twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    By Aswini
    |

    ഒരു സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ തന്റെ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് ഐവി ശശി. നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനുള്ള ചില ഉദാഹരണങ്ങള്‍ ദേവാസുരം എന്ന ചിത്രത്തെ മുന്‍നിര്‍ത്തി സംവിധായകന്‍ ചൂണ്ടികാണിക്കുന്നുണ്ട്.

    എന്തുകൊണ്ട് ഉദാഹരണത്തിന് വേണ്ടി ദേവാസുരം എടുത്തു എന്ന് ചോദിച്ചാല്‍ ഐവി ശശി പറയും, ഞാന്‍ ചെയ്ത ലാല്‍ ചിത്രങ്ങളില്‍ എനിക്ക് ഏറെയിഷ്ടം ദേവാസുരമാണെന്ന്. ആ ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് ഐവി ശശി ലാലിനെ കുറിച്ച് സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ...

    ഉദാഹരണത്തിന്

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    ദേവാസുരം എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിലെത്തുന്ന മംഗലശ്ശേരി നീലകണ്ഠന്‍ (ലാല്‍) ചാരുകസേരയില്‍നിന്ന് വീല്‍ച്ചെയറിലേക്ക് മാറാനുള്ള ശ്രമത്തിനിടെ മറിഞ്ഞുവീഴുന്നതാണ് സന്ദര്‍ഭം. ആ സമയത്ത് കുട്ടിത്തം നിറഞ്ഞ ചിരിയോടെ അദ്ദേഹം പറയുകയാണ്, 'പുതിയ ജന്മമല്ലേ. അപ്പോള്‍ പിച്ചവച്ച് നടന്നുപഠിക്കണം. ഒരുപാട് വീണാലല്ലേ നടക്കാനാകൂ. കണ്ടിട്ടില്ലേ... കുട്ടികളെ.'

    കഥാപാത്രത്തിന്റെ പരിവര്‍ത്തനം

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    തന്റെ സ്വതഃസിദ്ധമായ ചിരികൊണ്ട് അദ്ദേഹം ഒരു കൊച്ചുകുട്ടിയായി മാറുകയാണ് ആ സമയത്ത്. അതാണ് കഥാപാത്രത്തിലേക്കുള്ള പരിവര്‍ത്തനം. അത് വളരെവേഗം സാധിച്ചെടുക്കാന്‍ ലാലിന് കഴിയുന്നു.

    ആ രംഗം വന്ന വഴി

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    ദേവാസുരത്തിലെ 'അംഗോപാംഗം സ്വരമധുരം...' എന്നുതുടങ്ങുന്ന ഗാനരംഗം പ്രേക്ഷകര്‍ മറക്കാനിടയില്ല. അതിലെ ഒരു ഷോട്ടില്‍ പക്കമേളക്കാരുടെ കൂട്ടത്തിലിരിക്കുന്ന ഒരു സ്ത്രീയെ നോക്കി ലാല്‍ കണ്ണിറുക്കുന്നുണ്ട്. സത്യത്തില്‍ അത് താന്‍ പറഞ്ഞിട്ടൊന്നുമല്ല ലാല്‍ ചെയ്തത്. അത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു എന്നാണ് ഐവി ശശി പറയുന്നത്

    ലാല്‍ മുണ്ട് മടക്കുന്നതും സ്റ്റൈല്‍

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    ലാല്‍ മുണ്ട് മടക്കിക്കുത്തുന്ന ഷോട്ടുകളും പല ആംഗിളില്‍ പകര്‍ത്താന്‍ എനിക്ക് പ്രചോദനമായതും അദ്ദേഹത്തിന്റെ ഈ സവിശേഷമായ പ്രകടനരീതികൊണ്ടാണെന്ന് ഐവി ശശി പറയുന്നു.

    ലാല്‍ മാജിക്ക്

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    മുണ്ട് മടക്കിക്കുത്തുന്നതിലുമുണ്ട് ഒരു കല. അതൊന്നും ആരും പറഞ്ഞുകൊടുത്തു ചെയ്യേണ്ടതല്ല. ഉള്ളില്‍നിന്ന് വരേണ്ടതാണ്. മീശ പിരിക്കുക, മുണ്ട് മടക്കിക്കുത്തുക തുടങ്ങിയ കൊച്ചു കൊച്ചുകാര്യങ്ങളിലൂടെ തന്റെ കഥാപാത്രത്തിന്റെ ഹീറോയിസം സ്ഥാപിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നേരിട്ട് കാണുമ്പോള്‍ അതിന് അത്ര ശക്തിപോരെന്ന് തോന്നും. പക്ഷേ അത് സ്‌ക്രീനിലുണ്ടാക്കുന്ന എഫക്ട് അത്ഭുതകരമാണ്. അതിനെയാണ് ഞാന്‍ ലാല്‍ മാജിക് എന്നുവിളിക്കുന്നത്.

    മറ്റൊരു ഉദാഹരണം

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    ദേവാസുരത്തില്‍ തന്നെ അതുപോലൊരു സീന്‍ വേറെയുമുണ്ട്. തന്നെ പോലീസ് ജീപ്പില്‍ കയറാന്‍ നിര്‍ബന്ധിക്കുന്ന എസ് ഐയുടെ തോളില്‍ കൈവച്ചുകൊണ്ട് നീലകണ്ഠന്‍ പറയുകയാണ്, 'എന്റെ ഭീഷണീന്ന് പറഞ്ഞാ ചില ഊച്ചാളി രാഷ്ട്രീയക്കാരുടെ കൂട്ട് സ്ഥലം മാറ്റിക്കളയും എന്നൊന്നുമല്ല, കൊന്നുകളയും ഞാന്‍ മടിക്കില്ല...ട്ടോ.'
    സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍തന്നെ ലാലൊരു ഇളകിയാട്ടം നടത്തേണ്ട സന്ദര്‍ഭമാണ് അതെന്ന് എനിക്ക് തോന്നി. ഞാനക്കാര്യം ലാലിനോട് പറയുകയും ചെയ്തു.

    ഷോട്ട് എടുത്തപ്പോള്‍

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    ഷോട്ട് വച്ചു, ആക്ഷനും പറഞ്ഞു. പക്ഷേ ലാലില്‍നിന്ന് ഉണ്ടായത് കുറേക്കൂടി പതിഞ്ഞ പ്രകടനമാണ്. അതുകൊണ്ട് ഒരിക്കല്‍കൂടി എടുക്കാമെന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. ശരിയെന്ന് ലാലും സമ്മതിച്ചു. രണ്ടാമത്തെ ടേക്കിലും ആദ്യത്തെ പ്രകടനമാണ് ആവര്‍ത്തിക്കപ്പെട്ടത്. പിന്നെയൊരു റീ ടേക്കിന് പോയില്ല.

    അത് സ്‌ക്രീനില്‍ വന്നപ്പോള്‍

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    പക്ഷേ ആ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നുപോയി എന്നാണ് ശശി പറയുന്നത്. ഇതിനെക്കാള്‍ മികച്ച ഒരു പ്രകടനം ആ സന്ദര്‍ഭത്തിന് വേറെയുണ്ടാകാനില്ലെന്നും എനിക്ക് തോന്നി.

    ലാലിന്റെ ഉള്ളില്‍ ഒരു സംവിധായകനുണ്ട്

    'സംവിധായകന്‍ കാണുന്നതിലും എത്രയോ മുകളില്‍ കഥാപാത്രത്തെ പ്രതിഷ്ഠിക്കാന്‍ കഴിവുള്ള നടനാണ് ലാല്‍'

    എല്ലാകാര്യങ്ങളിലുമുള്ള ലാലിന്റെ ശ്രദ്ധ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ഉള്ളിലൊരു സംവിധായകനുണ്ടെന്നാണ്. ലാല്‍ സിനിമ ചെയ്താല്‍ തീര്‍ച്ചയായും നന്നാവും- ഐവി ശശി പറഞ്ഞു

    English summary
    Mohanlal use to give more what director expect says IV Sasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X