»   » എന്റെ ജീവിതം കോമഡിയല്ല; വിഷാദ രോഗിയായി കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കുറിച്ച് ബിന്ദു പണിക്കര്‍

എന്റെ ജീവിതം കോമഡിയല്ല; വിഷാദ രോഗിയായി കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കുറിച്ച് ബിന്ദു പണിക്കര്‍

Written by: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഹാസ്യ നായികമാരുടെ നിരയില്‍ മുന്‍പന്തിയിലാണ് ബിന്ദു പണിക്കറുടെ സ്ഥാനം. ബിന്ദു പണിക്കര്‍ കരഞ്ഞാല്‍ പോലും പ്രേക്ഷകര്‍ ചിരിയ്ക്കും. തന്റേതായ അഭിനയ ശൈലിയിലൂടെ ബിന്ദു പണിക്കര്‍ എന്നും മുന്നിട്ടു നിന്നു.

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ തന്റെ ജീവിതം കോമഡി അല്ല എന്ന് ബിന്ദു പണിക്കര്‍ പറയുന്നു. നവംബര്‍ ലക്കം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കോമഡി അല്ല ജിവിതം

കോമഡി അല്ല ജിവിതം

സത്യത്തില്‍ ജീവിതം എനിക്ക് കോമഡിയല്ല. ഞാന്‍ കോമഡി പറയാറുമില്ല. എനിക്ക് ചിരിക്കാന്‍ മാത്രമേ അറിയൂ എന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ

സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ

സിനിമയിലെ ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നും ഇത് ഞാനാണല്ലോ എന്ന്. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇത് ഉപയോഗിച്ചാണ് കല്യാണം കഴിച്ചത് പോലും

ഭര്‍ത്താവിന്റെ വിയോഗം

ഭര്‍ത്താവിന്റെ വിയോഗം

കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം തികയാന്‍ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ഏട്ടന്‍ പോയത്. അസോസിയേറ്റ് ഡയറക്ടറായിരുന്നു. 34 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്ക് വര്‍ക്കിന് പോകാതിരിക്കാന്‍ പറ്റുമായിരുന്നില്ല.

ഡിപ്രഷനിലേക്ക്

ഡിപ്രഷനിലേക്ക്

നിഴല്‍ പോലെ കൂടെ നിന്നയാള്‍ അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം വിഷാദരോഗത്തിന് അടിമപ്പെട്ടു എന്ന് ബിന്ദു പണിക്കര്‍ വെളിപ്പെടുത്തി.

സിനിമയില്‍ അവസരം കുറയുന്നു

സിനിമയില്‍ അവസരം കുറയുന്നു

സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ചും ബിന്ദു പണിക്കര്‍ പ്രതികരിച്ചു. ജഗതി ഇല്ലാത്തതിന്റെ നഷ്ടം എന്നെ പോലുള്ളവര്‍ക്കാണ്. ഞാനായിട്ട് സിനിമ വേണ്ടെന്ന് വച്ചിട്ടൊന്നുമില്ല. പറ്റുന്ന കഥാപാത്രങ്ങള്‍ വരണ്ടേ.- ബിന്ദു ചോദിയ്ക്കുന്നു.

English summary
My life is not a comedy says Bindu Panicker
Please Wait while comments are loading...

Malayalam Photos

Go to : More Photos