twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളെ ഒരു കൊച്ചു കുട്ടിയെ പോലെ കൊണ്ടു നടക്കാനായിരുന്നു എനിക്കിഷ്ടം; രേഖയുടെ ഭര്‍ത്താവ് പറയുന്നു

    By Rohini
    |

    ഉദ്യാനപാലകന്‍, ഒരു യാത്രാമൊഴി, നീ വരുവോളം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ രേഖ മോഹനും 2016 ന്റെ നഷ്ടങ്ങളില്‍ പെടുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍, വളരെ ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങളായിട്ടാണ് രേഖ എത്തിയത്. അതുകൊണ്ട് തന്നെയാണ് രേഖയുടെ മരണവും മലയാളികളെ വേദനിപ്പിച്ചത്.

    മോഹന്‍ലാലിന്റെ സിനിമ രേഖ പകുതിയില്‍ നിര്‍ത്തി പോരാന്‍ കാരണമെന്തായിരുന്നു, എന്തായിരുന്നു പ്രശ്‌നം?

    രേഖയുടെ മരണത്തിന് കീഴടങ്ങുമ്പോള്‍ ഭര്‍ത്താവ് മോഹന കൃഷ്ണന്‍ മലേഷ്യയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സെക്യൂരിറ്റിയോട് മുറിയില്‍ ചെന്ന് നോക്കോന്‍ പറഞ്ഞു. അപ്പോഴാണ് രേഖ മരിച്ചു കിടന്ന വിവരം അറിയുന്നത്. രേഖയെ കുറിച്ച് പ്രമുഖ മാഗസിനില്‍ ഭര്‍ത്താവ് പറയുന്നത്... തുടര്‍ന്ന് വായിക്കാം

    രേഖയെ കുറിച്ച് പറയുമ്പോള്‍...

    രേഖയെ കുറിച്ച് പറയുമ്പോള്‍...

    വാക്ക് തെറ്റിയ്ക്കുന്നവരെ രേഖയ്ക്ക് ഇഷ്ടമല്ലായിരുന്നുവത്രെ. എല്ലാ കാര്യത്തിലും അതിന്റേതായ ഉത്തരവാദിത്വവും കൃത്യനിഷ്ടയും അവള്‍ കാത്തു സൂക്ഷിച്ചിരുന്നു. വളരെ ബോള്‍ഡായിരുന്നു അവള്‍. ഡിഗ്രിക്ക് പഠിയ്ക്കുമ്പോള്‍ യൂണിയന്‍ ഭാരവാഹിയായിരുന്നു- രേഖയുടെ ഓര്‍മകളെ കുറിച്ച് മോഹന കൃഷ്ണന്‍ പറഞ്ഞു തുടങ്ങി

    സിനിമാഭിനയത്തെ രേഖ കണ്ടിരുന്നത്

    സിനിമാഭിനയത്തെ രേഖ കണ്ടിരുന്നത്

    വളരെയധികം രസിച്ചാണ് അഭിനയിച്ചിരുന്നത്. സങ്കടം അഭിനയിക്കാന്‍ രേഖയ്ക്ക് ഗ്ലിസറിന്‍ വേണ്ടായിരുന്നു എന്ന് പറയുമ്പോള്‍ എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് അവള്‍ അഭിനയിച്ചിരുന്നത് എന്ന് മനസിലാവും. പണത്തിന് വേണ്ടിയായിരുന്നില്ല രേഖ അഭിനയിച്ചിരുന്നത്. സ്വന്തം വണ്ടിയിലെ പോകൂ. രേഖ പറയുന്ന ഹോട്ടലിലേ താമസിക്കൂ. നിര്‍മ്മാതാവ് കൊടുക്കുന്നതിന്റെ ബാക്കി തുക പേ ചെയ്യും. രേഖയെ മനസില്‍ കണ്ട് എഴുതിയ പല കഥാപാത്രങ്ങളും രേഖയുടെ നിഷ്പക്ഷമായ സ്വഭാവ സവിശേഷത കാരണം മാറിപ്പോകുകപോലുമുണ്ടായി. അതിലൊന്നും അവള്‍ക്ക് യാതൊരു വിഷമവും പരാതിയും ഉണ്ടായിരുന്നില്ല.

    ഞങ്ങളുടെ വിവാഹം

    ഞങ്ങളുടെ വിവാഹം

    ഞങ്ങള്‍ തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു എന്ന കാരണത്താല്‍ വിവാഹം മുടക്കാന്‍ ആരൊക്കെയോ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നെ വിവാഹം കഴിക്കാന്‍ അവള്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചതെന്ന് പിന്നീടൊരവസരത്തില്‍ ഞാന്‍ അറിഞ്ഞു. അതില്‍ എനിക്ക് വിസ്മയം തോന്നിയിട്ടുണ്ട്.

    മകളെ പോലെ കൊണ്ടു നടന്നു

    മകളെ പോലെ കൊണ്ടു നടന്നു

    അപ്പൂസേ..എടാ..കുരങ്ങാ എന്നിങ്ങനെയൊക്കെയാണ് അവള്‍ എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. മോളേ എന്നല്ലാതെ ഞാനും വിളിച്ചിട്ടില്ല. ഭാര്യയെ എന്നതിനേക്കാള്‍ കൊച്ചുകുട്ടിയേപ്പോലെ അവളെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം. ആരെങ്കിലും രേഖ മകളാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിക്കും. അത് പക്ഷേ അവള്‍ക്കിഷ്ടമല്ലായിരുന്നു.

    രേഖയുടെ അസുഖം

    രേഖയുടെ അസുഖം

    ഇടത് മാറിടത്തില്‍ അനുഭവപ്പെട്ട കല്ലിപ്പിനേത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രേഖയില്‍ കാന്‍സര്‍ കണ്ടെത്തിയത്. 2000ത്തില്‍ തൈറോയ്ഡ് കാന്‍സറും വന്നിരുന്നു. സിംഗപ്പൂരിലാണ് അതിന്റെ ചികിത്സകള്‍ നടത്തിയത്. തന്നെയൊരു കാന്‍സര്‍ സര്‍വൈവറായി ആരും നോക്കി കാണുന്നത് അവള്‍ക്കിഷ്ടമല്ലായിരുന്നു. സര്‍ജറികളും പരിശോധനകളും ഇടയ്ക്കിടെ നടത്തിയിരുന്നു. അവസാനം നടത്തിയ പരിശോധനയിലും ഹൃദയത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ മരണത്തിന്റെ മിടിപ്പെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു- മോഹന കൃഷ്ണന്‍ പറഞ്ഞു

    English summary
    I treated her like my kid says Rekha Mohan's husband
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X