»   » വലിയ മോഹങ്ങള്‍ ഒന്നുമില്ല, ഞാന്‍ പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്, പ്രയാഗ മാര്‍ട്ടിന്‍

വലിയ മോഹങ്ങള്‍ ഒന്നുമില്ല, ഞാന്‍ പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്, പ്രയാഗ മാര്‍ട്ടിന്‍

സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിന്നീട് ഉസ്താദ് ഹോട്ടലിലെ ഒരു അതിഥി വേഷത്തിന് ശേഷം നടി തമിഴിലേക്കാണ് പോയത്.

Written by: Sanviya
Subscribe to Filmibeat Malayalam

സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിന്നീട് ഉസ്താദ് ഹോട്ടലിലെ ഒരു അതിഥി വേഷത്തിന് ശേഷം നടി തമിഴിലേക്കാണ് പോയത്. പിസാസ് എന്ന തമിഴ് ചിത്രത്തില്‍. ചിത്രത്തിലൂടെ മികച്ച പുതുമുഖ നായികയ്ക്കുള്ള ആ വര്‍ഷത്തെ സൈമ അവാര്‍ഡും പ്രയാഗ സ്വന്തമാക്കി.

നായിക പ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യം. അല്ലാതെ വലിയ മോഹങ്ങള്‍ ഒന്നുമില്ല. നമുക്ക് കിട്ടാനുള്ളത് എന്നാണെങ്കിലും കിട്ടും. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

 നെഗറ്റീവ് വേഷങ്ങള്‍

നെഗറ്റീവ് വേഷങ്ങള്‍

നെറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ഞാന്‍ പോസറ്റീവായി ചിന്തിക്കുന്നയാളാണ്. ജീവിതത്തില്‍ എപ്പോഴും നല്ലത് വരണമെന്നില്ല. പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു.

ഭാവിയില്‍ ചെയ്യുമോ

ഭാവിയില്‍ ചെയ്യുമോ

നെഗറ്റീവ് വേഷങ്ങളോട് ഇപ്പോള്‍ താത്പര്യമില്ല. ഇനി ഭാവിയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന് അപ്പോഴേ പറയാനാകൂ എന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു.

സിനിമയിലേക്ക്

സിനിമയിലേക്ക്

മുത്തച്ഛന്‍ സിനിമാ നിര്‍മാതാവായിരുന്നു. ഇഷ്ടമാണ് പക്ഷേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് അദ്ദേഹമാണ്. അതിന് ശേഷം കുടംുബത്തില്‍ നിന്ന് ആരും സിനിമയിലേക്ക് വന്നിട്ടില്ല. എനിക്ക് ചെറുപ്പം മുതല്‍ക്കെ സിനിമയോട് താത്പര്യമുണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിക്കുന്നത്. പിന്നീട് പത്തില്‍ പഠിക്കുമ്പോള്‍ തമിഴ് ചിത്രം പിസാസ് എന്ന ചിത്രത്തിലും അഭിനയിച്ചു.

ഏറ്റവും വലിയ ആഗ്രഹം

ഏറ്റവും വലിയ ആഗ്രഹം

സിനിമ തന്നെയാണ് എന്റെ ആഗ്രഹം. അതുക്കൊണ്ട് തന്നെ നല്ല വേഷങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോസിനായി

English summary
Prayaga Martin about film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos