twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    By Aswini
    |

    ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ നേടി മുന്നേറുകയാണ് നിവിന്‍ പോളി. തമിഴില്‍ ഒരു ആക്ഷന്‍ ചിത്രം ചെയ്യുന്ന തിരക്കിലാണ് താരം. ഒരു അഭിനേതാവ് എന്ന നിലയില്‍ നിവിനില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വികാരപരമായ രംഗങ്ങള്‍ അഭിനയിക്കുമ്പോഴൊക്കെ പുരോഗമനുമുണ്ടായിട്ടുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

    എന്നാല്‍ തനിക്ക് ഇപ്പോഴും വികാരപരമായ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യക്കുറവുണ്ട് എന്നാണ് നിവിന്‍ പോളി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇമോഷണല്‍ രംഗങ്ങള്‍ ഒന്ന് പാളിയാല്‍ അത് ഓവര്‍ ആക്ടിങായി തോന്നും എന്ന് നിവിന്‍ പറഞ്ഞു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍, തുടര്‍ന്ന് വായിക്കൂ

    വിജയ ചിത്രങ്ങള്‍

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ സംാവിധായകരുമായി ഒരുപാട് ചര്‍ച്ചകള്‍ നടത്തും. അങ്ങനെ ഒരു ചര്‍ച്ചയും നടത്താതെ തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ മാത്രമേയുള്ളൂ. 1983 ഉം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും. ഔട്ട് ലൈനോടെ കഥ പറഞ്ഞു തുടങ്ങി 10 മിനിട്ട് കഴിയുമ്പോള്‍ തന്നെ 1983 എടുക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ജേക്കബിന്റെ ഒന്ന് രണ്ട് സീനും ബെയിസിക് ഔട്ട് ലൈനും പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നായകനാകാന്‍ വിനീത് തന്നെ തീരുമാനിച്ചിരിയ്ക്കുകയായിരുന്നു. പിന്നീട് പല രൂപത്തില്‍ വിനീതില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ജെറിയെ സ്വന്തമാക്കിയത്.

    വികാരപരമായ രംഗങ്ങള്‍

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ വികാരപരമായ രംഗങ്ങള്‍ അഭിനയിക്കുന്നത് നന്നായിട്ടുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പക്ഷെ അത് സംഭവിച്ചു പോയതാണെന്നാണ് എനിക്ക് തോന്നിയത്. ലൊക്കേഷന്‍ ആ ഒരു മൂഡില്‍ നില്‍ക്കുമ്പോള്‍ ഷൂട്ട് ചെയ്തതാണ് അത്. തുറന്ന് പറയുകയാണെങ്കില്‍ എനിക്കിപ്പോഴും വികാരപരമായ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരു ധൈര്യക്കുറവുണ്ട്. കുറച്ചൊന്ന് പാളിയാല്‍ ഓവര്‍ ആക്ടിങ് ആയിപ്പോവും. ആ ഇമോഷന്‍ രംഗവുമായി പ്രേക്ഷകര്‍ക്ക് സമരസപ്പെടാന്‍ സാധിയ്ക്കുമ്പോഴാണ് ആ രംഗം വിജയിക്കുന്നത്.

    ജെറിയെ ഗ്രിഗറി സ്വാധീനിച്ചോ?

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    ഗ്രിഗറി ജേക്കബ് എന്നയാളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രമൊരുക്കിയ്ത. പക്ഷെ അദ്ദേഹം സ്വാധീനിച്ചോ എന്നെനിക്ക് പറയാന്‍ കഴിയില്ല. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ ഗ്രിഗറി വരുമായിരുന്നു. അവരുടെ വീട്ടില്‍ ഞങ്ങള്‍ക്ക് സത്കാരം ഒരുക്കിയിരുന്നു. പക്ഷെ കാഴ്ചയിലും മറ്റും ഗ്രിഗറിയില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ജെറിയ്ക്കുണ്ട്. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ തന്റെ ചില മാനറിസങ്ങള്‍ ജെറിയ്ക്ക് വന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി എന്ന് ഗ്രിഗറി പറഞ്ഞു.

    പുതുമുഖങ്ങള്‍

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    അതെ സമീപകാലത്തെ എന്റെ ചിത്രങ്ങളിലെല്ലാം പുതുമുഖങ്ങള്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ട്. പ്രേമത്തില്‍ ഒരുപാട് പുതുമുഖങ്ങളുണ്ടായിരുന്നു, പക്ഷെ എന്നെ സന്തോഷിപ്പിച്ചത് ആക്ഷന്‍ ഹീറോ ബിജുവാണ്. അത് എന്റെ അഭിനയത്തിലും പ്രതിഫലിച്ചു. അവര്‍ എങ്ങിനെയാണ് ഒരു സീനില്‍ അഭിനിയിക്കാന്‍ പോകുന്നത് എന്നതിന് എനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്കും മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ല. ഒരോ രംഗവും കൂടുതല്‍ റിയലിസ്റ്റിക്കായി ചിത്രീകരിക്കാന്‍ അതുകൊണ്ട് സാധിച്ചു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അശ്വിന്‍ കുമാര്‍ എന്ന പുതുമുഖ നടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം തമിഴ് സിനിമയില്‍ ഒരു മികച്ച നടനാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല

    രണ്‍ജി പണിക്കര്‍ക്കൊപ്പം

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും. ഈ ചിത്രത്തിലാണ് എനിക്കേറ്റവും കൂടുതല്‍ അദ്ദേഹത്തിനൊപ്പം സമയം ചെലവഴിയ്ക്കാന്‍ അവസരം ലഭിച്ചത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഭിനയമാണ് കാഴ്ചവച്ചത് എന്ന് ഞാന്‍ വശ്വസിയ്ക്കുന്നു

    ഈ താടിയും മുടിയും

    നിവിന്‍ പോളിയ്ക്ക് ഇപ്പോഴും അഭിനയിക്കാന്‍ ധൈര്യമില്ലാത്ത രംഗം ഏതാണ്?

    ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഈ ഗെറ്റപ്പ്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കഥാപാത്രത്തിന് താടി ആവശ്യമുള്ളത്‌കൊണ്ട് കഴിഞ്ഞ രണ്ട് മാസമായി ഞാനിത് വളര്‍ത്തുകയാണ്. മലയാളത്തില്‍ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഒരു ചിത്രമുണ്ട്. അതില്‍ ക്ലീന്‍ ഷേവാണ് ആവശ്യം. പിന്നെ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഒരു ചിത്രം.

    English summary
    I get nervous before filming emotional scenes: Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X