Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജ്യോതിക ഒരു വണ്ടര്ഫുള് ലേഡിയാണ്: റോഷന് ആന്‍ഡ്രൂസ്
ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രം മലയാളത്തിലൊരുങ്ങുമ്പോള്, മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്ന വിശേഷണണായിരുന്നു ചിത്രത്തിന്. എന്നാല്‍ തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ വിശേഷണങ്ങള്‍ കൂടുന്നു. ജ്യോതികയുടെ തിരിച്ചുവരവ്, സൂര്യ നിര്‍മിയ്ക്കുന്ന ആദ്യത്തെ ചിത്രം, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രം അങ്ങനെ നീളും.
മഞ്ജു വാര്യരെയും ജ്യോതികയെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നിന്നില്ലെന്നാണ് റോഷന് ആന്‍ഡ്രൂസ് പറയുന്നത്. രണ്ട് പേരും രണ്ട് വ്യക്തികളാണ്. അഭിനയിക്കുന്ന കഥാപാത്രം ഒന്നു തന്നെയാണെങ്കിലും രണ്ട് പേരുടെയും ശരീര ഭാഷയും ചലനങ്ങളുമെല്ലാം വ്യത്യസ്തമാണെന്ന് റോഷന് പറയുന്നു.
ജ്യോതികയിലേക്ക് വരുമ്പോള്‍, വളരെ പക്വതയോടെ സിനിമയെ സമീപിയ്ക്കുന്ന വ്യക്തിയാണത്രെ ജ്യോതിക. ഓരോ ചെറിയ കാര്യവും നിരീക്ഷിച്ച് ശ്രദ്ധിച്ചു മാത്രമേ അഭിനയിക്കാറുള്ളൂ. സംവിധായകന് നല്‍കേണ്ട എല്ലാ ബഹുമാനവും നല്കിക്കൊണ്ടേ അവര്‍ സംസാരിക്കൂ. നടിയെക്കാള്‍ ഉപരി ജ്യോതിക ഒരു വണ്ടര്ഫുള് ലേഡിയാണെന്നാണ് റോഷന് ആന്‍ഡ്രൂസ് പറയുന്നത്.
തമിഴിലേക്കെത്തുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യം കുറച്ചു. മലയാളത്തില്‍ രണ്ട് മണിക്കൂര്‍ 20 മിനിട്ടുണ്ടായിരുന്നത് തമിഴില്‍ രണ്ട് മണിക്കൂറാക്കി. അയല്‍ സംസ്ഥാനമാണെങ്കിലും കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്കാരം വ്യത്യസ്തമാണ്. അവര്‍ കഴിക്കുന്ന പാത്രം, സഞ്ചരിയ്ക്കുന്ന വാഹനം, ധരിയ്ക്കുന്ന വസ്ത്രം ഇതിലെല്ലാം വ്യത്യാസമുണ്ട്. ഈ വ്യത്യസം സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് റോഷന് പറഞ്ഞു.
താന്‍ വര്‍ക്ക് ചെയ്തതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട പ്രൊഡക്ഷന്‍ ഹൗസാണ് സൂര്യയുടേതെന്നും റോന്‍ ആന്‍ഡ്രൂസ് പറയുന്നു. ഹൗ ഓള്‍ഡ് ആര് യു തമിഴില്‍ റീമേക്ക് ചെയ്യാന്‍ കാരണം തന്നെ സൂര്യയാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട സൂര്യ എന്നെ ചെന്നൈയിലേക്ക് വിളിപ്പിയ്ക്കുകയായിരുന്നു. ജ്യോതികയ്ക്ക് തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. പിന്നെയെല്ലാം രണ്ട് ആഴ്ച കൊണ്ട് സംഭവിച്ചതാണ്. സിനിമയെ ഏറെ സ്നേഹിയ്ക്കുന്ന കലാകാരനാണ് സൂര്യയെന്നും നല്ലൊരു കഥയും തിരക്കഥയും ലഭിച്ചാല്‍ സൂര്യയ്ക്കൊപ്പം ഒരു സിനിമ ചെയ്യുമെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ