twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏത് സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും പറയേണ്ടത് പറയാനുള്ള ധൈര്യമുണ്ട്, നിത്യ മേനോനെ ഭയക്കുന്ന താരങ്ങള്‍

    By Rohini
    |

    ഒരേ സമയം സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലും മുന്‍ നിര നായികയായി നില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നിത്യ മേനോന്‍ അത് നേടിയെടുത്തു. തെലുങ്ക് സിനിമാ ലോകത്ത് നായകന്മാര്‍ക്ക് പകരം, നിത്യ മേനോന്റെ സിനിമ എന്ന് പറഞ്ഞ് തിയേറ്ററില്‍ കയറുന്ന ജനങ്ങളുമുണ്ട്.

    തടിച്ചിയായി തോന്നുന്നു, തടികുറയ്ക്കണം എന്ന് നിത്യ മേനോനോട് സംവിധായകന്‍, നടിയുടെ മറുപടി?തടിച്ചിയായി തോന്നുന്നു, തടികുറയ്ക്കണം എന്ന് നിത്യ മേനോനോട് സംവിധായകന്‍, നടിയുടെ മറുപടി?

    ഇപ്പോള്‍ വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി വിശ്രമത്തിലാണ് നിത്യ മേനോന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, എല്ലാവരോടും വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്നത് കൊണ്ട് തനിക്കുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് നിത്യ സംസാരിക്കുകയുണ്ടായി..

    സംവിധായികയാകുന്ന വാര്‍ത്ത

    സംവിധായികയാകുന്ന വാര്‍ത്ത

    ഞാന്‍ സംവിധായികയാകാന്‍ പോകുന്ന എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഇതുവരെ അങ്ങനെ ഒരു ആലോചന ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന അഭിനയ രംഗത്ത് സംതൃപ്തയാണ്. പക്ഷെ ജനങ്ങള്‍ എന്റെ സംവിധാനം കാണണം എന്ന് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്നത് ഒരു സന്തോഷമാണ്. അത് എനിക്ക് കൂടുതല്‍ ധൈര്യം നല്‍കുന്നു. പക്ഷെ നിലവില്‍ അങ്ങനെ ഒരു ചിന്തയില്ല. ചിലപ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാം.

    തെലുങ്കിലെ സ്റ്റാര്‍ഡം

    തെലുങ്കിലെ സ്റ്റാര്‍ഡം

    തെലുങ്കില്‍ നിത്യ മേനോന്റെ സിനിമ എന്ന് പറഞ്ഞ് ആളുകള്‍ സിനിമ കാണാന്‍ കയറുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു പുരുഷാധിപത്യമുള്ള ഇന്റസ്ട്രിയില്‍ നായിക എന്ന നിലയില്‍ സ്ഥാനമുറപ്പിയ്ക്കുക ചെറിയ കാര്യമല്ല. അത് ആ ഇന്റസ്ട്രിയുടെ കൂടെ മികവാണ്. ഒരു സ്ത്രീയ്ക്ക് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാന്‍ തെലുങ്കില്‍ സാധിക്കും. അവര്‍ മാസ് ചിത്രങ്ങള്‍ ചെയ്യും, പക്ഷെ അപ്പോള്‍ തന്നെ എല്ലാ കലാകാരന്മാരെയും നല്ല രീതിയില്‍ സ്വീകരിയ്ക്കുകയും ചെയ്യും.

    നോ പറയാന്‍ പേടിയില്ല

    നോ പറയാന്‍ പേടിയില്ല

    നോ പറയാനുള്ള കഴിവാണ് പിന്നെ നമ്മുടെ വ്യക്തത്വം ഉണ്ടാക്കി എടുക്കുന്നത്. ഒരു വലിയ സ്റ്റാറിനൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആളുകള്‍ പറയും, 'ഓ നിനക്ക് ഇത്രയും വലിയ അവസരം ലഭിച്ചില്ലേ, ആശംസകള്‍' എന്ന്. അവര്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്, പലതവണ ഇത്തരം സിനിമകളോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ചോയിസ് എടുക്കുന്നത് അത്ര എളുപ്പമല്ല. എല്ലാവരും നമുക്ക് എതിരെ നില്‍ക്കും. 'നീ എങ്ങിനെ ആ സിനിമയോട് നോ പറഞ്ഞു' എന്നായിരിയ്ക്കും ചോദ്യം. നമ്മളെ ഒറ്റപ്പെടുത്തും. പക്ഷെ എനിക്കെപ്പോഴും ഇത്തരത്തിലുള്ള ട്രെന്റുകളോട് നോ പറയാനുള്ള ധൈര്യമുണ്ട്.

    ഇത് കൊണ്ട് പ്രശ്‌നമുണ്ടാവില്ലേ..

    ഇത് കൊണ്ട് പ്രശ്‌നമുണ്ടാവില്ലേ..

    തീര്‍ച്ചയായും ഉണ്ടാവും. ഉണ്ടായിട്ടുമുണ്ട്. നമ്മള്‍ പറഞ്ഞ അര്‍ത്ഥത്തിലായിരിക്കില്ല ചിലര്‍ അത് എടുക്കുന്നത്. സത്യം പറഞ്ഞാലും നമ്മള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവും. ആരെയും മോശമാക്കിക്കൊണ്ട് നമ്മള്‍ സംസാരിക്കില്ല, പക്ഷെ പലരും പറഞ്ഞ് പറഞ്ഞ് അതങ്ങനെ ആവും. അതുകൊണ്ട് സത്യമാണെങ്കിലും ചിലത് പറയാതിരിയ്ക്കുന്നത് തന്നെയാവും നല്ലത്.

    ഞെട്ടിയ സംഭവം

    ഞെട്ടിയ സംഭവം

    ഇന്റസ്ട്രിയില്‍ എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരി എന്ന പേര് ഇതിനോടകം കിട്ടിക്കഴിഞ്ഞു. അതൊരിക്കലും എന്റെ വ്യക്തിത്വത്തെ കുറിച്ചല്ല, ഞാന്‍ എങ്ങിനെ ഒരു സംഭവത്തെ സമീപിയ്ക്കുന്നു എന്നതരത്തിലാണ്. എന്നെ ഞെട്ടിച്ച സംഭവമെന്താണെന്ന് ചോദിച്ചാല്‍, ഒരിക്കല്‍ ഒരു നടന്‍ പറഞ്ഞു 'നിത്യ സെറ്റില്‍ ജോയിന്‍ ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ഭയം തോന്നുന്നു' എന്ന് തരത്തില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട് എന്ന്. അതെനിക്കറിയില്ല. പക്ഷെ ഇത്തരം ചര്‍ച്ചകളും പെരുമാറ്റവും നമ്മുടെ കരിയറിനെ മോശമായി ബാധിച്ചേക്കാം.

    ഒഴിവാക്കാറുണ്ട്

    ഒഴിവാക്കാറുണ്ട്

    ഇപ്പോള്‍ എനിക്ക് നല്ല തിരിച്ചറിവുണ്ട്. പ്രശ്‌നങ്ങള്‍ ചെന്നു ചാടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാതിരിയ്ക്കാന്‍ ശ്രമിക്കുക. ഏത് സന്ദര്‍ഭങ്ങളിലെല്ലാം സംസാരിക്കാം എന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ ധാരണയുണ്ട്. എന്തെങ്കിലും പറഞ്ഞത് കൊണ്ട് വ്യത്യസ്തയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് അതിന് പറ്റിയ സ്ഥലത്ത് മാത്രം പറയുക.

    മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞത്

    മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞത്

    മറ്റ് ഇന്റസ്ട്രികളിലും സിനിമകള്‍ ചെയ്യുന്നത് കാരണമാണ് മലയാളത്തില്‍ മാനേജരുടെ ആവശ്യം വന്നത്. നിര്‍മാതാക്കളോട് മാനേജരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലയാളത്തില്‍ പല നിര്‍മാതാക്കള്‍ക്കും അതിന് താത്പര്യമില്ല. എനിക്ക് സന്തോഷം നല്‍കുന്ന ഇടങ്ങളില്‍ ജോലി ചെയ്യാന്‍ മാത്രമാണ് ഇഷ്ടം. മാനേജരെ വച്ചത് കൊണ്ടാണോ മലയാളത്തില്‍ അവസരം കുറഞ്ഞത് എന്ന് ചോദിച്ചാല്‍ ആയിരിക്കാം. എനിക്ക് ചുറ്റും സന്തോഷമുണ്ടായിരിക്കണം. അത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഒരുപാട് പ്രശ്‌നം തരുന്ന ഇടത്തൊന്നും നില്‍ക്കാന്‍ വയ്യ. പിന്നെ ഒരു ഭാഷയില്‍ മാത്രം സിനിമ ചെയ്യുന്നതിനോടും താത്പര്യമില്ല- നിത്യ മേനോന്‍ പറഞ്ഞു.

    English summary
    Nithya Menen: I always had the courage to go against the popular trend
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X