»   » മേക്ക് ഒാവറിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി നമിത, റോള്‍ മോഡല്‍സ് വിശേഷങ്ങള്‍ അറിയാം !!

മേക്ക് ഒാവറിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി നമിത, റോള്‍ മോഡല്‍സ് വിശേഷങ്ങള്‍ അറിയാം !!

ചിത്രത്തിനു വേണ്ടി ലുക്ക് മാറ്റാനാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ താരം അതുക്കും മേലെ കിടിലനായൊരു മേക്കോവറാണ് നടത്തിയത്.

Written by: Nihara
Subscribe to Filmibeat Malayalam

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമിത പ്രമോദ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഇത്തവണത്തെ വരവിന് ഒത്തിരി പ്രത്യേകതകളുണ്ട്. കിടിലന്‍ മേക്കോവറുമായാണ് താരം വീണ്ടും സിനിമയില്‍ സജീവമാവാന്‍ ഒരുങ്ങുന്നത്.

ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സ്, ദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നമിത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചു വരവിനെക്കുറിച്ചും മേക്കോവറിനെക്കുറിച്ചുമൊക്കെ താരം പറയുന്നത് എന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

അവസരം

ഫഹദിന്റെ കൂടെ അഭിനയിക്കാന്‍ മുന്‍പും അവസരം ലഭിച്ചിരുന്നു

അന്നയും റസൂലുംഎന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സംവിധായകന്‍ നമിതാ പ്രമോദിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനിടയില്‍ അടുത്ത ചിത്രത്തില്‍ അഭിനയിക്കരുതെന്ന നിബന്ധനകള്‍ ഉള്ളതുകൊണ്ട് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.

സന്തോഷം

ഏറെ സന്തോഷമായ കാര്യം

റാഫി ചിത്രമായ റോള്‍ മോഡല്‍സില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട് നമിതയ്ക്ക്. ചിത്രത്തിനു വേണ്ടി ചെറിയൊരു മേക്കോവര്‍ നടത്താന്‍ സംവിധായകന്‍ നിര്‍ദേശിച്ചിരുന്നു. ഈ അവസരം താരം ശരിക്കും ഉപയോഗിച്ചു. കിടിലന്‍ ഗെറ്റപ്പിലാണ് റോള്‍ മോഡല്‍സില്‍ നമിത പ്രത്യക്ഷപ്പെടുന്നത്.

സംവിധായകന്‍

ലുക്ക് മാറ്റാന്‍ പറഞ്ഞു

ചിത്രത്തിനു വേണ്ടി ലുക്ക് മാറ്റാനാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ താരം അതുക്കും മേലെ കിടിലനായൊരു മേക്കോവര്‍ നടത്തി. മുടി വെട്ടുകയും ടാറ്റൂ പതിപ്പിക്കാനുമൊക്കെയുള്ള മോഹം താരം അങ്ങ് തീര്‍ത്തു. നീണ്ട ഇടവേളയ്ക്കു ശേഷം കാണുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ഇതൊരു വലിയ മാറ്റമായി തോന്നിയേക്കാമെന്നും താരം പറഞ്ഞു.

വ്യത്യസ്ത കഥാപാത്രങ്ങള്‍

മലയാളത്തില്‍ നിന്നും ബ്രേക്കെടുത്തിനു പിന്നില്‍

നാടന്‍ വേഷങ്ങളാണ് നമിതയ്ക്ക് ലഭിച്ചതില്‍ കൂടുതലും. അതിനാല്‍ത്തന്നെ അത്തരം കഥാപാത്രങ്ങളില്‍ നിന്നൊരു മോചനമായാണ് ചെറിയ ബ്രേക്കെടുക്കാന്‍ തീരുമാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളേ ഇനി ചെയ്യൂവെന്ന തീരുമാനവും അതിനു പിന്നിലുണ്ടായിരുന്നു.

തെലുങ്കിലേക്ക്

അന്യഭാഷയിലേക്ക് ചേക്കേറി

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രം മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന തീരുമാനവുമായാണ് നമിത അന്യഭാഷയിലേക്ക് ചേക്കേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ തെലുങ്ക് പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് താരം.

English summary
Here is some intersting facts about Namitha Pramod's make over.
Please Wait while comments are loading...

Malayalam Photos

Go to : More Photos