»   » പാര്‍വതിയെ പീഡിപ്പിച്ചത് സിനിമയിലെ സഹപ്രവര്‍ത്തകര്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ !!

പാര്‍വതിയെ പീഡിപ്പിച്ചത് സിനിമയിലെ സഹപ്രവര്‍ത്തകര്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ !!

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, സിനിമയിലെ സഹപ്രവര്‍ത്തകരാണ് പീഡിപ്പിച്ചതെന്ന് പാര്‍വതി.

Written by: Nihara
Subscribe to Filmibeat Malayalam

കഴിഞ്ഞ മാസം നടിക്ക് നേരെആക്രമണമുണ്ടായെന്ന വാര്‍ത്ത കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആ സംഭവത്തില്‍ നിന്നും മുക്തരാകുന്നതിനു മുന്‍പാണ് സിനിമാ മേഖലയിലെ പീഡനം തുറന്നു പറഞ്ഞ് ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് താരം പാര്‍വതിയും രംഗത്തെത്തിയിട്ടുള്ളത്.

താനും ലൈംഗികപരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സിനിമയിലെ സഹപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ചെയ്തതെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ പേരുകള്‍ പറഞ്ഞ് അവരെ ശിക്ഷിക്കാനല്ല മറിച്ച് ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. ന്യൂസ് 18 അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

പ്രമുഖ നടിക്ക് പിന്നാലെ

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതി

മലയാള സിനിമയിലിപ്പോള്‍ വെളിപ്പെടുത്തലുകളുടെ സമയമാണ് . പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ ഓരോരുത്തരും തുറന്നു പറയുന്നത്. പ്രമുഖ താരം കാറില്‍ വെച്ച് ആക്രമണത്തിന് ഇരയായതു പോലെ താനും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി വെളിപ്പെടുത്തിയത്.

കഷ്ടപ്പെട്ടാണ് അഭിനയം പൂര്‍ത്തിയാക്കിയത്

നടിയെ ആക്രമിച്ച കാര്യം അറിഞ്ഞത് ലൊക്കേഷനില്‍ വെച്ച്

നടി ആക്രമിക്കപ്പെട്ട വാര്‍ത്ത ലൊക്കേഷനില്‍ വെച്ചാണ് അറിഞ്ഞത്. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട സീനായിരുന്നു എടുത്തിരുന്നത്. എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ മാനസികമായി വല്ലാതെ തളര്‍ന്നിരുന്നുവെങ്കിലും സീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കരഞ്ഞാണ് ആ സീനുകളൊക്കെ പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞിരുന്നു.

പാര്‍വതി പറയുന്നു

ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്

പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി യുവനടി പാര്‍വതിയും രംഗത്തു വന്നിട്ടുള്ളത്. സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

പീഡിപ്പിച്ചത് സിനിമയിലെ സഹപ്രവര്‍ത്തകന്‍

തന്നെ ലൈംഗികമായി പീഡിപ്പിച്ചത് സിനിമയിലെ തന്നെ സഹപ്രവര്‍ത്തകന്‍ തന്നെയാണെന്ന് പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കി. ആരേയും ശിക്ഷിക്കാനല്ല ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ഇക്കാര്യം തുറന്നു പറയുന്നത്.

കാരണമുണ്ട്

പേരുകള്‍ തുറന്നു പറയാത്തതിന് പിന്നിലെ കാരണം

പേരുകള്‍ തുറന്നു പറഞ്ഞ് ആരേയും ശിക്ഷിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വ സാധാരണവും നിരന്തരവുമായി ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് സ്ത്രീ സമൂഹത്തെ അറിയിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍.

നടിയും വെളിപ്പെടുത്തി

ആക്രമിക്കപ്പെട്ട രാത്രിയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് നടി

ആക്രമിക്കപ്പെട്ട രാത്രിയില്‍ തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ സംഭവിച്ച കാര്യങ്ങള്‍ നടിയും വെളിപ്പെടുത്തിയിരുന്നു അതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതിയും എത്തിയിട്ടുള്ളത്.

വെളിപ്പെടുത്തലിലൂടെ ഉദ്ദേശിക്കുന്നത്

ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍

തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ആരെയും ശിക്ഷിക്കാനല്ല പാര്‍വതി ഉദ്ദേശിക്കുന്നത് മറിച്ച് ഇത്തരത്തില്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്.

തളരരുത്

സ്ത്രീ സമൂഹത്തെ അറിയിക്കാന്‍

സിനിമയിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീ സമൂഹത്തെ ഇക്കാര്യം അറിയിക്കുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ തുറന്നുപറയുന്നത്.

പിന്നില്‍

സഹപ്രവര്‍ത്തകരില്‍ നിന്നും ആക്രമിക്കപ്പെട്ടു

സിനിമയിലെ സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെയാണ് താന്‍ ആക്രമിക്കപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇത് നിത്യ സംഭവമായി മാറുന്ന കാര്യം സ്ത്രീ സമൂഹത്തെ അറിയിക്കാന്‍ വേണ്ടിയാണ് താന്‍ തുറന്നു പറയുന്നതെന്നും പാര്‍വതി വ്യക്തമാക്കി.

ഇതാണ് കാര്യം

തുറന്നു പറച്ചിലിന് പിന്നില്‍

താനും ലൈംഗികപരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സിനിമയിലെ സഹപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ചെയ്തതെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ പേരുകള്‍ പറഞ്ഞ് അവരെ ശിക്ഷിക്കാനല്ല മറിച്ച് ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.

English summary
Parvathy reveals she was sexually assaulted by colleagues.
Please Wait while comments are loading...

Malayalam Photos

Go to : More Photos