twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌നേഹത്തിന്റെ 916 പരിശുദ്ധിയുമായി മോഹനന്‍

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/interviews/m-mohanan-oneindia-916-latest-interview-2-102695.html">Next »</a></li></ul>

    M Mohanan Director
    ആദ്യചിത്രത്തില്‍ തന്നെ മമ്മൂട്ടി നായകനാകുക, ആ ചിത്രം എക്കാലത്തെയും സൂപ്പര്‍ഹിറ്റാകുക... പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു ഭാഗ്യം വേറെ ലഭിക്കാനില്ല. ശ്രീനിവാസന്റെ തിരക്കഥയില്‍ പൂര്‍ത്തിയായ കഥ പറയുമ്പോള്‍ എന്ന ചിത്രം എം.മോഹനന്‍ എന്ന നവാഗതന് നല്‍കിയ നേട്ടം അനവധിയായിരുന്നു. ബാര്‍ബര്‍ ബാലന്റെയും സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന്റെയും ബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തോടെ മോഹനന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

    എന്നാല്‍ രണ്ടാമത്തെ ചിത്രം വിജയിക്കുന്നതോടെയാണ് ഒരു സംവിധായകന്റെ കഴിവ് അളക്കപ്പെടുന്നത്. പൃഥ്വിരാജ് നായകനായ മാണിക്ക്യക്കല്ല് തിയറ്ററില്‍ എത്തിയതോടെ മോഹനന്‍ തെളിയിച്ചു, ഞാനും ജോലിയറിയുന്ന സംവിധായകനാണെന്ന്. ആദ്യചിത്രം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകര്‍ രണ്ടാംചിത്രത്തോടെ വിസ്മൃതിയാണ്ടുപോകുന്നത് ഇവിടെ പതിവാണല്ലോ. പൃഥ്വിരാജും സംവൃതയും ജോടികളായ മാണിക്യക്കല്ല് നാട്ടിന്‍പുറത്തെ സ്‌കൂളിന്റെയും അവിടുത്തെ അധ്യാപകനായ യുവാവിന്റെയും കഥയായിരുന്നു. മൂന്നാമത്തെ ചിത്രമായ 916 ന്റെ പണിപ്പുരയിലാണ് മോഹനനിപ്പോള്‍. 916 എന്നാല്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിയുടെ അളവാണ്. ഇവിടെയത് കുടുംബത്തിന്റെ പരിശുദ്ധിയുടെ അളവും. ബന്ധങ്ങളുടെ പരിശുദ്ധിയുടെ കഥയുമായാണ് ഇക്കുറി മോഹനന്‍ എത്തുന്നത്.

    മൂന്നു ചിത്രത്തിലും സ്‌നേഹത്തിനും ബന്ധത്തിനുമെല്ലാമാണല്ലോ പ്രാധാന്യം കൊടുത്തിരിക്കുന്നത്?

    മോഹനന്‍: ആദ്യ ചിത്രത്തില്‍ നല്ല സൗഹൃദം എത്രക്കാലം കഴിഞ്ഞാലും തിരിച്ചറിയുമെന്ന സൂചനയാണ് നല്‍കിയത്. മാണിക്യക്കല്ലില്‍ സ്‌നേഹിക്കാന്‍ അറിയുന്നവര്‍ക്ക് എവിടെയും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും. പുതിയചിത്രമായ 916ല്‍ കുടുംബബന്ധത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മുകേഷ്, അനൂപ് മേനോന്‍, ആസിഫ് അലി, മീരാ വാസുദേവ്, മാളവിക മേനോന്‍, പാര്‍വ്വണ എന്നിവരാണ് പ്രധാന താരങ്ങള്‍. മുകേഷും അനൂപ് മേനോനും ഡോക്ടര്‍മാരുടെ വേഷത്തിലാണ്. ഒരാള്‍ ആദര്‍ശവാനായ ഡോക്ടറും മറ്റേയാള്‍ പണത്തിനു പ്രാധാന്യം കല്‍പ്പിക്കുന്നയാളും. ഇവരിലൂടെ കുടുംബത്തിന്റെ സ്‌നേഹത്തിന്റെ കഥ പറയാനാണ് ഞാന്‍ ശ്രമിച്ചത്.

    ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയാണല്ലോ 916ന്റെ ചിത്രീകരണത്തിന് ക്ലാപ്പടിച്ചത്?

    മോഹനന്‍: പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ മരുന്ന് എന്ന നോവലില്‍ ആരായിരിക്കണം നല്ല ഡോക്ടര്‍ എന്നു പറയുന്ന നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. അതില്‍ ചിലതെല്ലാം ഈ ചിത്രത്തില്‍ എടുത്തു ചേര്‍ത്തിട്ടുമുണ്ട്. പുനത്തിലിന്റെ കഥകളും നോവലുമെല്ലാംവായിച്ചു വളര്‍ന്നൊരു തലമുറയാണ് ഞാന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ നോവലില്‍ നിന്ന് ചെറിയ സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് പുനത്തിലിനെ കൊണ്ടു തന്നെ ചിത്രത്തിന്റെ ക്ലാപ്പടിപ്പിച്ചത്. ഞാന്‍ കണ്ട നല്ല നിരവധി ഡോക്ടര്‍മാരുടെ ജീവിതമെല്ലാം ഈ ചിത്രതില്‍ പകര്‍ത്തുന്നുണ്ട്. ആശുപത്രി സിനിമയില്‍ ഒരു നിര്‍ണായക ഘടകമാണ്. അവിടെ ഈ നല്ല ഡോക്ടര്‍മാരെയെല്ലാം കാണിക്കാന്‍ എനിക്കു സാധിക്കും.

    അടുത്ത പേജില്‍ വായിക്കുക

    തെളിയുന്നത് അന്തിക്കാടിന്റെ സ്‌നേഹത്തിന്റെ പവിത്രത

    <ul id="pagination-digg"><li class="next"><a href="/interviews/m-mohanan-oneindia-916-latest-interview-2-102695.html">Next »</a></li></ul>

    English summary
    The purity in relationship within the family and the sanctity attached to it is highlighted in M.Mohanan's latest movie aptly titled '916'. Exclusive Interview for oneindia.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X