twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ആദര്‍ശത്തെയും പിന്താങ്ങുന്നതല്ല രുദ്രസിംഹാസനം'

    By Aswini
    |

    ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം എന്ന ചിത്രം സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ആദര്‍ശത്തെയും പിന്താങ്ങുന്ന ചിത്രമാണെന്ന് ഒരു ആക്ഷേപമുണ്ട്. എന്നാല്‍ നായക നടന്റെ രാഷ്ട്രീയത്തില്‍ മാത്രം സിനിമയെ തള്ളിപ്പറയരുതെന്ന് സംവിധായകന്‍ ഷിബു ഗാഗധരന്‍ പറഞ്ഞു. ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അജിത്ത് നമ്പ്യാരോട് സംസാരിക്കുകയായിരുന്നു ഷിബു.

    സിനിമയില്‍ കഥയാണ് നായകന്‍. സുരേഷ് ഗോപി അതില്‍ ഒരു കഥാപാത്രമാണെന്നു മാത്രം. അതുകൊണ്ട് സുരേഷ് ഗോപിയുടെ അമാനുഷിക കഥാപാത്രത്തെ ഇതില്‍ കാണാനാകില്ല. എന്നാല്‍ വളരെ ശക്തമായ കഥാപാത്രമാണ്.

    shibu-gangadharan-suresh-gopi

    സുരേഷ് ഗോപിയോടുള്ള രാഷ്ട്രീയപരമായ വൈരാഗ്യം കൊണ്ടോ മറ്റോ സിനിമയ്‌ക്കെതിരെ പലയിടത്തുനിന്നും മോശം കമന്റുകള്‍ വരുന്നു. പലയിടത്തും പോസ്റ്ററുകള്‍ കീറിയിട്ടുണ്ട്. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം, സുരേഷ് ഗോപിയുടെ ആദര്‍ശവും രാഷ്ട്രീയവും രുദ്രസിംഹാസനം മുന്നോട്ടുവയ്ക്കുന്നില്ല.

    സുരേഷ് ഗോപിയുടെ ആദര്‍ശത്തേയും രാഷ്ട്രീയത്തെയും പിന്താങ്ങാന്‍ വേണ്ടിയുള്ളതല്ല രുദ്രസിംഹാസനം. ചിത്രത്തിലെ ഒരു നടന്‍ മാത്രമാണ് സുരേഷ് ഗോപി. സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍മ്മാതാവും മറ്റു പലരുമുണ്ട്. അവരുടേതുകൂടിയാണ് സിനിമ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം സിനിമയെ തള്ളിപ്പറയരുത്- ഷിബു ഗംഗാധരന്‍ പറഞ്ഞു.

    English summary
    Rudrasimhasanam is not uphold Suresh Gopi's politics says Shibu Gangadharan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X