Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Automobiles ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എന്റെ എല്ലാ തീരുമാനങ്ങളെയും മമ്മൂട്ടി വിമര്‍ശിക്കും: സിദ്ദിഖ്
ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് മറ്റൊരു ചിത്രം കൂടെ സംവിധാനം ചെയ്യുകയാണ്, ബാസ്ക്കര്‍ ദ റാസ്കല്‍. മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സിദ്ദിഖ്.
മമ്മൂട്ടി അല്പം കടുപ്പമുള്ള മനുഷ്യനാണെന്ന് എല്ലാവര്ക്കും ഒരു തെറ്റിദ്ധാരണ ഉണ്ടെന്ന് സിദ്ദിഖ് പറയുന്നു. ഒരു രംഗം അഭിനയിക്കുമ്പോള്‍ മമ്മൂട്ടി ചോദ്യത്തിന് മേലെ ചോദ്യം ചോദിയ്ക്കും. ഒരു സംവിധായകനെന്ന നിലയില്‍ തനിക്കത് വളരെ ഇഷ്ടമാണ്. എന്തെന്നാല്‍ അപ്പോഴാണ് അഭിനേതാക്കളും എത്രത്തോളം ആ സിനിമയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാവുന്നത്- സിദ്ദിഖ് പറഞ്ഞു.
മോഹന്‍ലാലിനൊപ്പം ജോലി ചെയ്യുമ്പോള്‍ കഥാ സന്ദര്‍ഭം മാത്രം പറഞ്ഞാല്‍ മതി. മറ്റെല്ലാം അദ്ദേഹത്തിന് അറിയാമായിരിക്കും. മമ്മൂട്ടിയാകുമ്പോള്‍ ഓരോ സീനിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോള്‍ നമ്മള് പ്രതീക്ഷിച്ചതിലും മുകളില്‍ ആ രംഗത്ത് അദ്ദേഹം തരും. രണ്ട് പേര്ക്കുമൊപ്പമുള്ള അനുഭവവും വ്യത്യസ്തമാണെന്നും രണ്ടു പേരും രണ്ട് തരത്തില്‍ വ്യത്യസ്തരാണെന്നും സിദ്ദിഖ് പറയുന്നു.
ഒത്തിരി നടീ നടന്മാര്ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയോട് മാത്രം ഒരു പ്രത്യേക അറ്റാച്ച്മെന്റ് തോന്നിയിട്ടുണ്ട്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതല്‍ അദ്ദേഹത്തെ അറിയാം. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അദ്ദേഹം എന്നും വിമര്‍ശിയ്ക്കും. അത് സിനിമയായാലും വ്യക്തിപരമായ കാര്യങ്ങളായാലും. ഞാനിന്ന് സിനിമയില്‍ നല്ലനിലയില്‍ നില്ക്കാന് കാരണവും ആ വിമര്‍ശനങ്ങളാണെന്ന് സിദ്ദിഖ് ചിരിച്ചുകൊണ്ട് പറയുന്നു.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ