twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ: പാര്‍വ്വതി

    By Aswathi
    |

    സ്വന്തം പേരില്ലല്ല, അഭിനയിച്ച കഥാപാത്രങ്ങളിലൂടെയാണ് പാര്‍വ്വതി അറിയപ്പെടുന്നത്. 'നോട്ട് ബുക്കി'ലെ പൂജ, അല്ലെങ്കില്‍ ആ ചതിക്കുന്ന പെണ്‍കുട്ടി, 'വിനോദയാത്ര'യിലെ മുകേഷിന്റെ പെങ്ങള്‍... ഇപ്പോഴാണെങ്കില്‍ 'ബാംഗ്ലൂര്‍ ഡെയിസി'ലെ സാറ. അപ്പോഴും പാര്‍വ്വതി ഇല്ല. പക്ഷെ അങ്ങനെ അറിയപ്പെടുന്നതില്‍ സന്തോഷമേ ഉള്ളുവെന്നാണ് പാര്‍വ്വതി പറയുന്നത്.

    ഇപ്പോള്‍ മലയാള സിനിമയിലുള്ള ബോള്‍ഡായ നടിമാരിലൊരാളാണ് പാര്‍വ്വതി. സിനിമാ ഇന്റസ്ട്രിയിലെ പുരുഷാധിപത്യത്തെ കുറിച്ച് പല അഭിമുഖത്തിലും പാര്‍വ്വതി പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചുംബനത്തെ കുറിച്ചുള്ള ചോദ്യം വന്നപ്പോള്‍ എന്തുകൊണ്ട് ഇത് നടിമാരോട് മാത്രം ചോദിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം.

    ലിപ് ലോകിന് തയ്യാറാണോ എന്ന ചോദ്യത്തിന് കഥാപാത്രവും സിനിമയും അത് നിര്‍ബന്ധമായി ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി. പക്ഷേ ഇതെല്ലാം നടിമാരോട് മാത്രമേ ചോദിക്കൂ. നടന്‍മാരോട് ആരും ഇത് ചോദിച്ച് കേട്ടിട്ടില്ല. എന്റെ കാഴ്ചപ്പാട് അങ്ങനെയല്ല. ഞാന്‍ ഒരു വ്യക്തിയാണ്. അതു കഴിഞ്ഞിട്ടേ സ്ത്രീ എന്നുള്ള കാഴ്ചപ്പാടില്‍ ഞാന്‍ എന്നെ കാണുന്നുള്ളൂ. ഇവിടെ ലിംഗവ്യത്യാസം വച്ചാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു.

     സ്വാതന്ത്രത്തിന് വേണ്ടി മുടി വെട്ടി

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    കഴിഞ്ഞവര്‍ഷം കുറച്ചു സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ അതിലെ എല്ലാം രൂപത്തെപ്പറ്റി ഇരുത്തി ഒന്നു ചിന്തിച്ചു. അപ്പോഴാണ് കുറച്ചുകൂടി സ്വാതന്ത്ര്യം രൂപത്തിന്റെ കാര്യത്തില്‍ വേണം എന്നു തോന്നിയത്. പിന്നെ ഒന്നുമാലോചിച്ചില്ല. നേരെ പോയി മുടി മുറിച്ചു.

    ആദ്യ ചിത്രം നോട്ട് ബുക്ക് അല്ല

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    പാര്‍വ്വതിയുടെ ആദ്യ ചിത്രം 'നോട്ട് ബുക്കാ'ണെന്നാണ് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ എന്റെ ആദ്യ ചിത്രം നോട്ട് ബുക്ക് അല്ലെന്നും 'ഔട്ട് ഓഫ് സിലബസ്' ആണെന്നും പാര്‍വ്വതി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

    പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോള്‍

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഉണ്ടോ എനിക്കറിയില്ലെന്നായിരുന്നു ആദ്യ പ്രതികരണം. വ്യക്തിപരമായ ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ തൊണ്ടയുടെ അവിടെവച്ച് ശബ്ദം അടയുമെന്നും പിന്നെ ശബ്ദം പുറത്തേയ്ക്ക് വരില്ലെന്നും പാര്‍വ്വതി പറഞ്ഞു.

    ഭാവി വരന്‍ എങ്ങിനെയാവണം

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    സത്യ സന്ധനായ ആള്‍ക്കാണ് പാര്‍വ്വതി പ്രാധാന്യം നല്‍കുന്നത്. തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ തികഞ്ഞ സത്യസന്ധനായിരിക്കണം. സത്യസന്ധതയുടെ അങ്ങേയറ്റം എന്ന് പറഞ്ഞാലും കുഴപ്പമില്ല. കാരണം നടി അങ്ങനെയാണത്രെ.

    ഭാഷ അറിഞ്ഞിരിക്കണം

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    ശരിക്കും അഭിനയത്തിന് ഭാഷ ഒരു തടസമായി എനിക്ക് തോന്നിയിട്ടേയില്ല. ഏത് ഭാഷയില്‍ ആണോ അഭിനയിക്കുന്നത്, ആ ഭാഷ പഠിപ്പിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം ഭാഷ അറിഞ്ഞാല്‍ മാത്രമേ പൂര്‍ണമായി നമുക്ക് കഥാപാത്രമാകാന്‍ കഴിയൂ.

    പുനീത് രാജ്കുമാറിനൊപ്പം

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    'മിലനെ' എന്ന പടമായിരുന്നു പുനീത് രാജ്കുമാര്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ കൂടെ ചെയ്തത്. പക്ഷേ അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് തോന്നിയതേയില്ല. അങ്ങനെയുള്ള ഒരു പെരുമാറ്റവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത്രയ്ക്ക് സൗഹൃദപരമായിട്ടാണ് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ഇടപെടുന്നത്- പാര്‍വ്വതി പറഞ്ഞു.

    സിനിമയിലെ സൗന്ദര്യ സങ്കല്‍പം

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    സിനിമയില്‍ ടൈപ്പ് സൗന്ദര്യമാണെന്നാണ് പാര്‍വ്വതി പറയുന്നത്. ഒരു പ്ലാസ്റ്റിയ്ക്ക് പാവയെ പോലെയായിരിക്കണം നടിമാര്‍. പക്ഷെ നടന്മാര്‍ക്ക് എന്തുമാകാം. കഷണ്ടിയുണ്ടാകാം, രോമമുണ്ടാകാം, മെലിഞ്ഞതാവാം. എന്നാല്‍ ഇതൊന്നും നടിമാര്‍ക്കാരുത് എന്ന നിലപാടാണ് പൊതുവെ സിനിമയില്‍

    സെലക്ടീവാണോ

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    സെലക്ടീവാണോ എന്ന് ചോദിച്ചാല്‍ മറുത്തൊന്ന് ആലോചിക്കാതെ പാര്‍വ്വതി പറയും അതെ. സിനിമയുടെ കാര്യത്തില്‍ അങ്ങേയറ്റം സെലക്ടീവാണ്. ഒരു കഥ കേള്‍ക്കുമ്പോള്‍ അതില്‍ നമുക്ക് ഒരു സ്പാര്‍ക്ക് ഫീല്‍ ചെയ്യണം. എങ്കിലേ അതില്‍ അഭിനയിക്കൂ. ഒരു സംവിധായകന്‍ ഒരു കഥപറയുമ്പോള്‍ അതിന്റെ വിഷ്വല്‍ മനസില്‍ കാണാന്‍ സാധിക്കണം.

    സൗന്ദര്യ രഹസ്യം

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    ആദ്യം ജിമ്മില്‍ പോകാറുണ്ടായിരുന്നു. തുടര്‍ച്ചയായി ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് അത് നിര്‍ത്തി. പിന്നെ ഭരതനാട്ട്യം പഠിച്ചിട്ടുണ്ട്. ഏത് തരം നൃത്തം ചെയ്യാനും ഇഷ്ടമാണ്. പിന്നെ സൂര്യ നമസ്‌കാരം ചെയ്യും.

    പാര്‍വ്വതി നായരാണ്

    ഞാനൊരു വ്യക്തിയാണ്, അത് കഴിഞ്ഞിട്ടേ സ്ത്രീയാകുന്നുള്ളൂ

    അടുത്തിടെ പാര്‍വ്വതി എവിടെനൊന്നോ തനിക്കൊപ്പം ചേര്‍ന്ന മേനോന്‍ എന്ന വാല് മുറിച്ചുമാറ്റി. എങ്ങിനെയാണ് പേരിനൊപ്പം മേനോന്‍ കയറിയതെന്നറിയില്ല. ഞാന്‍ നായരാണ്. അതോടെ ഫേസ്ബുക്കിലുള്‍പ്പടെ എല്ലായിടത്തുനിന്നും പാര്‍വ്വതി മേനോനെ മുറിച്ചു. ഇപ്പോള്‍ വെറും പാര്‍വ്വതിയാണ്.

    English summary
    I am an individual rather than a woman said Parvathy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X