»   » പല സിനിമകളിലും അവസാന ഘട്ടത്തില്‍ എന്നെ പുറത്താക്കി; റോസിന്‍ ജോളി

പല സിനിമകളിലും അവസാന ഘട്ടത്തില്‍ എന്നെ പുറത്താക്കി; റോസിന്‍ ജോളി

മലയാളി ഹൗസ് എന്ന ചാനല്‍ പരിപാടിയില്‍ സൗന്ദര്യം ശാപമാണോ എന്ന കമന്റ് പറഞ്ഞതിലൂടെ ശ്രദ്ധേയയായതാണ് റോസിന്‍ ജോളി

Written by: Rohini
Subscribe to Filmibeat Malayalam

ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന ബിഗ് ബോസ് എന്ന ചാനല്‍ പരിപാടി മലയാളി ഹൗസ് എന്ന പേരില്‍ മലയാളത്തിലെത്തി. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഈ പരിപാടിയിലൂടെയാണ് റോസിന്‍ ജോളി ശ്രദ്ധിയ്ക്കപ്പെട്ടത്.

നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചത്, ഇയാള്‍ ഞാനല്ലെന്ന് റോസിന്‍ ജോളി

മലയാളി ഹൗസിലൂടെ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം ഒത്തിരി വിവാദങ്ങളെയും റോസിന് നേരിടേണ്ടി വന്നു. സിനിമയിലേക്ക് കടന്നപ്പോള്‍ അവസാനം നിമിഷം തന്നെ പുറത്താക്കി എന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ റോസിന്‍ വെളിപ്പെടുത്തുകയുണ്ടായി.

സിനിമയിലേക്ക്

ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി സിനിമയിലെത്തിയത്. ആദ്യം നായികയായി അഭിനയിച്ചുവെങ്കിലും പിന്നെ പിന്നെ ചെറിയ വേഷങ്ങള്‍ മാത്രമേ സിനിമയില്‍ ലഭിച്ചുള്ളൂ

അവസാന ഘട്ടം പുറത്താക്കും

അടുത്ത കാലത്തിറങ്ങിയ പല മലയാളം - തമിഴ് സിനിമകളിലും ഒഡിഷന് എന്നെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പല ചിത്രങ്ങളിലും അവസാനം ഘട്ടം പുറത്താക്കുകയാണ് ഉണ്ടായത്

ഡിമാന്റുകള്‍ പറയും

പല ഡിമാന്റുകള്‍ പറഞ്ഞാണ് ഒഴിവാക്കുന്നത്. പലര്‍ക്കും പല ഡിമാന്റുകളാണ്. എന്താണ് ഇങ്ങനെ എന്നോര്‍ത്ത് ആദ്യമൊക്കെ ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ശ്രദ്ധിയ്ക്കും

എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം. അതുകൊണ്ട് ആദ്യമോ ഡിമാന്റ് എന്താണെന്ന് ചോദിയ്ക്കും. അപ്പോള്‍ അറിയാമല്ലോ അതിന്റെ ഭാവി എന്താണെന്ന് - റോസിന്‍ പറയുന്നു.

സൗന്ദര്യം ശാപമോ?

മലയാളി ഹൗസില്‍ പങ്കെടുത്തപ്പോള്‍ സൗന്ദര്യം ശാപമോ എന്ന കമന്റ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആ കമന്റ് പറയാനുണ്ടായ സാഹചര്യം എന്താണെന്ന് പോലും നോക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്ങച്ചമായി വന്നത് എന്ന് റോസിന്‍ പറഞ്ഞു.

English summary
I expelled last minute from many movies says Rosin Jolly
Please Wait while comments are loading...

Malayalam Photos

Go to : More Photos