twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകനെ കടത്തിവെട്ടും, നൂറ് കോടി കടക്കുന്ന ആദ്യ മലയാള സിനിമയായിരിക്കും വീരം എന്ന് ജയരാജ്

    ടെക്‌നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയത്തിന് കാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ച കൊണ്ട് പത്ത് കോടി നേടിയത്- ജയരാജ് പറഞ്ഞു.

    By Rohini
    |

    മലയാളത്തിലെ കലക്ഷന്‍ റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തി മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രം മുന്നോട്ട് കുതിയ്ക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് പത്ത് കോടി കടന്ന ചിത്രമായിരിയ്ക്കും മലയാളത്തില്‍ ഏറ്റവും ആദ്യ നൂറ് കോടി കടക്കുന്നത് എന്നാണ് കണക്കുകൂട്ടലുകള്‍. ഇതിനോടകം ചിത്രം 60 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

    മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം പുലിമുരുകനല്ല, ഇതാ ഏഴ് 'ബിഗ് ബജറ്റ്' ചിത്രങ്ങള്‍

    എന്നാല്‍ പുലിമുരുകനൊന്നുമല്ല, നൂറ് കോടി ഏറ്റവും വേഗത്തില്‍ കടക്കുന്ന ആദ്യ മലയാള സിനിമ താന്‍ സംവിധാനം ചെയ്യുന്ന വീരം ആയിരിയ്ക്കുമെന്ന് ജയരാജ് പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

    ജയരാജ് പറഞ്ഞത്

    ജയരാജ് പറഞ്ഞത്

    മലയാളത്തില്‍ ഏറ്റവും ആദ്യം നൂറ് കോടി കടക്കുന്ന സിനിമ വീരം ആയിരിയ്ക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങളുടെ സ്വപ്‌നം സഫലമാകും എന്ന് നൂറ് ശതമാനും വിശ്വസിയ്ക്കുന്നു.

    ഏറ്റവും ചെലവേറിയ ചിത്രം

    ഏറ്റവും ചെലവേറിയ ചിത്രം

    മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് വീരം തിയേറ്ററുകളിലെത്തുന്നത്. 35 കോടി ചെലവിട്ട ചിത്രത്തിന്റെ ഗ്രാഫിക്‌സിന് മാത്രം ചെലവഴിച്ചത് 20 കോടി രൂപയാണ്.

    വീരത്തെ കുറിച്ച്

    വീരത്തെ കുറിച്ച്

    ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ അനുരൂപമായ വീരത്തില്‍ ബോളിവുഡിലെ കുനാല്‍ കപൂറാണ് നായകനായി എത്തുന്നത്. ഹോളിവുഡിലെ പ്രശസ്തനായ അലന്‍ പോപ്പിള്‍ട്ടണാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിയ്ക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും ഇഗ്ലീഷിലും റിലീസ് ചെയ്യുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും

    പുലിമുരുകന്റെ വിജയത്തിന് കാരണം

    പുലിമുരുകന്റെ വിജയത്തിന് കാരണം

    പുലിമുരുകന്റെ വിജയത്തിന് കാരണം സാങ്കേതിക മികവാണെന്നും ജയരാജന്‍ പറഞ്ഞു. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് പുലിമുരുകന്‍ ഇത്രയും ആളുകള്‍ കാണുന്നു? ആ സിനിമയ്‌ക്കൊരു പ്രത്യേകതയുണ്ട്, അത് അതിന്റെ സാങ്കേതികതയാണ്. ടെക്‌നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയത്തിന് കാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ച കൊണ്ട് പത്ത് കോടി നേടിയത്- ജയരാജ് പറഞ്ഞു.

    English summary
    Jayaraj, the director of upcoming big-budget film Veeram, has placed high expectations on the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X