»   » ബാഹുബലി 3 യില്‍ അവസരം ലഭിയ്ക്കുമെങ്കില്‍ എന്തും നഷ്ടപ്പെടുത്താന്‍ തയ്യാറാണ് എന്ന് കാജല്‍

ബാഹുബലി 3 യില്‍ അവസരം ലഭിയ്ക്കുമെങ്കില്‍ എന്തും നഷ്ടപ്പെടുത്താന്‍ തയ്യാറാണ് എന്ന് കാജല്‍

Written by: Rohini
Subscribe to Filmibeat Malayalam

ബാഹുബലി, ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര നിലയില്‍ ഉയര്‍ത്തിയ എസ് എസ് രാജമൗലിയുടെ എക്കാലത്തെയും മികച്ച ചിത്രം. ബാഹുബലിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്. ചിത്രത്തില്‍ ഒരു ചെറിയ വേഷം ലഭിച്ചാല്‍ പോലും ചെയ്യാന്‍ തയ്യാറാണെന്നാണ് ഇവിടെയുള്ള ഓരോ അഭിനേതാവും പറയുന്നത്.

അടുക്കള പണി അറിയാവുന്ന ചെറുക്കനെ വേണം; തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹസ്വപ്‌നം കേട്ട് ഞെട്ടരുത്!!

ഇതേ ചോദ്യം നടി കാജല്‍ അഗര്‍വാളിനോട് ചോദിച്ചപ്പോഴും മാറ്റമുണ്ടായില്ല. ബാഹുബലി 2 ഏതായാലും പൂര്‍ത്തിയാകാന്‍ പോകുന്നു. ഇനി ബാഹുബലി 3 എടുക്കാന്‍ രാജമൗലി തയ്യാറാകുകയും ചിത്രത്തില്‍ ഒരു വേഷത്തിനായി തന്നെ വിളിയ്ക്കുകയും ചെയ്താല്‍ ആ സിനിമയ്ക്ക് വേണ്ടി എന്തും നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറാണ് എന്നാണ് കാജല്‍ പറഞ്ഞിരിയ്ക്കുന്നത്.

ഏറ്റവും പ്രധാനം

ഏറ്റവും പ്രധാനം

ബാഹുബലി 3 യില്‍ ഒരു അവസരം ലഭിച്ചാല്‍ അതിനായിരിയ്ക്കും ഞാന്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത്. ലോകത്തിലുള്ള എന്തിനെയും ആ സിനിമയിക്ക് വേണ്ടി നഷ്ടപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ് എന്ന് കാജല്‍ പറഞ്ഞു.

ബാഹുബലിപോലുള്ള സിനിമയെ കുറിച്ച്

ബാഹുബലിപോലുള്ള സിനിമയെ കുറിച്ച്

ബാഹുബലി പോലുള്ള സിനിമകള്‍ ഒരു ട്രെന്റായി കൊണ്ടു വരാന്‍ കഴിയില്ല. വളരെ ചെലവേറിയ ചിത്രമാണ് ബാഹുബലി. ആ പരിമിഥിയില്‍ നിന്നുകൊണ്ട് തന്നെ ബാഹുബലിയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് രാജമൗലി എന്ന സംവിധായകന്റെ കഴിവാണ്. വല്ലപ്പോഴും ഒരിക്കല്‍ മാത്രം സംഭവിയ്ക്കുന്നതാണ് ബാഹുബലി പോലുള്ള സിനിമകള്‍ - കാജല്‍ പറയുന്നു.

 സ്ത്രീ പക്ഷ ചിത്രങ്ങള്‍

സ്ത്രീ പക്ഷ ചിത്രങ്ങള്‍

അകിര, മേരി കോം പോലുള്ള സ്ത്രീപക്ഷ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത് മാറ്റങ്ങളുടെ തുടക്കമായിട്ടാണ് ഞാന്‍ കാണുന്നത്. നായികമാര്‍ക്കും സിനിമയില്‍ പ്രാധാന്യം നല്‍കുന്നതാണ് ഇത്തരം ചിത്രങ്ങള്‍. ബോളിവുഡില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഇത്തരം സ്ത്രീപക്ഷ ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസാകുന്നത് പോസിറ്റീവായ മാറ്റമാണ്.

ബോളിവുഡില്‍ സജീവമാകാത്തത്

ബോളിവുഡില്‍ സജീവമാകാത്തത്

ബോളിവുഡില്‍ ഞാന്‍ അധികം അഭിനയിക്കാത്തത് മനപൂര്‍വ്വമല്ല. ഞാനിപ്പോള്‍ തെലുങ്കിലും തമിഴിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്. അധികം വൈകാതെ ബോളിവുഡില്‍ സജീവമാകും.

ചിരഞ്ജീവിയുടെ മകന്‍ രാം ചരണിനൊപ്പമുള്ള അഭിനായനുഭവം

ചിരഞ്ജീവിയുടെ മകന്‍ രാം ചരണിനൊപ്പമുള്ള അഭിനായനുഭവം


അതിലെനിക്ക് വ്യത്യസ്തമായി ഒന്നും അനുഭവപ്പെട്ടില്ല. എന്തെന്നാല്‍ ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുന്നത്. എന്നെ സംബന്ധിച്ച് സിനിമയുടെ കഥയും എന്റെ കഥാപാത്രവുമാണ് ഏറ്റവും പ്രധാനം. കൂടെ അഭിനയിക്കുന്നവരെ കുറിച്ച് ഞാന്‍ അധികം ബോധവതിയാകാറില്ല- കാജല്‍ പറഞ്ഞു.

കാജലിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Kajal Aggarwal said she would leave everything in this world to act in 'Bahubali 3', if the film is ever made and offered to her by director S S Rajamouli. 'Absolutely, I will leave everything to act in 'Bahubali-3'. That would be my first preference,' she told PTI on the sidelines of an event organised by Pond's here.
Please Wait while comments are loading...

Malayalam Photos

Go to : More Photos