twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയോട് നോ പറയരുതെന്ന് അച്ഛനാണ് പറഞ്ഞത്, ആ വാക്കുകള്‍ തെറ്റിയില്ല

    By ഭദ്ര
    |

    നിഷ്‌കളങ്കമായ ചിരികൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ ബേബി സാറ ഇപ്പോള്‍ ബേബിയല്ല, പകരം നായികാ തുല്യ കഥാപാത്രത്തെ അവതരിപ്പിച്ച സാറ അര്‍ജുനാണ്.

    ആന്‍മരിയയുടെ കലിപ്പ് മാറി, അനിഘയ്ക്ക് പകരം ബേബി സാറആന്‍മരിയയുടെ കലിപ്പ് മാറി, അനിഘയ്ക്ക് പകരം ബേബി സാറ

    ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സാറ പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ഹിന്ദിയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചതിന് ശേഷം മലയാളത്തില്‍ എത്തുന്നത്. ഏറെ ആകാംഷയോടെ കാത്തിരുന്ന സാറയുടെ വരവ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല.

    മമ്മൂട്ടി ഒരു 'ഗ്രേറ്റ് ഫാദറാണ്', പറയാനുണ്ടോ; എന്നാല്‍ അതല്ല ഇത്മമ്മൂട്ടി ഒരു 'ഗ്രേറ്റ് ഫാദറാണ്', പറയാനുണ്ടോ; എന്നാല്‍ അതല്ല ഇത്

    മുന്‍നിര താരങ്ങള്‍ സിനിമകള്‍ക്ക് വേണ്ടി ചെയ്യുന്ന ഹോംവര്‍ക്കുകള്‍ സാറയും ചെയ്തിരുന്നു. തുടര്‍ന്ന് വായിക്കൂ..

    മലയാളത്തില്‍

    ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ


    ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് സാറ അര്‍ജുന്‍ മലയാള സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ഏറെയായിരുന്നു സാറയ്ക്ക്.

    വെല്ലുവിളിയായിരുന്നു

    അഭിനയിക്കുക എന്നത് വെല്ലുവിളിയായിരുന്നു


    മലയാളത്തില്‍ അഭിനയിക്കുക എന്നത് വെല്ലുവിളിയായിരുന്നു എന്ന് സാറ പറയുന്നു. പക്ഷെ ദുല്‍ഖറും, സണ്ണി വെയ്‌നും, മിഥുനും വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു.
    പക്ഷെ അച്ഛനാണ് പറഞ്ഞത് മലയാള സിനിമയോട് നോ പറയരുത് എന്നത്.

    ഹോംവര്‍ക്കുകള്‍

    രണ്ട് മാസത്തോളം ലോങ് ജംബ് പ്രാക്ടീസ് ചെയ്യാന്‍ പോയിരുന്നു


    സിനിമയ്ക്ക് വേണ്ടി കേരളത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ മിഥുന്‍ മാനുവല്‍ സ്‌ക്രീപ്പ്റ്റ് അയച്ച് കൊടുത്തിരുന്നു. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകാന്‍ ടീച്ചര്‍ എത്തി ക്ലാസ്സ് എടുക്കുമായിരുന്നു. പിന്നെ രണ്ട് മാസത്തോളം ലോങ് ജംബ് പ്രാക്ടീസ് ചെയ്യാന്‍ പോയിരുന്നു എന്നും സാറ പറഞ്ഞു.

     തെറ്റുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല

    കഥാപാത്രത്തെ നന്നായി പഠിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്


    കഥാപാത്രത്തെ നന്നായി പഠിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടിയാണെന്ന് കരുതി തെറ്റുകള്‍ വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

    പഠനം കൂടെ പോകുന്നു

    ഹോളിഡേയ്ക്കാണ് സാധാരണ ഷൂട്ടിങ്


    സ്‌കൂളില്‍ പോകുന്ന സമയം ഷൂട്ടിങിനായി മാറ്റിവെയ്ക്കാറില്ല. ഹോളിഡേയ്ക്കാണ് സാധാരണ ഷൂട്ടിങ്. പഠിയ്ക്കാനും, ഡാന്‍സിനും പാട്ടിനും എല്ലാം ധാരാളം സമയം കിട്ടുന്നുണ്ടെന്ന് സാറ.

    അടുത്ത പ്രൊജക്ടുകള്‍

    ഇന്റര്‍നാഷണല്‍ ചിത്രമാണ് അടുത്തത്


    2017 ല്‍ റിലീസിന് ഒരുങ്ങുന്ന ഇന്റര്‍നാഷണല്‍ ചിത്രമാണ് അടുത്തത്.

    ആഗ്രഹങ്ങള്‍

    എല്ലാം അറിയുന്ന ആള്‍ റൗണ്ടര്‍


    സിനിമയില്‍ സൂപ്പര്‍ വുമണ്‍ ആകാനാണ് ആഗ്രഹം. എഡിറ്റിങ്, അഭിനയം, സംവിധാനം എന്നിങ്ങനെ എല്ലാം അറിയുന്ന ആള്‍ റൗണ്ടര്‍.

    English summary
    My dad used to tell me that I should not miss a good Malayalam movie as it is known for the quality and is much regarded in world cinema arena. So I didn't want to make a bad entry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X