twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ ആണുങ്ങളോട് കളിച്ചാല്‍ പണികിട്ടും!!! സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണെന്ന് റിമ!!!

    തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള വേഷങ്ങളിലെ അഭിനയിക്കു എന്ന് സ്ത്രീകള്‍ തീരുമാനിക്കണമെന്ന് റിമ കല്ലിങ്കല്‍.

    By Karthi
    |

    മലയാള സിനിമ ഇപ്പോള്‍ രണ്ട് ചേരിയായി തിരഞ്ഞിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃത സിനിമയുടേയും അതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളുടേയും രണ്ട് പക്ഷങ്ങള്‍ സിനിമയില്‍ രൂപപ്പെട്ടിരിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളും മുമ്പും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

    ചെഗ്വേരയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത സിനിമയക്കും ചെഗ്വേരയുടെ വിധി, മുരളി ഗോപി!!! ചെഗ്വേരയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത സിനിമയക്കും ചെഗ്വേരയുടെ വിധി, മുരളി ഗോപി!!!

    'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!

    സിനിമയിലെ ആണ്‍കോയ്മയുടെ ചൂഷണത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന തന്നെ രൂപീകിരച്ച് കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്തരത്തില്‍ നടിമാര്‍ സംഘം ചേര്‍ന്നത്. പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തുന്ന തങ്ങളുടെ പുതിയ ശ്രമത്തേക്കുറിച്ചും അതിനുള്ള പ്രതികരണത്തേക്കുറിച്ചും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ വ്യക്തമാക്കുകയുണ്ടായി.

    കരിയറിനെ ബാധിക്കില്ലെ

    കരിയറിനെ ബാധിക്കില്ലെ

    ആണ്‍കോയ്മക്കെതിരെ സ്ത്രീകള്‍ സംഘടിതമായി ഇറങ്ങുമ്പോള്‍ അത് കരിയറിനെ ബാധിക്കില്ലെ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അഭിമുഖത്തില്‍ സമാനമായി ഉയര്‍ന്ന ചോദ്യത്തോട് റിമ പ്രതികരിച്ചതും ആ സംശയത്തെ ശരിവയ്ക്കുന്ന തരത്തിലാണ്. മാത്രമല്ല തങ്ങളുടെ കൂട്ടായ്മ പലരുടേയും കരിയറിനെ ഇതിനകം ബാധിച്ച് തുടങ്ങിയെന്നും റിമ പറയുന്നു.

    സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്

    സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്

    ഈ പുതിയ കൂട്ടായ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെടുന്നുണ്ട്. ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്. അതിനി ഒളിച്ചുവയ്‌ക്കേണ്ട കാര്യമൊന്നുമില്ലെന്നും റിമ പറയുന്നു. സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്. കാരണം പുരുഷന്മാരെ അപേക്ഷിച്ച് അവര്‍ വളരെ കുറച്ച് പേരേയുള്ളവെന്നും റിമ പറയുന്നു.

    നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കില്ല

    നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കില്ല

    താന്‍ ചെയ്യാനിരിക്കുന്ന പുതിയ സിനിമ നായിക പ്രാധാന്യമുള്ളതാണ്. അതില്‍ നായകനാകാമോ എന്ന് ഒരു നായകനോട് ചോദിച്ചപ്പോള്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കു എന്നായിരുന്നു നടന്റെ മറുപടി. ഇങ്ങനെ പറയാത്ത ഏത് നടനാണുള്ളതെന്നും റിമ ചോദിക്കുന്നു.

    അപവാദമായി കുഞ്ചാക്കോ ബോബന്

    അപവാദമായി കുഞ്ചാക്കോ ബോബന്

    നായക പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ലാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. അത്തരക്കാര്‍ക്കിടിയില്‍ ഒരു അപവാദമാണ് ചാക്കോച്ചന്‍. ആ അര്‍ത്ഥത്തില്‍ ചാക്കോച്ചന്‍ ഒരു പ്രതിഭാസമാണെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

    നടിമാരും ചോദിക്കണം

    നടിമാരും ചോദിക്കണം

    നാടന്മാരേപ്പോലെ ഒരു നിലപാട് നടിമാരും സ്വീകരിക്കണം. സ്‌ക്രിപ്റ്റുമായി സംവിധായകന്‍ വരുമ്പോള്‍ നടിമാര്‍ ചോദിക്കണം ഇതിലെന്താണ് തനിക്ക് ചെയ്യാനുള്ളതെന്ന്. ഒരു വിലയുമില്ലാത്ത റോളുകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേ? എന്നാണ് റിമയുടെ പക്ഷം.

    പുരുഷ വിരോധിയല്ല

    പുരുഷ വിരോധിയല്ല

    താനൊരു പുരുഷ വിരോധിയല്ല. പുരുന്മാരാണ് തന്റെ സുഹൃത്തുക്കളിലധികവും. താന്‍ ഒരുപാട് പ്രേമിച്ചിട്ടുണ്ടെന്നും ഒരു മോറല്‍ പോലീസിംഗിനേയും പേടിച്ചിട്ടില്ലും റിമ പറഞ്ഞു. മോറല്‍ പോലീസുകാരൊക്കെ തിരിഞ്ഞ് നിന്ന് അവര്‍ക്ക് വേണ്ടതെക്കെ ചെയ്യും. അതു കൊണ്ട് 'ഗോ... ആന്‍ഡ് ലൗ'... റിമ നിലപാട് വ്യക്തമാക്കുന്നു.

    English summary
    Resisting men in film industry is not easy. They isolate women who against them and its easy to isolate women because they are very few.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X