാണ്. അതുകൊണ്ട് തന്നെ മീനയാണ് ആനിയമ്മയാകാന്‍ ബെസ്റ്റ് എന്ന് തീരുമാനിച്ചു. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് മൂത്ത മകള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ഇളയമകന്‍ എട്ടാം ക്ലാസ്സിലുമാണ്. ഐമാ റോസ്മി സബാസ്റ്റ്യന്‍ (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം - അമ്മു), മാസ്റ്റര്‍ സനൂപ് എന്നിവരാണ് മക്കളുടെ വേഷങ്ങളില്‍ എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ക്കിടയിലേക്ക് മുന്തിരിവള്ളികള്‍ പടര്‍ന്ന് കയറാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. ക്രിസ്മസ് ചിത്രമായി തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ.

    മമ്മൂക്കയ്ക്കും ലാലേട്ടനും:

    മമ്മൂക്കയ്ക്കും ലാലേട്ടനും:

    ഇരു സൂപ്പര്‍ താരങ്ങളേയും നായകനാക്കി കഥയെഴുതാന്‍ സിന്ധുരാജിനായി. 2012 ല്‍ ആണ് മമ്മൂട്ടി ചിത്രമായ താപ്പാന പുറത്തിറങ്ങിയത്. ആശാപൂര്‍ണ്ണാ ദേവിയുടെ 'തടവിന് ശേഷം' എന്ന കഥയില്‍ നിന്ന് ഉടലെടുത്ത ആശയം ആണ് താപ്പാനയായത്. മമ്മൂക്കയും ലാലേട്ടനും രണ്ട് പേരും വളരെ സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് കഥ കേട്ടതും തുടര്‍ന്ന് സഹകരിച്ചതും. ഇരുവരുടേയും കഥാപാത്രങ്ങളെ ഒരുക്കാന്‍ ആയത് തന്നെ ഒരു വലിയ ഭാഗ്യമായും സിന്ധുരാജ്

    കരുതുന്നു.പുതിയ പ്രോജക്ട്:

    ഒരു സ്ത്രീപക്ഷ സിനിമാ തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോള്‍. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കഥപറയാന്‍ പോകുന്ന ചിത്രം 2017 ല്‍ പുറത്തിറങ്ങും. സംവിധായകനേയോ കാസ്റ്റിംഗോ ഒന്നും ആയിട്ടില്ല. വരും നാളുകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്നും കൂട്ടി ചേര്‍ത്തു.

    കുടുംബം

    കുടുംബം

    കോട്ടയം ജില്ലയിലെ വൈക്കം ആണ് സ്വദേശം. ആലപ്പുഴയിലാണ് പ്രാഥമിക പഠനവും കലാലയ പഠനവും. മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി . ആലപ്പുഴ ആര്യാട് കോളേജില്‍ ആയിരുന്നു B.Ed ചെയ്തത്. ഹോമിയോ ഡോക്ടര്‍ ആയ ഷാജഷൈന്‍ ആണ് സഹധര്‍മ്മിണി. രണ്ടര വയസ്സുള്ള ഇരട്ടകുട്ടികളാണ്, കല്യാണിയും ജാനകിയും.

    എന്നും കുടുംബ ബന്ധങ്ങളുടെ പച്ചയായ കഥയാണ് സിന്ധുരാജ് പറയുന്നത്. പ്രേക്ഷകര്‍ക്ക് വിശ്വാസയോഗ്യമായ കഥ അത് പറയാനാണ് കൂടുതല്‍ താല്പര്യവും. നമ്മുക്ക് ചുറ്റും കാണുന്ന പല ജീവിത സന്ദര്‍ഭങ്ങളും തന്റെ പല സിനിമകളിലൂടെയും വരച്ച് കാട്ടിയിട്ടുണ്ട്.

    ഇനിയും ആ തൂലികയില്‍ നിന്ന് ഒരുപിടി നല്ല ചിത്രങ്ങള്‍ പിറക്കട്ടെ ഒപ്പം മുന്തിരിവള്ളികള്‍ തിയേറ്ററില്‍ പടര്‍ന്ന് പന്തലിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ....

    English summary
    Filmibeat exclusive interview with Sindhu Raj, who is the scriptwriter of Munthiri Vallikal Thalirkkumbol
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X