twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാതിരാമണല്‍ ഉപേക്ഷിച്ചിട്ടില്ല: പത്മകുമാര്‍

    |
    <ul id="pagination-digg"><li class="previous"><a href="/interviews/m-padmakumar-director-jagathi-102037.html">« Previous</a>

    Padmakumar
    സംവിധായകന്‍ എം.പത്മകുമാറുമായുള്ള വണ്‍ ഇന്ത്യ അഭിമുഖം

    അപ്പോള്‍ പാതിരാമണല്‍ ഉപേക്ഷിച്ചോ

    പത്മകുമാര്‍: ഇല്ല, ഇനി ചെയ്യുന്നത് പാതിരാമണല്‍ ആണ്. ജയസൂര്യയുടെ രണ്ടാംവേഷം ഉണ്ണി മുകുന്ദനാണ് ചെയ്യുന്നത്. ഫഌഷ് ബാക്കിലെ കാരക്ടര്‍ മാത്രമേ ജയസൂര്യ ചെയ്യുന്നുള്ളൂ. രമ്യ നമ്പീശന്‍ ആണ് നായിക. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആനന്ദ് ആണ് ഇതും നിര്‍മിക്കുന്നത്. ആനന്ദ് നിര്‍മിക്കേണ്ട ആദ്യ ചിത്രമായിരുന്നു ഇത്.

    തമ്പാനില്‍ വില്ലന്‍മാരെല്ലാം അന്യഭാഷക്കാരാണല്ലോ?

    പത്മകുമാര്‍: സിനിമയുടെ പ്രധാനസംഭവം നടക്കുന്നത് തമിഴ്‌നാട്ടിലെ മധുരയില്‍ ആണ്. അതുകൊണ്ടാണ് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ വില്ലന്‍മാരായ കിഷോറിനെയും ജെപിയെയും സെലക്ട് ചെയ്തത്. രണ്ടുപേരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

    അന്യഭാഷാ നടന്‍മാര്‍ എല്ലാചിത്രത്തിലുമുണ്ടല്ലോ?

    പത്മകുമാര്‍: ശിക്കാറില്‍ നക്‌സല്‍ നേതാവിനെ അവതരിപ്പിച്ചത് സമുദ്രക്കനിയായിരുന്നു. അദ്ദേഹത്തിന്റെ നാടോടികള്‍ കണ്ടിട്ടാണ് ശിക്കാറിലേക്കു ക്ഷണിച്ചത്. തമ്പാനിലും സമുദ്രക്കനി നല്ലൊരു വേഷം ചെയ്യുന്നുണ്ട്. മലയാള സിനിമയെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന നടനാണ് സമുദ്രക്കനി.

    മമ്മൂട്ടിയെ വച്ച് പരുന്ത്, മോഹന്‍ലാലിന്റെ ശിക്കാര്‍. ഇനിയുമൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രം പ്രതീക്ഷിക്കാമോ?

    പത്മകുമാര്‍$ ഇപ്പോള്‍ പാതിരാമണല്‍ മാത്രമേ എന്റെ മുന്‍പില്‍ ഉള്ളൂ. അത് തിയറ്റില്‍ എത്തിയ ശേഷമേ മറ്റൊരു ചിത്രത്തെക്കുറിച്ച് ചിന്തിക്കൂ.

    മുന്‍ പേജില്‍ വായിക്കുക

    ജഗതിയുടെ അപകടം പ്രതിസന്ധിയിലാക്കി

    <ul id="pagination-digg"><li class="previous"><a href="/interviews/m-padmakumar-director-jagathi-102037.html">« Previous</a>

    English summary
    M. Padmakumar is an Indian film director in Malayalam cinema. He worked as assistant director to a number of leading directors and later became an independent director. Thiruvambadi Thampan, Shikar - The Hunt,&#13; "Nostalgia" in Kerala Cafe, Parunthu, Vaasthavam, vargam, Ammakilikkoodu are the famous films, His Exclusive interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X