twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്; സായി പല്ലവി

    By Aswini
    |

    മലര്‍ എന്ന കഥാപാത്രമാകാന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിളിച്ചപ്പോള്‍ ആരോ തന്നെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആദ്യം കരുതിയതെന്ന് മലരായി പ്രേമത്തിലെത്തിയ സായി പല്ലവി. ഫേസ്ബുക്കിലൂടെ ആദ്യം മസേജ് അയച്ചു ചോദിക്കുകയായിരുന്നു. ആരോ പറ്റിക്കുകയാണെന്നാണ് കരുതിയത്. ഫോണ്‍ വിളിച്ചു. അപ്പോഴും വിശ്വസിച്ചില്ല. പിന്നീട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയപ്പോഴാണ് നേരത്തിന്റെ സംവിധായകനാണെന്ന് മനസ്സിലായത്- പ്രേമത്തില്‍ എത്തിയതിനെ കുറിച്ച് സായി പല്ലവി പറയുന്നു, തുടര്‍ന്ന് വായിക്കൂ...

    ഫേസ്ബുക്ക് മസേജ്

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    പ്രേമത്തിലെ മലരിന് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലൂടെ മസേജ് അയക്കുകയായിരുന്നത്രെ. ആരോ പറ്റിക്കുകയാണെന്ന് കരുതി പ്രതികരിച്ചില്ല. പിന്നീട് ഫോണ്‍ വിളിച്ചു. അതും വിശ്വസിച്ചില്ല. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയപ്പോഴാണ് നേരത്തിന്റെ സംവിധായകനാണെന്ന് മനസ്സിലായത്

    അല്‍ഫോണ്‍സ് വീട്ടില്‍ വന്നു

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    പിന്നീട് കഥ പറയാന്‍ കുറേ കൂട്ടുകാര്‍ക്കൊപ്പം അല്‍ഫോണ്‍സ് വീട്ടില്‍ വന്നു. നേരത്തിന്റെ സംവിധായകനെ നേരില്‍ കണ്ട് അഭിനന്ദിക്കാനുള്ള അവസരമായാണ് താനതിനെ കണ്ടതെന്ന് സായി പറയുന്നു

    അഭിനയിക്കാന്‍ കഴിയുമോ?

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തു ചെയ്യുന്ന ആളല്ല ഞാന്‍. അവസാന നിമിഷം അപ്ലിക്കേഷനയച്ച് എംബിഎ പഠിക്കാന്‍ പോയതും മലരാകാന്‍ കഴിഞ്ഞതുമൊക്കെ സംഭവിച്ചതാണ്. വിദേശത്ത് പഠിക്കുന്ന എനിക്ക് പ്രേമത്തില്‍ അഭിനയിക്കാന്‍ കഴിയുമോ എന്നറിയില്ലായിരുന്നു. അവധിക്കാലത്ത് ഷൂട്ടിങ് ആയതിനാല്‍ അത് സാധിച്ചു

    മുഖക്കുരു പ്രശ്‌നം

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    എന്റെ മുഖക്കുരു പ്രശ്‌നമാകും എന്ന് ഞാന്‍ കരുതി. ഒരു നായികയ്ക്ക് മുഖക്കുരു, പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്ന് അല്‍ഫോണ്‍സ് പുത്രനോട് പറയുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ആയാല്‍ തന്റെ ഈ അഭിപ്രായം മാറും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുപോലെ സംഭവിക്കുകയും ചെയ്തു.

    എന്റെ സ്വപ്നം

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    ഒരു നല്ല ഡോക്ടറാകണം. കുറച്ചു നല്ല സിനിമകളില്‍ അഭിനയിക്കണം. അമ്മ എപ്പോഴും പറയും നമുക്കൊരു മൊബൈല്‍ കാരവാന്‍ വാങ്ങണം എന്ന്. ആ വണ്ടിയില്‍ ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് പാവങ്ങളായ രോഗികളെ ചികിത്സിക്കണം.

    ഇനി അഭിനയിക്കരുതെന്ന് പറഞ്ഞു

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    ഇനി അഭിനയിക്കരുതെന്ന് പലരും പറഞ്ഞു. ഇനി ഏത് സിനിമ അഭിനയിച്ചാലും മലരുമായി താരതമ്യം ചെയ്യപ്പെടും എന്നാണ് അതിനുള്ള കാരണമായി പറയുന്നത്.

    ഒരു കഥ കേട്ടു

    അല്‍ഫോണ്‍സ് പുത്രന്‍ തട്ടിപ്പു പാര്‍ട്ടിയാണെന്നാണ് ആദ്യം കരുതിയത്

    ഈ അവധിയ്ക്ക് രണ്ട് മാസം കോയമ്പത്തൂരിലുണ്ട്. ഒരു നല്ല കഥ കേട്ടുവെന്നും ചിലപ്പോള്‍ ആ സിനിമ ചെയ്‌തേക്കാം എന്നും സായി പല്ലവി, മലയാളികളുടെ മലര്‍ പറഞ്ഞു.

    English summary
    Sai Pallavi recollected other day in an interview that when director alphonse puthren called her in phone , she thought him a s stalker and avoided his called. Later only she understood the reality and apologized him.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X