twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിയുടെ അപകടം പ്രതിസന്ധിയിലാക്കി

    By നിര്‍മല്‍
    |
    <ul id="pagination-digg"><li class="next"><a href="/interviews/m-padmakumar-director-pathiramanal-102036.html">Next »</a></li></ul>

    Padmakumar
    സംവിധായകന്‍ എം.പത്മകുമാറുമായുള്ള അഭിമുഖം

    തിരുവമ്പാടി തമ്പാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ വലിയൊരു പ്രതിസന്ധി സംവിധായകന്‍ എം.പത്മകുമാറിന്റെ മുന്‍പില്‍ വന്നുനില്‍ക്കുന്നത്. തിരുവമ്പാടി തമ്പാന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേ്ര്രന്ദന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുകയായിരുന്ന ജഗതി ശ്രീകുമാര്‍ അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

    ഒരു സംവിധായകന്‍ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രതിസന്ധിയായിരുന്നു പത്മകുമാറിനു മുന്‍പില്‍ വന്നുനിന്നത്. കാരണം ചിത്രത്തില്‍ നായകതുല്യപ്രാധാന്യമുള്ള വേഷമാണ് ജഗതി അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, ഡബ്ബിംഗും മറ്റു ജോലികളും ബാക്കിയായി കിടക്കുന്നു. ചിത്രം വിഷുവിന് തിയറ്ററില്‍ എത്തുകയും വേണം. തിയറ്ററുകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. അവസരോചിതമായി ഇടപെട്ടില്ലെങ്കില്‍ ചിത്രം പെട്ടിയിലാകും. തൊട്ടുമുന്‍പുള്ള ചിത്രം പാതിരാമണല്‍ പാതിയായി കിടക്കുകയാണ്. തിരുവമ്പാടി തമ്പാനും പെട്ടിയിലായാല്‍ ഒരുപക്ഷേ സംവിധായകന്റെ പേരിനൊപ്പം നിര്‍ഭാഗ്യവാന്‍ എന്ന ക്രഡിറ്റുംകൂടി ചേര്‍ക്കപ്പെടും. നിരവധി അന്ധവിശ്വാസങ്ങളുള്ള മേഖലയാണ് സിനിമ. ഈ സംവിധായകന് രാശിയില്ല എന്നെങ്ങാനും പറഞ്ഞാല്‍ അതോടെ തീര്‍ന്നു.
    പക്ഷേ അവിടെയൊന്നും പത്മകുമാര്‍ തളര്‍ന്നില്ല. അവസരത്തിനൊത്തു മുന്നേറിയെന്നുതന്നെ പറയാം. രണ്ടാഴ്ച മുന്‍പ് ചിത്രം തിയറ്ററിലെത്തി ഭേദമില്ലാത്ത കലക്ഷനും നേടുന്നുണ്ട്. താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പത്മകുമാര്‍ സംസാരിക്കുന്നു.

    ജഗതി ശ്രീകുമാറിന്റെ അപകടം എങ്ങനെ നേരിട്ടു?

    പത്മകുമാര്‍: തിരുവമ്പാടി തമ്പാന്റെ ചിത്രീകരണം തൊണ്ണൂറു ശതമാനം പൂര്‍ത്തിയായ സമയത്താണ് അമ്പിളിച്ചേട്ടനു അപകടമുണ്ടാകുന്നത്. ഞങ്ങളുടെ സെറ്റില്‍ നിന്ന് രാത്രി മടങ്ങിയതായിരുന്നു. നായകന്‍ ജയറാമും അമ്പിളിച്ചേട്ടനും പങ്കെടുക്കുന്ന ഒരു പാട്ട് ചിത്രീകരിക്കാന്‍ ബാക്കിയുണ്ടായിരുന്നു. അപകടമുണ്ടായി പെട്ടന്നൊന്നും അദ്ദേഹത്തിനു ചിത്രീകരണത്തിലേക്കു മടങ്ങിവരാന്‍ കഴിയില്ലെന്നു കണ്ടതോടെ ആ ഗാനം ഞങ്ങള്‍ ഉപേക്ഷിച്ചു. പിന്നീടുള്ള പ്രതിസന്ധി ഡബ്ബിംഗ് സമയത്തായിരുന്നു. അമ്പിളിച്ചേട്ടന്റെ ശബ്ദം കൊച്ചുകുട്ടികള്‍ക്കു വരെ പെട്ടന്നു തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് സൂക്ഷ്മമായി കൈകാര്യം ചെയ്തില്ലെങ്കില്‍ കഷ്ടപ്പെട്ടതു മുഴുവന്‍ വെറുതെയാകും. ചിത്രീകരണ സമയത്തു റെക്കോര്‍ഡ് ചെയ്തിരുന്ന കുറേ ശബ്ദം ഉപയോഗിച്ചു. ബാക്കിയുള്ള സ്ഥലത്ത് ഏതെങ്കിലും മിമിക്രി ആര്‍ടിസ്റ്റിനെ വച്ചു ചെയ്യാമെന്നു തീരുമാനിച്ചു. കുറച്ചുപേരുടെ ശബ്ദം പരിശോധിച്ചു. ഒടുവില്‍ രമേശ് എന്ന കലാകാരന്റെ ശബ്ദം ഉപയോഗിക്കുകയായിരുന്നു. സിനിമയില്‍ അദ്ദേഹത്തിന്റെ ശബ്ദമല്ല എന്ന കാര്യം മിക്ക ആളുകളും തിരിച്ചറിഞ്ഞിരുന്നില്ല.

    ശിക്കാറിനു ശേഷം ഇത്രയും വലിയൊരു ഗ്യാപ് വന്നതെങ്ങനെ?

    പത്മകുമാര്‍: ശിക്കാറിനു ശേഷം ജയസൂര്യയെ നായകനാക്കി ഞാനും തിരക്കഥാകൃത്ത് സുരേഷ്ബാബുവും ചേര്‍ന്ന് പാതിരാമണല്‍ എന്ന ചിത്രം തൂടങ്ങിയതാണ്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു പാതിരാമണല്‍. ജയസൂര്യയായിരുന്നു നായകന്‍. അദ്ദേഹം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ ചിത്രീകരണം പാതിവഴിയിലായപ്പോള്‍ ജയസൂര്യയ്ക്കു പരുക്കേറ്റു. അതോടെ പാക്കപ്പ് ആയി. ജയസൂര്യയുടെ പരുക്കു മാറണമെങ്കില്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് സുരേഷ്ബാബു പുതിയൊരു കഥ പറയുന്നത്. ശിക്കാറിന്റെ വിജയത്തോടെ ഞങ്ങള്‍ തമ്മില്‍ നല്ലൊരു സമവാക്യം ഒത്തുവന്നിരുന്നു. അങ്ങനെയാണ് തൃശൂരിലെ ആനപ്രേമികളുടെ കഥ പറയുന്ന തിരുവമ്പാടി തമ്പാന്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.
    തമ്പാന്റെ കഥാപശ്ചാത്തലം മുഴുവനും തൃശൂരാണ്. അതുകൊണ്ടാണ് തൃശൂരുകാരായ ജയരാജ് വാര്യരൊക്കെ വരുന്നത്. മൊത്തം ഒരു തൃശൂര്‍ കള്‍ച്ചര്‍ ഫീല്‍ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമം.

    <ul id="pagination-digg"><li class="next"><a href="/interviews/m-padmakumar-director-pathiramanal-102036.html">Next »</a></li></ul>

    English summary
    M. Padmakumar is an Indian film director in Malayalam cinema. He worked as assistant director to a number of leading directors and later became an independent director. Thiruvambadi Thampan, Shikar - The Hunt,&#13; "Nostalgia" in Kerala Cafe, Parunthu, Vaasthavam, vargam, Ammakilikkoodu are the famous films, His Exclusive interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X