twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ സിനിമയെ നശിപ്പിച്ചത് മണിരത്‌നം: രാജീവ് രവി

    By Aswathi
    |

    തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് അധികമായും സംവിധാനം ചെയ്തതെങ്കിലും മണിരത്‌നം എന്ന സംവിധായകന്റെ സ്ഥാനം ലോകപ്രശസ്തരില്‍ ഒരാളായി തന്നെയാണ്. എന്നാല്‍ രാജീവ് രവിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സിനിമയെ നശിപ്പിച്ചത് മണിരത്‌നമാണ്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഇന്ത്യന്‍ സിനിമ നശിപ്പിച്ചതാരാണെന്നറിയാമോ എന്ന് ചോദിച്ചുകൊണ്ടാണ് രാജീവ് രവി തുടങ്ങിയത്. തൊണ്ണൂറുകളില്‍ 'റോജ' എന്ന പടവുമായി ഒരു പാര്‍ട്ടി ഇറങ്ങി. അതുകഴിഞ്ഞ് അങ്ങിനെ ചിലരെല്ലാം കൂടിവന്ന് നമ്മുടെ സെന്‍സിബിലിറ്റി നശിപ്പിച്ചു.

    rajeev-ravi-maniratnam

    മണിരത്‌നത്തിന് ഉത്തരവാദിത്വമുണ്ട്. വലിയൊരു സംഘം ചെറുപ്പകാരെയാണ് അദ്ദേഹം നശിപ്പിച്ചത്. ഒരുതരത്തിലുള്ള പൊളിടിക്‌സുമില്ലാത്ത, റൂട്ടഡ് അല്ലാത്ത, ഒരുകാര്യവുമില്ലാത്ത സ്‌പെക്ടിക്കള്‍സ് സൃഷ്ടിച്ചു. അതെന്തിനായിരുന്നുവെന്ന് ആര്‍ക്കുമറിയില്ല.

    കാണുന്നത് ഭംഗിയാക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിനൊരു വോളിയമില്ലെന്ന് മാത്രമല്ല, വളരെ തിന്‍ ആണ്. എനിക്കയളോട് ഭയങ്കര ദേഷ്യമാണ്. മണിരത്‌നത്തിന്റെ സിനിമകള്‍ കാണാനേ പാകാറില്ലെന്നും രാജീവ് രവി പറഞ്ഞു.

    ഗിരീഷ് കാസറവള്ളിയെ പോലുള്ളവരാണ് പ്യുവറായിട്ടുള്ള ഫിലിം മേക്കേഴ്‌സെന്നാണ് രാജീവ് രവി പറയുന്നത്. ജെനുവിനായാണ് അവര്‍ സിനിമകള്‍ ഒരുക്കുന്നത്. കൃത്യമായ ഭാഷ രൂപീകരിക്കാന്‍ അവര്‍ ഓരോ പ്രാവശ്യവും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ശ്രീനിവാസന്റെ സിനിമകളോട് ഭയങ്കര വെറുപ്പാണ്: രാജീവ് രവിശ്രീനിവാസന്റെ സിനിമകളോട് ഭയങ്കര വെറുപ്പാണ്: രാജീവ് രവി

    English summary
    Rajeev Ravi lashes out against Sreenivasan, Maniratnam and Quentin Tarantino
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X