പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

By Rohini

നാല്‍പതിലധികം ഷോര്‍ട്ട് ഫിലിമുകളിലും ചില ആല്‍ബങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മീനാക്ഷി എന്ന കൊച്ചു മിടുക്കിയെ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയച്ചത് അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കഥാപാത്രമാണ്. ഇപ്പോള്‍ മലയാളത്തില്‍ തിരക്കിലാണ് പാത്തു. തമിഴില്‍ നിന്നും അവസരം വരുന്നുണ്ട്.

പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കണം എന്നാണത്രെ പാത്തുവെന്ന മീനാക്ഷിയുടെ ഏറ്റവും വലിയ ആഗ്രഹം. പണ്ടു മുതലെ രാജു അങ്കിളിനെ ഇഷ്ടമാണെന്ന് മീനാക്ഷി പറയുന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ സെറ്റില്‍ വച്ച് പൃഥ്വിരാജിനോട് തന്നെ ഇക്കാര്യം പറഞ്ഞിട്ടുമുണ്ടത്രെ. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ മീനാക്ഷി സംസാരിക്കുന്നു.

ഫോട്ടോ; കടപ്പാട് മീനാക്ഷിയുടെ ഫേസ്ബുക്ക് പേജ്

സിനിമയിലേക്ക്

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

ഞങ്ങളുടെ ബന്ധുവായ അഖില്‍ചേട്ടന്‍ ചില ആല്‍ബങ്ങള്‍ ചെയ്തിരുന്നു. അതില്‍ അഭിനയിക്കാന്‍ ഒരു കുട്ടിയെ തിരക്കി നടക്കുമ്പോള്‍ എന്റെ കാര്യം ഓര്‍മ്മ വന്ന് അഭിനയിക്കാന്‍ വിളിച്ചു. എന്നെയും അനുജനെയും അച്ഛന്‍ സ്റ്റേജ് ഷോകളിലെല്ലാം പങ്കെടുപ്പിക്കാറുള്ളതുകൊണ്ട് പേടിയില്ലാതെ ആല്‍ബത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു

ഹ്രസ്വ ചിത്രങ്ങള്‍

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

മറ്റൊരു ബന്ധുവായ ശരത്‌ചേട്ടന്‍ ഷോട്ട്ഫിലിമുകളുടെ ആളാണ്. ആ വകയില്‍ നാല്പതിലധികം ഷോര്‍ട്ട് ഫിലിമുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. രണ്ട് ചേട്ടന്‍മാരുടെയും ടെലിഫിലിമുകളിലും അഭിനയിച്ചു. അവരുടെ പരിചയത്തില്‍ മറ്റു ചിലരുടെ ടെലിഫിലിമുകള്‍ ചെയ്തു. വര്‍ഷം എന്ന ടെലിഫിലിമിലൂടെ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

ആദ്യ സിനിമ

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

ആദ്യ സിനിമ വണ്‍ബൈ ടുവാണ്. അതില്‍ ശ്യാമപ്രസാദ് സാറുമായുള്ള ധാരാളം കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. എന്നാല്‍ അത് തിയറ്ററില്‍ വന്നപ്പോള്‍ എന്നെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ നീളം കൂടുതലായതു കൊണ്ട് കട്ട് ചെയ്‌തെന്നറിഞ്ഞു. അതിനു ശേഷം സെലക്ടീവായാണ് സിനിമ ചെയ്യുന്നത്.

അമര്‍ അക്ബര്‍ അന്തോണി

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

ആന മയില്‍ ഒട്ടകം എന്ന സിനിമ ചെയ്തിരുന്നു. അതിന്റെ അണിയറ പ്രവര്‍ത്തകരും എന്റെ അച്ഛനുമുള്‍പ്പെടുന്ന സിനിമാ പാരഡൈസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അച്ഛനെന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ആന മയില്‍ ഒട്ടകത്തില്‍ ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച വിഷ്ണുചേട്ടനാണ് നാദിര്‍ഷാ അങ്കിളിനെ എന്റെ ഫോട്ടോ കാണിച്ചത്. അതു കണ്ട് അങ്കിള്‍ ഞങ്ങളെ വിളിപ്പിച്ചു. ഒരു സീന്‍ പറഞ്ഞു തന്നിട്ട് അതൊന്ന് ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഞാനത് അഭിനയിച്ചു. അത് കണ്ട് അങ്കിള്‍ പറഞ്ഞു ഇതാണെന്റെ പാത്തു.

പൃഥ്വിരാജിന്റെ നായിക

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

എനിക്ക് ചെറുപ്പം മുതലേ രാജു അങ്കിളിനെ ഒരുപാട് ഇഷ്ടമാണ്. എന്റെ വലിയ ആഗ്രഹമാണ് അങ്കിളിന്റെ നായിക ആവുക എന്നത്. ഒരിക്കല്‍ ഷൂട്ടിംഗിനിടയില്‍ ഞാന്‍ അങ്കിളിനോട് പറഞ്ഞു ''എനിക്ക് അങ്കിളിന്റെ നായികയാവണമെന്ന്.'' അങ്കിള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ''നമുക്ക് നമിതയെ മാറ്റി മീനാക്ഷിയെ നായികയാക്കിയാലോ.''

 ഷൂട്ടിങിനിടെ അപകടം

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

ഓടയില്‍ ഞാന്‍ മരിച്ചു കിടക്കുന്ന ഒരു സീനുണ്ട്. ഇത് ഷൂട്ട് ചെയ്യുന്നതിന്റെ തലേദിവസം അവിടുള്ള ചേട്ടന്മാര്‍ എന്നോടു പറഞ്ഞു '' നിന്നെ നാളെ ഓടയില്‍ കൊണ്ടിടും''. എനിക്ക് പേടിയായി. അത് തെര്‍മ്മോക്കോളു കൊണ്ട് നിര്‍മ്മിച്ച സെറ്റാണെന്ന് അറിയില്ലായിരുന്നു. യഥാര്‍ത്ഥ ഓടയാണെന്നാണ് എന്റെ വിചാരം. ഷൂട്ട് സമയത്ത് ഞാന്‍ പേടിച്ച് താഴെവീണു. രാജു അങ്കിളാണ് അവിടുന്നെന്നെ പൊക്കിയെടുത്ത് കാരവാനില്‍ കേറ്റിയത്. അന്നൊരു ദിവസം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പേടി മാറാന്‍ പൃഥ്വി അങ്കിള്‍ എന്നെ എടുത്തുകൊണ്ട് ആ ഓടയ്ക്കുള്ളിലിറങ്ങി. കമ്പുകൊണ്ട് കുത്തി അത് തെര്‍മോക്കോളാണെന്ന് കാണിച്ചു തന്നു. പേടി മാറിയ ശേഷം പിറ്റേന്നാണ് ആ സീന്‍ ഷൂട്ട് ചെയ്തത്.

ഷൂട്ടിങും പഠിപ്പും

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

പലപ്പോഴും ഷൂട്ടിംഗ് കാരണം ക്ലാസ്സില്‍ പോകാന്‍ സാധിക്കാറില്ല. പോകാത്ത സമയത്ത് ടീച്ചേഴ്‌സ് നോട്‌സിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തുതരും. സ്റ്റാഫ്‌റൂമില്‍ കൊണ്ടുപോയി പോര്‍ഷന്‍സ് പറഞ്ഞുതരും.

പുതിയ ചിത്രം

പൃഥ്വിരാജിന്റെ നായികയാകണമെന്ന് 'പാത്തു'

വേട്ട എന്ന സിനിമയില്‍ മഞ്ജുച്ചേച്ചിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നുണ്ട്. ചേച്ചിയുമായി കോമ്പിനേഷന്‍ സീനുകളില്ലാത്തതിനാല്‍ പരസ്പരം കണ്ടിരുന്നില്ല. ഒരു ദിവസം പോത്തീസിന്റെ പരസ്യം ചെയ്യാന്‍ പോകുന്ന വഴി വേട്ടയുടെ സംവിധായകന്‍ വിളിച്ചു പറഞ്ഞു അവിടെ മഞ്ജു ചേച്ചിയുണ്ടെന്ന്. അങ്ങനെയാണ് ആദ്യമായി ചേച്ചിയെ കാണുന്നത്. പിന്നെ തമിഴ് സിനിമകളില്‍ നിന്നും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. ഒന്നിന്റെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X