»   » റീമേക്ക് ചെയ്യുന്നത് പരമ ബോറാണ്, ഒരിക്കലും അത്തരം സിനിമ കാണുകയോ ചെയ്യുകയോ ഇല്ലെന്ന് ഫഹദ്

റീമേക്ക് ചെയ്യുന്നത് പരമ ബോറാണ്, ഒരിക്കലും അത്തരം സിനിമ കാണുകയോ ചെയ്യുകയോ ഇല്ലെന്ന് ഫഹദ്

Written by: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഫഹദ് ഫാസില്‍ വീണ്ടും എത്തിയിരിയ്ക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലും ഫഹദ് തന്റെ മാസ്മരികാമഭിനയം കാഴ്ചവച്ചു.

ആ സമയത്ത് ഒരുപാട് കഷ്ടപ്പെട്ടു, മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോയി: ഫഹദ് വെളിപ്പെടുത്തുന്നു

ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കവെയാണ് റീമേക്ക് ചിത്രങ്ങളോടുള്ള തന്റെ എതിര്‍പ്പ് ഫഹദ് വ്യക്തമാക്കിയത്. ടേക്ക് ഓഫ് റീമേക്ക് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് അതിനോട് യോജിപ്പില്ല എന്നായിരുന്നു ഫഹദിന്റെ പ്രതികരണം.

റീമേക്കിന് എതിരാണ്

റീമേക്കിന് എതിരാണ്

നിര്‍മാതാവ് ആന്റോ ജോസഫിന് പൈസ കിട്ടും എന്ന കാര്യത്തില്‍ സന്തോഷമുണ്ട്. പക്ഷെ റീമേക്ക് ചിത്രങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഈ സിനിമ ഇങ്ങനെ തന്നെ എല്ലാ ഭാഷക്കാരും കാണണം എന്നാണ് എന്റെ ആഗ്രഹം.

അഭിനയിക്കില്ല, കാണില്ല

അഭിനയിക്കില്ല, കാണില്ല

ഞാനൊരിക്കലും റീമേക്ക് ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കില്ല. റീമേക്ക് ചിത്രങ്ങള്‍ ചെയ്യുകയോ കാണുകയോ ഇല്ല. ഒരു സിനിമ ചെയ്യുന്നത് ഒരിക്കലും ഒരു ഭാഷക്കാര്‍ക്ക് വേണ്ടിയല്ല. എല്ലാവര്‍ക്കും വേണ്ടിയാണ്. ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ അത് തീര്‍ന്നു. വീണ്ടും റീമേക്ക് ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം.

പരമ ബോറാണ്

പരമ ബോറാണ്

സാമ്പത്തികമായി ഇത്തരം റീമേക്ക് ചിത്രങ്ങള്‍ സിനിമയെ സഹായിക്കുന്നുണ്ടായിരിക്കാം. പക്ഷെ ഒരു കലാകാരന്‍ എന്ന നിലയിലും സിനിമാ പ്രേമി എന്നി നിലയിലും എനിക്ക് റീമേക്ക് ചിത്രങ്ങള്‍ ഇഷ്ടമല്ല. പരമ ബോറാണ് അത്തരം ചിത്രങ്ങള്‍.

സീക്വലും പ്രീക്വലും

സീക്വലും പ്രീക്വലും

അതേ സമയം സീക്വല്‍ ചിത്രങ്ങളും പ്രീക്വല്‍ ചിത്രങ്ങളും വളരെ നല്ലതാണെന്ന അഭിപ്രായമാണ് ഫഹദിന്. അത് ആ സിനിമയുടെ മറ്റൊരു തലമാണ് കാണിക്കുന്നത്. അത് തീര്‍ത്തും പുതുമയുള്ള ചിത്രമായിരിക്കും എന്ന് ഫഹദ് പറയുന്നു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നത്

സിനിമകള്‍ തിരഞ്ഞെടുക്കുന്നത്

ഞാനൊരിക്കലും തിരക്കഥ വായിച്ചിട്ടല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്നും ഫഹദ് വ്യക്തമാക്കി. കഥ കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ചിത്രമുണ്ടാവും, അത് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. പിന്നെ സംവിധായകനിലുള്ള വിശ്വാസവും - ഫഹദ് പറഞ്ഞു.

English summary
I don't like remake films says Fahadh Faasil
Please Wait while comments are loading...

Malayalam Photos

Go to : More Photos