വിമര്‍ശനാത്മക നിരൂപണം

    • മഴയ്ക്കും പ്രണയത്തിനും പണ്ടുമുതലേ പറഞ്ഞുവച്ച ഒരു ബന്ധമുണ്ട്. രാത്രിമഴയില്‍ കുളിച്ചു നില്‍ക്കുന്ന അവളെ കണ്ടാല്‍ പ്രണയിച്ചു പോകാത്തവന്‍ ആരാണ്. പക്ഷെ ഇവിടെ രാത്രി മഴയില്‍ കളിക്കുന്നില്ല. രാത്രിയും മഴയും നായികയുമുണ്ട്. ആ ഒരന്തരീക്ഷത്തില്‍, അവളെ കണ്ടാല്‍ പ്രണയിച്ചു പോകും. ആ പ്രണയത്തിന്റെ നൂറ് ദിവസമാണ് ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്. ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകാഭിപ്രായം വന്നു തുടങ്ങുമ്പോള്‍ ലഭിയ്ക്കുന്നത്, ഇതൊരു സമ്പൂര്‍ണ പ്രണയ ചിത്രമാണെന്നാണ്. ജാനൂസിന്റെ കന്നി സംരംഭവും, ദുല്‍ഖറിന്റെയും നിത്യയുെടയും അഭിനയവും, ഛായാഗ്രഹണവും പാട്ടുമെല്ലാം വല്ലാത്തൊരു പ്രണായനുഭവം പ്രേക്ഷകന് നല്‍കുന്നു. പ്രണയത്തിന് എന്നും ഒരേ ഭാഷയാണ്. അത് അല്പം വ്യത്യാസം വരുത്തി പറയുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്, അല്ലെങ്കില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ബാംഗ്ലൂരില്‍ ഒരു ദേശീയ പത്രത്തിന്റെ കോളമിസ്റ്റായി ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍. ഉമ്മര്‍ എന്ന സുഹൃത്തിനൊപ്പമാണ് അയാള്‍ കഴിയുന്നത്.അവിചാരിതമായില്‍ ടാക്‌സിയില്‍ കണ്ടുമുട്ടുന്ന നായികയില്‍ നിന്നും അവിടെ നിന്ന് കളഞ്ഞു കിട്ടുന്ന ക്യാമറയില്‍ നിന്നുമാണ് ഈ പ്രണയ കഥയുടെ തുടക്കം. നല്ല മഴയുള്ള ഒരു രാത്രി. അവളുടെ ചിരിയില്‍ അവന്‍ വീണുപോയി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലെ. അതു തന്നെ. ഉമ്മറിന്റെ സഹായത്തോടെ പിന്നെ അവളാരാണെന്നുള്ള അന്വേഷണമാണ് ബാക്കി കഥ.വളരെ മനോഹരമായി തന്റെ ആദ്യ ചിത്രം ജാനൂസ് മുഹമ്മദ് അവതരിപ്പിച്ചു. ജീവിതത്തില്‍ നിന്നും എടുത്ത ഏടുകളായതുകൊണ്ടാവാം, ആ പ്രണയകഥയ്ക്ക് ഒരു ജീവനുണ്ടായിരുന്നു. ദൃശ്യ സമ്പന്നമാണ് ചിത്രം. പ്രണയത്തിന്റെ ഒരു ദൃശ്യവിരുന്ന് എന്ന തലത്തിലും നാളെ സിനിമ കുറിക്കപ്പെട്ടേക്കാം. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോവിന്ദ് മേനോന്റെ സംഗീതവും ഈ പ്രണയത്തിന്റെ പ്ലസ് മാര്‍ക്കാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X