twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചായ വെറും ചായ അല്ല, ഒരു കുറ്റകൃത്യത്തിന്റെ തുടക്കമാണ്!!! 'ചായക്കട'യുടെ വിശേഷങ്ങളറിയാം!!!

    സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചായക്കട. ഒരു ചായയില്‍ നിന്നും കുറ്റംകൃത്യം ആരംഭിക്കുന്നു എന്നാണ് പറയുന്നത്.

    By Jince K Benny
    |

    ഒരു നാട്ടിന്‍പുറത്തിന്റെ പ്രധാന ആകര്‍ഷണം എപ്പോഴും ചായക്കടകളാണ്. അവിടുത്തെ വൈകുന്നേര ചര്‍ച്ചകളാണ് ആ നാട്ടിന്‍ പുറങ്ങളുടെ ജീവനും ആയുസും. എന്നാല്‍ ചായക്കടകളില്‍ നല്ല കാര്യങ്ങള്‍ മാത്രമല്ല മോശം കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

    ഓരോ കുറ്റകൃത്യങ്ങളും ആരംഭിക്കുന്നത് ഒരു ചായയില്‍ നിന്ന്, എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രമാണ് ചായക്കട. കേരളത്തില്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങളും പീഡനങ്ങളുമാണ് ചായക്കടയുടെ വിഷയമാകുന്നത്. ചായക്കടയുടെ വിശേഷഷങ്ങളേക്കുറിച്ച് തിരക്കഥാകൃത്ത് കെ പ്രദീപ് സംസാരിക്കുന്നു.

    ചായക്കടയുടെ പശ്ചാത്തലം

    ചായക്കടകയും ബാറും ഒരു പോലെയാണ്. ഒരു ചിയേഴ്‌സിന് ശേഷം നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംസാരിക്കാറുണ്ട്. ചായക്കടയും സംസാരിക്കുന്നത് അത്തരത്തിലൊരു വിഷയമാണ്. അത് തന്നെയാണ് ചായക്കട എന്ന പേരിന്റെ പ്രത്യേകതയും പ്രസക്തിയും. 90 ശതമാനം കുറ്റകൃത്യങ്ങളും സംഭവിക്കുന്നത് ഇതേ രീതിയിലാണ്.

    നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍

    നിലവിലെ സാമൂഹിക സാഹചര്യമാണ് ചിത്രത്തിന് വിഷയമാകുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി എടുക്കുന്ന തെറ്റായ തീരുമാനം കുടുംബത്തേയും അവളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരേയും ബാധിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ദിനം പ്രതി പത്രമാധ്യമങ്ങളിലൂടെ അറിയുന്ന വാര്‍ത്തകള്‍ തന്നെയാണ് കഥയുടെ ആശയമായത്.

    കാരണം തേടി

    വിദ്യാഭ്യാസവും അറിവുമുള്ള പെണ്‍കുട്ടികളാണ് ചതിക്കപ്പെടുന്നത്. എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന കാരണം തേടിയാണ് ഒടുവില്‍ ചായക്കട വിഷയത്തിലേക്ക് എത്തിയത്. ആണ്‍കുട്ടികളും പുറം മോടിയിലും ആകാര ഭംഗിയിലും മയങ്ങി പ്രണയത്തിലാകുന്ന പെണ്‍കുട്ടികള്‍ പിന്നീടാണ് ആണ്‍കുട്ടി ഫ്രോഡാണെന്ന് തിരച്ചറിയുന്നത്. അത്തരത്തിലാണ് ചായക്കടയുടേയും കഥ പോകുന്നത്.

    പൂര്‍ണമായും പുതുമുഖങ്ങള്‍

    പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. പുതുമുഖങ്ങളുടെ സാന്നിദ്ധ്യം ചിത്രത്തിന് ഒരു പുതുമ നല്‍കും. പുതുമുഖങ്ങളെ വച്ച് ചെയ്ത ചിത്രങ്ങള്‍ സമീപ കാലത്ത് ബോക്‌സ് ഓഫീസില്‍ ഹിറ്റായിട്ടുണ്ട്. മികച്ച് തിരക്കഥയാണെങ്കില്‍ പുതുമുഖങ്ങളാണെങ്കിലും സിനിമ വിജയിക്കും എന്ന് അങ്കമാലി ഡയറീസ്, ഹാപ്പി വെഡ്ഡിംഗ്, ആനന്ദം എന്നീ ചിത്രങ്ങളുടെ വിജയം കാണിച്ചുതരുന്നുണ്ട്.

    കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന സിനിമ

    ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന സിനിമയാണ് ചായക്കട. അനാവശ്യമായി എല്ലാ ചെലവുകളും ഒഴിവാക്കിയാണ് സിനിമയുടെ ചിത്രീകരണം. അനാവശ്യമായി ഒരു ഷോട്ട് പോലും ചിത്രീകരിക്കുന്നില്ല. ചിത്രീകരണത്തിന് മുമ്പ് തന്നെ തിരക്കഥ എഡിറ്റ് ചെയ്ത് ഷോട്ട് ഡിവൈഡിംഗ് നടത്തി ആവശ്യമായി ഷോട്ടുകള്‍ മാത്രം ചിത്രീകരിക്കുന്നതിലൂടെ സിനിമയുടെ അനാവശ്യ ചെലവ് കുറയ്ക്കാനാകും.

    നിര്‍മാതാവിന്റെ കണ്ണ്

    ചായക്കട സംവിധായകന്‍ വിനില്‍ വാസുവിന്റെ രണ്ടാമത്തെ സിനിമയാണ്. ഉണ്ണിമുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത ലാസ്റ്റ് സപ്പറാണ് ആദ്യ ചിത്രം. കൂടാതെ ഗുലുമാല്‍, ബസ്റ്റ് ഓഫ് ലക്ക് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അദ്ദേഹം. ഒരു നിര്‍മാതാവിന്റെ കാഴച്ചപ്പാട് സംവിധായകന് ഉള്ളതിനാലാണ് കൃത്യമായ ആസൂത്രണത്തിലൂടെ സിനിമയുടെ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കഴിയുന്നത്.

    നിര്‍മാതാവിന് ലാഭമുണ്ടാക്കുക ലക്ഷ്യം

    സിനിമയിലെ അനാവശ്യമായ ചെലവുകള്‍ കുറച്ച് കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മിച്ച് നിര്‍മാതാവിന് ലാഭമുണ്ടാക്കി നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ അടുത്ത ചിത്രത്തിനും നിര്‍മാതാവിനെ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കും. ഒരിക്കലും ആരുടേയും പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. അനാവശ്യ ചെലവുകള്‍ കുറയ്ക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്.

    ചിത്രീകരണം പുരോഗമിക്കുന്നു

    ബെന്‍, റോണിരാജ്, ആദം, സത്യ, അനസ്, ശാലിനി, ധന്യ, മാസൂം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നെടുമ്പാശേരിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നെടുമ്പാശേരി, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളാണ് ചായക്കടയുടെ പ്രധാന ലൊക്കേഷനുകള്‍. അയിഷാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫാത്തിമ മേരിയാണ് ചിത്രം നിര്‍മിക്കുന്നത്.

    തമിഴിലും മലയാളത്തിലും

    മലയാളത്തിനൊപ്പം തമിഴിലും ചായക്കട പ്രദര്‍ശനത്തിനെത്തും. തമിഴില്‍ ആശൈ അലൈ പോലെ എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി തമിഴില്‍ ക്ലൈമാക്‌സിന് മാറ്റമുണ്ടാകും. ശബ്ദത്തിനും സംഗീതത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ ടീസറും പ്രമോ സോങ്ങും പുറത്തിറങ്ങിയിണ്ട്.

    കെ പ്രദീപ്

    പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കെ പ്രദീപിന്റെ ആദ്യ തിരക്കഥ സംരംഭമാണ് ചായക്കട. 'റേഷന്‍ കാര്‍ഡിന്റെ നിറം' ആണ് കാസര്‍ഗോഡ് സ്വദേശിയായ പ്രദീപിന്റെ ആദ്യ കഥാസമാഹാരം. രണ്ടാമത്തെ കഥാസമാഹാരവും നോവലെറ്റുകളുടെ സമാഹാരവും പ്രസിദ്ധീകരണത്തിന് തയാറെടുക്കുകയാണ്.

    ചായക്കട ടീസർ കാണാം...

    പ്രമോ സോങ്ങ് കാണാം...

    English summary
    Chayakakda' a movie is based on the present social issues faced by women. 'A crime starts with a tea' is the tag line of the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X