twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്കിപ്പോഴും ചെറുപ്പം ; ശബാന ആസ്മി

    |

    സ്ത്രീകളോട് ഒരിക്കലും പ്രായം ചോദിക്കരുതെന്നാണല്ലോ പ്രമാണം..അത് സിനിമാ നടികളോടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ പ്രായം തനിക്കൊരു ബാധ്യതയേയല്ലെന്നു ഉറപ്പിച്ചുപറയുകയാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി. പ്രായത്തെക്കുറിച്ചുളള ശബാനയുടെ ചില ചിന്തകളിലേക്ക്...

    '' ഹു ഡിസൈഡ്‌സ് ദി എക്‌സ്പയറി ഡേറ്റ് ഓഫ് എ വുമണ്‍സ് ഡ്രീം'' എന്ന ചോദ്യം ശബാന ആസ്മിയോട് ചോദിക്കുകയാണെങ്കില്‍ ഉടന്‍ കിട്ടും ഉത്തരം. ''എന്റെ സ്വപ്‌നങ്ങള്‍ കീഴടക്കുന്നതിന് പ്രായം ഒരിക്കലും തടസ്സമാകുമെന്ന ചിന്തയേ ഇല്ല. എനിക്കിപ്പോള്‍ 64 വയസ്സായി ''. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശബാനയുടെ 64ാം പിറന്നാള്‍. ' ഹാപ്പി ബേര്‍ത്ത് ഡേ സുനിത' എന്ന തന്റെ നാടകത്തിന്റെ പണിപ്പുരയില്‍ തിരക്കിലായിരുന്നു പിറന്നാള്‍ ദിനത്തിലും ശബാന. എല്ലാം തീര്‍ത്തും അവിചാരിതം. സെപ്തംബര്‍ 19ന് ലണ്ടനില്‍ നാടകം അരങ്ങേറും.

    പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കാനും ആഘോഷം കെങ്കേമമാക്കാനുമൊന്നും ശബാനയെ കിട്ടില്ല. '' ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ കൈമാറുന്നതിനും പ്രത്യേക ദിവസമൊന്നും ആവശ്യമില്ല. കാരണങ്ങളില്ലാതെ സമ്മാനങ്ങള്‍ നല്‍കാനാണ് എനിക്കേറെ ഇഷ്ടം. പൂക്കളാണ് എന്റെ ദൗര്‍ബല്യം. പ്രായം കൂടുമ്പോള്‍ നമ്മള്‍ക്കുളളതിനെക്കാള്‍ വിഷമം മറ്റുളളവര്‍ക്കാണ്. എനിക്ക് 50 വയസ്സായപ്പോള്‍ പലരും ഉപദേശിച്ചത് പ്രായം പുറത്തുപറയരുതെന്നായിരുന്നു. വിഡ്ഢിത്തം എന്നേ ഇതേക്കുറിച്ച് പറയാനുളളൂ'' -ശബാന ചിരിക്കുന്നു.

    '' അമ്പതുകഴിയുമ്പോഴേ വെളള സാരിയുമുടുത്ത് മുഖത്ത് തികഞ്ഞ ദയനീയതയുമായി കുടുംബത്തിനുവേണ്ടി ത്യാഗം ചെയ്യുന്ന നായികയൊന്നും ഇന്നില്ല. പ്രായമേറുമ്പോഴാണ് കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനാകുക.'' - ശബാന ആസ്മി പറയുന്നു.

    ജനനം

    എനിക്കിപ്പോഴും ചെറുപ്പം ; ശബാന ആസ്മി

    പ്രമുഖ ഇന്ത്യൻ ഉറുദു കവിയായ കൈഫി ആസ്മിയുടെയും ഷൗക്കത്ത് ആസ്മിയുടെയും മകളായി സെപ്തംബര്‍ 18,1950ലാണ് ശബാന ആസ്മിയുടെ ജനനം.

    സാമൂഹ്യ പ്രവര്‍ത്തക, നടി

    എനിക്കിപ്പോഴും ചെറുപ്പം ; ശബാന ആസ്മി

    ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടി എന്നതിലുപരി മികച്ച സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ശബാന ആസ്മി.

    ആദ്യ  ചിത്രം

    എനിക്കിപ്പോഴും ചെറുപ്പം ; ശബാന ആസ്മി

    ശ്യാം ബെനഗലിന്റെ ആങ്കുർ എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം.ഇതിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

    ദേശീയ പുരസ്കാരം

    എനിക്കിപ്പോഴും ചെറുപ്പം ; ശബാന ആസ്മി

    മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അഞ്ച് തവണയാണ് ലഭിച്ചത്‌.

    സാമൂഹ്യ പ്രവര്‍ത്തനം

    എനിക്കിപ്പോഴും ചെറുപ്പം ; ശബാന ആസ്മി

    എയിഡ്‌സിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയും ശ്രദ്ധേയായി.

    English summary
    I'm at peace with my age.This is the best time to be an actor. There are many parts available for all age groups. It's no longer the stereotypical mother in a white sari and terrible wig sacrificing all for her family.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X