Malayalam » Movies » Sakhavu » Story

സഖാവ്

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

23 Mar 2017
കഥ/ സംഭവവിവരണം
നാഷ്ണല്‍ അവാര്‍ഡ് ജേതാവായ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് സഖാവ്. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് നിവിന്‍ പോളിയുടെ 'സഖാവ്'. കമ്മ്യൂണിസ്റ്റുകാരനായ കൃഷ്ണകുമാറായാണ് ചിത്രത്തില്‍ നിവിന്‍ പോളി വേഷമിടുന്നത്. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് സഖാവ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. 

നിവിന്‍ പോളിയുടെ നായികയായി കാക്കമുട്ടായി ഫെയിം ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ വരുന്നത്. ഇവരെ കൂടാതെ ഈ ചിത്രത്തില്‍, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ജോജു ജോര്‍ജ്, അപര്‍ണ ഗോപിനാഥ്, ജമ്നപ്യാരി ഫെയിം ഗായത്രി സുരേഷ്, കെപിഎസി ലളിത എന്നിവരും അഭിനയിക്കുന്നുണ്ട്. 

അപര്‍ണ്ണ ഗോപിനാഥ് ചിത്രത്തില്‍ സഖാവിന്റെ റോളിലാണെത്തുന്നത്. ജെഎന്‍യുവില്‍ ബിരുദ വിദ്യാര്‍ഥിയായ നീതി എന്ന തന്റേടിയും ആകര്‍ഷക വ്യക്തിത്വവുമുള്ള കഥാപാത്രത്തെയാണ് അപർണ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ നീതിയുടെ അച്ഛനും സഖാവാണ്. 

ഈ ചിത്രത്തിന്റെ സംവിധാനത്തോടൊപ്പം ഇത് എഴുതിയതും സിദ്ധാര്‍ത്ഥ തന്നെയാണ്. മൂന്നു ഷെഡ്യുളുകളായാണ് സിനിമയുടെ ചിത്രീകരണം. ആദ്യ ഷെഡ്യൂള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു രണ്ടാമത്തേത് കോട്ടയത്ത് വെച്ചും, അവസാന ഷെഡ്യൂള്‍ പീരുമേടിലും കുട്ടിക്കാനത്തില്‍ വെച്ചും.